അവർ സലീംകനോട് ചോദിച്ചു
“എന്താ നല്ലത് തന്നെ. എല്ലാടത്തേക്കും ഇറങ്ങണം എന്ന് കരുതിയതാ. പിന്നെ പണ്ടത്തെ പോല്ലെ അല്ലല്ലോ,ഇനി തിരിച്ചു പോണില്ല, പിന്നെ സാവകാശം ഇറങ്ങാം എന്ന് കരുതി.”
സലീംക ചാരു കസേരയിൽ നിന്നും എണീറ്റു, അവരുടെ അടുത്തേക് ഇതു പറഞ്ഞു പോയി.
“നിന്റെ കുട്ടികൾ ഒക്കെ വലുതയല്ലോ മകൾക് മാമനെ മനസ്സിലയോ. ”
അയാൾ കുനിഞ്ഞു നിന്നു കുട്ടികളോട് ചോദിച്ചു.
“ആ പിന്നെ ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വരുന്ന നിങ്ങളെ കുട്ടികൾ ഓർത്ത് ഇരിക്കാണല്ലോ.”
സുഹറത്ത പറഞ്ഞു.
എല്ലാവരും ചിരിച്ചു.
“മ്മാമ ചോക്ലേറ്റ്”.
ഏറ്റവും ചെറിയ കുട്ടി അയാൾക്കു നേർക്കു കൈ നീട്ടി.
“അമ്പാടി കള്ളി, നല്ല ആളാ”
അയാൾ ആ കുഞ്ഞിനെ കൈയിൽ എടുത്തു പറഞ്ഞു.
എല്ലാവരും ചിരിച്ചു
“ഇവര് രണ്ടാളും വീട്ടിൽ 24 മണിക്കൂറും tvക് മുന്പിലണ് . മാമൻ ദുബായിൽ നിന്നും ചോക്ലേറ്റ് കൊണ്ട് വന്നിരിക്കുന്നു എന്ന് പറഞ്ഞ രണ്ടണത്തിനെയും കൂടെ കൂട്ടിയത്.”
അവൾ പറഞ്ഞു.
“അതിനെന്താ മാമന്റെ മകൾക് ചോക്ലേറ്റ് ഇവിടെ എടുത്ത് വെച്ചിട്ടുണ്ടല്ലോ, ബായോ”.
സലീംക്ക കുട്ടികളെ കൊണ്ട് അകത്തു പോയി ചോക്ലേറ്റ് എടുത്ത് കൊണ്ട് വന്നു.അവരുടെ കൈയിൽ കൊടുത്ത് തിരിച്ചു ഉമ്മറത്തു വന്നിരുന്നു.
“നീ എന്താ ഇബളെ, ഈ വന്ന കാലിൽ തന്നെ നില്കുന്നത്. സുഹറ ഇവർക്ക് എന്താ ചായയും വെള്ളവും ഒന്നും കൊടുക്കാത്തത്?.എന്താ ഉള്ളതെങ്കിൽ കൊടുക്”
സലീംക്ക പറഞ്ഞു.
“വേണ്ട അമ്മായി ഞങ്ങൾ ഇപ്പോ പോവും, ആ autoകാരൻ അവിടെ കിടന്നു കയറു പൊട്ടിക്കാൻ തുടങ്ങിയിട്ടു കുറെ നേരായി”.
♥️♥️
നൈസ്
Baki pooratte. Waiting