“ഇങ്ങള് എന്താ ഇങ്ങനെ ആർത്തി കാണിക്കുന്നത്, ചോറ് കൂടി വന്നിട്ടു ഇറച്ചി വിളമ്പിയാൽ പോരെ!!.”
“എന്ത് ചോറോ?.”
സലീംക്ക അന്തം വിട്ടു ചോദിച്ചു.
“പിന്നെ ഇറച്ചിടെ കൂടെ ചോറ് വേണ്ടേ?.”
അവൾ നിഷ്കളങ്കമായി ചോദിച്ചു.
“എന്റെ പൊന്നു സുഹറ, ഇവിടെ ചോറും കഞ്ഞിയും പയറും ഒന്നും കിട്ടില്ല. നീ ആ രണ്ട് ചിക്കൻ പീസ് എടുത്തു കഴിച്ചേ.”
സലീംക്ക ഒരല്പം ദേഷ്യപ്പെട്ടു.
“Anything else sir,”
വൈറ്റെർ ചോദിച്ചു.
“ടാ.., ഇവിടെ കഴിക്കാൻ ചോറ് ഒന്നും ഇല്ലേ?.”
സുഹറത്ത വെയ്റ്ററോട് ചോദിച്ചു.
“സോറി മേടം, ഇവിടെ വൈറ്റ് റൈസ് ഐറ്റംസ് ഒന്നും ഇല്ല. പിന്നെ ബിരിയാണി, നൂഡിൽസ്, ഫ്രിഡ് റൈസ് എല്ലാം ഉണ്ട്. ”
“വേണ്ട മോനെ എന്തെങ്കിലും വേണച്ച പറയണ്ട്, മോൻ ചെല്ല്.”
സലീംക്ക വെയ്റ്റോട് പറഞ്ഞു.
“ഒക്കെ sir.”
“എന്റെ സുഹറ വെറുതെ ആളെ നാണം കെടുത്താതെ. നീ ആ ചിക്കൻ പീസ് എടുത്ത് കഴിച്ചേ?.”
സുഹറത്ത, സലീം ഇക്ക കഴിക്കുന്നത് പോല്ലെ കഴിച്ചു .രണ്ട് പേരും പുറത്തിറങ്ങി.
അവർ രണ്ട് പേരും, നഗരത്തിൽ കൂടി ചുറ്റി അടിച്ചു. കടപ്പുറത്തു പോയി, കപലണ്ടി കൊറിച്ചു, കടൽ തീരത്ത് കൂടി നടന്നു.
“ഇക്ക”.
“എന്താ മോളെ ? ”
സലീംക്ക ചോദിച്ചു.
“നമുക്കൊരു സിനിമക്ക് പോയല്ലോ.”
“എന്താ ഇപ്പൊ അങ്ങനെ ഒരു പൂതി.”
“ഇക് പോവണം”
“മ്മ് ഇന്നാ ശെരി. ഇനി അതായിട്ട് നടക്കാതിരിക്കണ്ട.”
അവർ അടുത്തുള്ള മുൾട്ടിപ്ലക്സ് തിയേറ്ററിൽ പോയി.
സലീംക്ക ticket കൗണ്ടറിൽ പോയി ചോദിച്ചു
“ഏതാ പടം കളിക്കുന്നത് ?.”
ഉള്ളിൽ നിന്നും പറഞ്ഞു.
“ബേസിൽ ജോസഫ്ന്റെ പടമാ”
♥️♥️
നൈസ്
Baki pooratte. Waiting