സുഹറത്ത ചോദിച്ചു.
“ഇല്ല,. ഉമ്മ വരാൻ കാത്ത് നിന്നു. ചായ തണുത്തിട്ടുണ്ടാവും , ഞാൻ ചൂടാക്കി കൊണ്ട് വരട്ടെ .?”
അവൾ ചോദിച്ചു
“നിനക്ക് വിശന്നാൽ എടുത്തു കഴിച്ചൂടെ എന്റെ പെണ്ണെ. എന്തിനാ ഞാൻ വരാൻ കാത്ത് നില്കുന്നത്. നിനക്ക് വേണച്ചാ ചൂടാക്കിക്കോ. അല്ലെങ്കിൽ ഇങ്ങനെ അങ്ങ് കുടിച്ചോ വെറുതെ എന്തിനാ ഇരട്ടി പണി എടുക്കുന്നത്.”
സുഹറത്ത പറഞ്ഞു.
“ഉമ്മാ,..ഉപ്പ എവിടെ?.”
“ഉപ്പ വന്നോളും, നീ അവിടെ ഇരുന്നു ചായ കുടിച്ചേ എത്ര നേരായി.”
സഹലയും, സൂറത്തെയും അവിടെ ഇരിന്നു ചായകുടിച്ചു.
“ഉമ്മ ഞാൻ ഒന്ന് വീട്ടിൽ പോട്ടെ, ഇത്താത്തമാർ ഒക്കെ വരുന്നുണ്ട്, സ്കൂൾ പൂട്ടിയത് അല്ലെ.”
സഹല ചോദിച്ചു.
സൂറത്ത, സഹലന്റെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു.
എന്നിട്ടു പറഞ്ഞു.
“അതിനെന്താ, ഡീ.നീ പോവണച്ച പോയിക്കോ, എനിക്ക് ഇവിടെ ഇപ്പൊ ‘ഉപ്പ’ ഉണ്ടല്ലോ. നീ നിന്റെ ആകംപോല്ലേ വന്ന മതി. എന്തായാലും മൻസൂർ ഗൾഫിൽ അല്ലെ. നീ എങ്ങനെ പോവും ഉപ്പാനോട് കൊണ്ട് വിടാൻ പറയാണോ?.”
സുഹറത്ത ചോദിച്ചു.
“വേണ്ട ഉമ്മ ഞാൻ ഇത്താത്ത വരുമ്പോൾ ഇതു വഴി വരാൻ പറഞ്ഞിട്ടുണ്ട് അവരുടെ കൂടെ പോവാം.”
അവൾ പറഞ്ഞു
“മ്മ് ഇന്ന അതാ നല്ലത്. ഇനി ഉപ്പാനെ മനകെടുത്തണ്ടല്ലോ.”
“എന്ന നീ പോവാൻ ഉള്ള ഒരുക്കങ്ങൾ എല്ലാം ചെയ്‌തോ.
ഇവിടുത്തെ പണി ഒക്കെ അവിടെ ഇട്ടേക്ക് ,ഞാൻ ചെയ്‌തോള്ളാം. നീ നിനക്ക് എന്താ വേണ്ടത് എങ്കിൽ എടുത്തുവെച്ചോ. ”
സുഹറത്ത പറഞ്ഞു.
“ശെരി ഉമ്മ ”
സഹല ഭക്ഷണം കഴിച്ചു പ്ലേറ്റ്മായി അടുക്കളയിൽ പോവാൻ എണീറ്റു.
“മോളേ അവർ എപ്പോഴാ വരുന്നത്, ഉച്ചക്ക് ആണെങ്കിൽ ഭക്ഷണം എന്തെങ്കിലും പുറത്ത് നിന്നു വാങ്ങാം”.
♥️♥️
നൈസ്
Baki pooratte. Waiting