അടുക്കളയിലേക് പോയ സുഹറത്താന്റെ പിറകെ പോയി അവൾ പറഞ്ഞു.
“സഹല,ഡീ,,സഹല,
ഈ പെണ്ണിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ.”
സഹലാന്റെ സഹോദരി ചോദിച്ചു.
സഹല കതക് തുറന്നു പുറത്ത് വന്നു.
മുഖമകനയും ചുരിദാറും ധരിച്ചവൾ പോവാൻ തയാറായി.
എല്ലാവരും പുറത്ത് ഇറങ്ങി.
കോലായിയിൽ കുട്ടികളെ കളിപിച്ചു കൊണ്ട് ഇരുന്ന സലീംക്ക എന്നീറ്റ് നിന്നു ചോദിച്ചു.
“ഇത്ര പെട്ടന്ന് പോവണ്ണോ. ഒന്നും കഴിക്കാതെ.”
“അതൊക്കെ ഇനി പിന്നെ ഒരിക്കൽ ആവാം ഇക്കാക്കാ. ഞങ്ങൾ പോട്ടെ ഇപ്പൊ തന്നെ വൈകി”.
സഹലന്റെ ഇത്താത്ത പറഞ്ഞു.
“ഉമ്മ എന്ന പോട്ടെ ”
“ഉപ്പ എന്നാ ശെരി”.
സഹല എല്ലാവരോടും യാത്ര പറഞ്ഞു.
“മ്മ് ശെരി, എന്നാ പോയി നിന്റെ ആകംപോല്ലെ വായോ ”
സുഹറത്ത പറഞ്ഞു.
“ഉപ്പാ പോവട്ടെ”.
അവൾ വീണ്ടും സലീംകനോട് ചോദിച്ചു.
“ശെരി മോളേ പോയി വായോ “.
അയാൾ പറഞ്ഞു.
എല്ലാവരും പുറത്തേക് ഇറങ്ങി
“മോളേ ഒരു നിമിഷം നില്ക്, ഉപ്പ ഒരു കാര്യം മറന്നു.”
അയാൾ അതു പറഞ്ഞു അകത്തു പോയി. കുറച്ചു പൈസ എടുത്ത് കൊണ്ട് വന്നു സഹലന്റെ കൈയിൽ കൊടുത്തു.
“ഇത് വെച്ചോ. വീട്ടിൽ ചെന്നാൽ എന്തെങ്കിലും ആവിശ്യങ്ങൾ ഉണ്ടാവും.”
സുഹറന്റെ മുഖം വിടർന്നു പുഞ്ചിരിച്ചു.
സഹല അവള്ടെ സഹോദരിക്കൊപ്പം ഓട്ടോയിൽ കയറി പോവുന്നത് വരെ അവർ അവിടെ നിന്നു. തുടർന്നു രണ്ട് പേരും വീട്ടിലോട്ടു കയറി.
“നിങ്ങൾ എന്തായാലും അവൾടെ കൈയിൽ പൈസ കൊടുത്തത് നന്നായി, ഞാൻ അത് പറയാൻ ആണ് ഇങ്ങള്ടെ അടുത്ത് വന്നത്”.
സുഹറത്ത പറഞ്ഞു.
“അതാണ് അന്റെ സലീംക്ക, ഇജ്ജ് മനസ്സിൽ കാണുമ്പോൾ ഞാൻ മാനത്തു കാണും”.
♥️♥️
നൈസ്
Baki pooratte. Waiting