“മ്മ് പിന്നെ നീ എപ്പോഴാ USൽ പോയത്.”
സലീംക്ക ചോദിച്ചു.
“ഓ, ഞാൻ വിലാസിനിയെ കല്യാണം കഴിച്ചിലെ, അവൾ അവിടെ ആയിരുന്നു. ഞാനും പിന്നെ അങ്ങോട്ട് ഷിഫ്റ്റ് ആയി.”
ദേവൻ മറുപടി പറഞ്ഞു. പിന്നെ ചോദിച്ചു.
“എന്താ പിന്നെ സലീമേ നിന്റെയും നിന്റെ മണവാട്ടി സുഹറന്റെയും വിശേഷം. ഞാൻ ഒരുപാട് കാലം മനസ്സിൽ കൊണ്ട് നടന്നവളെയാ നീ അടിച്ചെടുത്തത്.”
“പോടാ അവിടുന്നു. നിന്നെ എനിക്ക് അറിയില്ലേ?.
‘ സുഖം ‘. ഒരുപ്പാട് കാലത്തെ പ്രവാസത്തിനു ശേഷം നാട്ടിൽ ഭാര്യയും കുടുംബവും ആയി സന്തുഷ്ട ജീവിതം നയിക്കുന്നു.”
സലീംക്ക പറഞ്ഞു.
“ഭാഗ്യവാൻ ”
ദേവൻ പറഞ്ഞു
“നിനക്ക് പിന്നെ ഭാഗ്യവും ഇല്ലല്ലോ ലെ?.. ആഗ്രഹിച്ച പെണ്ണിനേയും കെട്ടി, അങ്ങ് US ൽ അടിച്ചു പൊളിച്ചു ജീവിക്കുകയല്ലേ.”
കളി യാക്കി,സലീം ചോദിച്ചു.
“എന്തോന്നു അടിച്ചു പൊളി,, പുറത്ത് ഉള്ള കൾചർ ഒക്കെ തന്നെ വേറെയാ. നമുക്ക് ഒന്നും ഉൾകൊള്ളാൻ കഴിയില്ല. പിന്നെ ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കണ്ടം ത്തിന്നുക അത്ര തന്നെ.”
അവർ ദേവാദസിന്റെ തറവാട് വീടിന്റെ മുൻപിൽ എത്തി. പണ്ടും ഈ വീട് ദൂരെ നിന്നു മാത്രമേ കണ്ടിട്ടൊള്ളു. അകത്തേക്കു പ്രവേശനം ഇല്ല. പ്രേത്യേകിച്ചു ദേവാദസിനും അവന്റെ ശിങ്ങടിആയി നടക്കുന്ന എനിക്കും.
ഇപ്പൊ ഈ തറവാട് വീടും അവന്റെ കാൽകിഴിൽ വന്നു..
അവർ വീട്ടിലേക് പ്രവേശിച്ചു.
” നിനക്ക് എന്താ വേണ്ടത് കുടിക്കാൻ
അമ്മിണി അമ്മേ അമ്മിണി അമ്മേ.”
ദേവൻ വിളിച്ചു കൊണ്ട് അകത്തേക്കു പോയി.
“എന്താ സർ”
അകത്തു നിന്നും ഒരു വിളി കേടട്ടു.