ദേവാദസ് പറഞ്ഞു
“ടാ കള്ള പന്നി എവിടെ ആയിരുന്നാടാ ഇത്ര കാലം. സലീംക്ക ഓടിച്ചെന്നു തന്റെ പ്രിയ കൂട്ടുകാരനെ കെട്ടി പിടിച്ചു കൊണ്ട് ചോദിച്ചു.”
സലീംമും ദേവാദസും പരസ്പരം കെട്ടി പിടിച്ചു കുറച്ചു നേരം നിന്നു.
“എന്തടാ നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ ”
ദേവൻ ചോദിച്ചു.
“എനിക്കൊക്കെ എന്ത് മാറ്റം വരാൻ ആണടെ, പക്ഷെ നീ ആള് ആകെ മാറി ഇരിക്കുന്നു..
പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം, ”
സലീംക്ക ചോദിച്ചു.
“വിശേഷങ്ങൾ ഒക്കെ ഒരുപ്പാട് ഉണ്ട് പറയാൻ എന്റെ ഭായ്. നീ വണ്ടിയിൽ കയറ്. നമ്മുക്ക് എന്റെ തറവാട്ടിലോട്ടു പോവാം.”
ദേവൻ പറഞ്ഞു.
“ഞാൻ ആകെ മുഷിഞ്ഞു ഇരിക്കുകയാണ്. പിന്നെ ഒരിക്കൽ ആവാം. നീ എപ്പോഴാ ഫ്രീ ആവുന്നത് നമുക്ക് ഒന്ന് കൂടെണ്ടേ. ”
സലീംക്ക ചോദിച്ചു.
“പിന്നെ നിന്റെ ഒരു മുഷിപ് മര്യാദക്ക് വണ്ടിയിൽ കയറ്. ഡ്രസ്സ് ഒക്കെ വീട്ടിൽ ചെന്നു മാറ്റാം. ഇങ്ങോട്ട് വന്നേ.”
അയാൾ സലീം ഇക്കാനെ വലിച്ചു വണ്ടിയിൽ കയറ്റി
“എന്നിട്ടു പറ, പഹയാ എന്തൊക്കെ അന്റെ കാര്യങ്ങൾ. നീ അന്നു ബോംബയിൽ പോയി പിന്നെ ഒരു വിവരവും ഇല്ലല്ലോ . ഞാൻ എന്റെ കല്യാണത്തിന് നിന്നെ വിളിച്ചപ്പോൾ നീ ഒന്ന് വന്നില്ലല്ലോ”.
സലീംക്ക പരിഭവം പറഞ്ഞു.
“ഓ ആ സമയത് പിന്നെ നാട്ടിലേക് ഒന്നും തിരിച്ചു വരാൻ തോന്നിയില്ല. നിനക്ക് അറിയാല്ലോ കാര്യങ്ങൾ.”
ദേവൻ പറഞ്ഞു.
“എന്നിട്ട് ഇപ്പൊ എന്താ അവസാനം നിന്റെ വാശി വിജയിച്ചില്ലേ.”.
“ഓ, എന്തോന്ന്ന് വാശി, അതൊക്കെ ആ പ്രായത്തിന്റെ വികൃതികൾ. മുംബൈലെ ജീവിതം എന്നെ ആകെ മാറ്റി ജോലിയും ബിസിനസ് എല്ലാം ആയി.”