“അവൻ രാവിലെ വന്നോളും മോളെ, മോൾ ധൈര്യം ആയിട്ടു പൊയ്ക്കോ.. അല്ലെങ്കിലും നാട്ടുകാർക്ക് എങ്കിലും ഇവനെ കൊണ്ട് ഉപകാരം ഉണ്ടലോ ” മാതാശ്രീ എന്നെ നോക്കി പുച്ഛിച്ചു. ഞാൻ ഇളിച്ചു കാണിച്ചു.
“സച്ചു 7 മണി ആവുമ്പോൾ വരാമോ?” അഞ്ചു ചേച്ചി എന്നോടായി ചോദിച്ചു..
“ഓഹ് വരാലോ ” ഞാൻ പറഞ്ഞു.
“എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ പറഞ്ഞാ മതി കേട്ടോ, ഞങ്ങൾ ഒക്കെ ഇവിടെ ഉണ്ട് ” തന്തപ്പടി ഗോൾ അടിക്കാൻ ഉള്ള ശ്രമം. അമ്മയുടെ നോട്ടത്തിൽ ആ ശ്രമം ഉപേക്ഷിച്ചു അച്ഛൻ അകത്തേക്ക് പോയി.
“നല്ല ക്ഷീണം ഞാൻ ഒന്ന് കിടക്കട്ടെ.” അച്ഛൻ ആരോടോ പറഞ്ഞുകൊണ്ട് പോയി.
ഞാനും അമ്മയും ചിരിച്ചു. അതുകണ്ടു ചേച്ചിയും.
“അല്ല മോളെ ജൂലി എവിടെ? മോൾ എന്താ ഒറ്റക്?” അമ്മയുടെ ന്യായമായ സംശയം.
“ചേച്ചിക്ക് നല്ല ശരീരം വേദന.. ഇന്ന് സാധനങ്ങൾ എടുക്കാൻ സഹായിച്ചത് കൊണ്ട് ആണെന്ന് തോന്നുന്നു.” അഞ്ചു ചേച്ചി അമ്മയോട് പറഞ്ഞു. ചേച്ചി എന്നെ ഒന്ന് പാളി നോക്കി.
“ഇവനെ പിന്നെ എന്നാത്തിനാ നിങ്ങൾ പണിക്കു വിളിച്ചത്, നിങ്ങൾ തന്നെ ചെയ്യാൻ ആണെങ്കിൽ.” അമ്മ എന്നെ രൂക്ഷമായി നോക്കിയിട്ട് ചേച്ചിയോട് ചോദിച്ചു.
“ഏയ്യ് സച്ചു നല്ല പോലെ പണിതു.. ജൂലി ചേച്ചിയും അവന്റെ ഒപ്പം നിന്നു കൊടുത്തു.. ഞാൻ അതികം ഒന്നും ചെയ്തില്ല ചേച്ചി ” അഞ്ചു ചേച്ചി അമ്മയോട് പറഞ്ഞു.
“മോൾ ഇവനെ വിളിച്ചു എല്ലാം ചെയ്യിപ്പിച്ച മതി.. മോളും ജൂലിയും ഒന്നും ചെയ്യാൻ നിൽക്കേണ്ട.. കണ്ട തടി മില്ലിലും പാടത്തും പണി എടുക്കാൻ പോകുന്നതിനേക്കാൾ നല്ലത് നമ്മുടെ വീട്ടിൽ തന്നെ ഇവൻ ജോലികൾ ചെയ്യുന്നതാ.” അമ്മ ചേച്ചിയോട് പറഞ്ഞു.. ചേച്ചി തിരിച്ചു ഒരു ചിരി മറുപടി ആയി നൽകി.

Bro where is the 4th part