സുഹറത്താക്ക് വേണ്ടതെല്ലാം വാങ്ങി കൊടുത്തു.
“സുഹറ, നിനക്ക് എന്താ കഴിക്കാൻ വേണ്ടത് ?. നമ്മുക്ക് ആ നമ്പൂതിരിയുടെ ഹോട്ടലിൽ പോയല്ലോ, അവിടെ നല്ല മസാല ദോശ കിട്ടും.”
സലീംക്ക ചോദിച്ചു.
“ഇങ്ങള് ഇപ്പോഴും നമ്പൂതിരിടെ മസാല ദോശയും ഉഴുന്ന് വടയും സ്വപ്നം കണ്ട് നടക്കണോ. എനിക്കൊന്നും വേണ്ട.”
സുഹറത്ത പറഞ്ഞു.
“പിന്നെ എന്താ എന്റെ ബീവിക്കു വേണ്ടത്.”
സലീംക്ക ചോദിച്ചു
“യ്ക്ക്, മൈദെ മുക്കി പൊരിച്ച കോഴി മതി.”
“ങേ, അത് എന്തൊരു കോഴി ?.”
സലീംക്ക അന്തം വിട്ടു.
“മ്മ് നമ്മടെ മോൻ പറഞ്ഞല്ലോ, ടൗണിൽ മൈദയിൽ മുക്കി പൊരിച്ച കോഴി ഇറച്ചിയും മധുരമുള്ള കേബേജ് ഉപ്പേരിയും പിന്നെ തക്കാളി ചമന്തിയും കിട്ടുന്നു. എനിക്ക് അത് മതി.”
സുഹറത്ത പറഞ്ഞു
“യ്യ,,. റബ്ബൽ ആലമീനയാ തമ്പുരാനെ,KFC ചിക്കനും, ടൊമാറ്റോ ടച്ച് അപ്പ്‌നും കോലുണിനും ആണോ ഈ പഹയത്തി, മൈദയിൽ മുക്കി പൊരിച്ച കോഴി എന്നൊക്കെ പറഞ്ഞത്.”
സലീംകക്ക് ,ചിരി നിറുത്താൻ കഴിഞ്ഞില്ല.
“മ്മ് ഇങ്ങള് വെല്ലാണ്ട് കളി ആക്കൊന്നും വേണ്ട ‘ഇക്ക് അത് തന്നെ മതി.”
അവള് പറഞ്ഞു.
“മ്മ് ..,ശെരി നടക്ക് ഇനി നിന്നെ KFC,, ‘അല്ല’, മൈദയിൽ മുക്കി പൊരിച്ച കോഴി തീറ്റിച്ചേ ബാക്കി കാര്യമൊള്ളൂ.”
അയാൾ അവളെയും കൂട്ടി അടുത്തുള്ള KFC ഷോപ്പിൽ പോയി.
അവിടെ നിന്നും വേണ്ടതെല്ലാം വാങ്ങി കൊടുത്തു.
വൈറ്റെർ ഒരു backet ബ്രോസ്റ്റഡ് chicken അവരുടെ മേശ പുറത്ത് കൊണ്ട് വന്നു വെച്ചു.
സലീംക്ക ഒരു പീസ് എടുത്ത് പ്ലേറ്റിൽ വെച്ചു
സുഹറത്ത ഇക്കാനെ ചെറുതായ് നുള്ളി, വൈറ്റെർ കേൾക്കാതെ സ്വകാര്യം പറഞ്ഞു
♥️♥️
നൈസ്
Baki pooratte. Waiting