സന്ദേശം അയച്ചതിൽ കുണ്ഠിതം രേഖ പെടുതുകയും ചെയ്തു.
തുടർന്നു സ്സ്വർണ്ണ പ്രശനം നടത്തുന്നതിന് മുന്നോടിയായി ഉത്സവദിനം മനസിൽ ദ്യാനിച്ചു പ്രശ്നകർത്താവ് തെളിച്ച നിലവിളക്കിൻ തിരി ചെറുപൊട്ടലോടെയാണ് കത്തിയത്.തുടർന്നെടുത്ത വെറ്റിലകൾ എല്ലാം ഇരട്ടകളും ആയിരുന്നു.പ്രശ്ന രംഭം തന്നെ ചെറിയ വിഷമതകൾ കണ്ടതിനാൽ കൊട്ടാരം ജ്യോതിഷർ ആയ പേരാലുംമൂട്ടിൽ വലിയ ചാന്നാർ പ്രശനം തുടരേണ്ടെന്നും തൽക്കാലം ഉത്‌സവം നിർത്താമെന്നുംമറ്റൊരു ശുഭമുഹൂർത്തം തിരഞ്ഞെടുത്തു ഉത്സവദിനം നിശ്ചയിക്കാമെന്നും രാജ മഹാദേവ രാജ ഷിപ്ര സിഹ തിരുമനസ്സിനെ അറിയിച്ചു.
രാജാവ് ഉടനെ തന്നെ വിഷണ്ണനായി, ദൂത് തയ്യാറാക്കി ദൂതനെ കപ്ലിശ്വരപുര ത്തേക്ക് അയച്ചു. കാപാലീസ്വാരപുരത്തേക്ക് പുറപെട്ടത് സിങ്കൻ പണ്ടാരം എന്ന ദൂദൻ ആയിരുന്നു. സിങ്കൻ പണ്ടാരം രാജ്യത്തെ ഏറ്റവും നല്ല ദൂതനും ഒരു വിദഗ്ദനായ ചാരാനും കൂടി ആയിരുന്നു. അദ്ദേഹം ഏത് സാഹസിഹമായ യാതൃ ചെയ്യുന്നതിൽ ഉത്തമനുംയിരുന്നു.
ദൂതൻ മാർക്കു രാജ്യങ്ങളിൽ സഞ്ചരിക്കുന്നതിന് സാദാരണയായി ഒരു തരത്തിലുള്ള ഭീഷണിയും മറ്റുമുള്ള രാജാക്കന്മാരിൽ നിന്നോ ജനങ്ങളിൽ നിന്നോ ഉണ്ടയിരുന്നില്ല അതിനാൽ അവർക്ക് യദേഷ്ടം സഞ്ചരിക്കാനുള്ള സ്വാതത്ര്യം ഉണ്ടായിരുന്നു. പക്ഷേ ദൂതന്മാർ ഒരു കാരണവശാലും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര അനാആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാടില്ല എന്നത് എഴുതപ്പെടാത്ത നിയമം ആയിരുന്നു.
ആരണ്യപുരമഹാരാജ്യത്തുനിന്നും ക്പാലിപുരത്തേക്ക് രണ്ട് മാർഗങ്ങൾ അന്നുണ്ടായിരുന്നത് ഒന്ന് പുഴയും പർവ്വ്തനിരകളും താണ്ടിയുള്ള ദുഷ്കരമായ പാതയും രണ്ടാമത്തേത് അയൽ രാജ്യമായ ചന്നപ്പട്ടണ മഹാരാജ്യത്തിലൂടെ ഉള്ള ദീർഘ ദൂര മുള്ള ഊടുവഴിയും.
ആദ്യത്തെ വഴി ദുഷ്കരമാകാനുള്ള പ്രധാന കാരണം പർവത നിരയിൽ നിന്നും ഉത്ഭവിച്ചു ആരണ്യപുരത്തിലൂടെ ഒഴുകുന്ന പാഞ്ചാലി അമ്മൻ എന്ന മഹാനദി ആയിരുന്നു. പാഞ്ചാലി അമ്മൻ ആറ് ചെറിയ മഞ്ഞു വീഴ്ചയിൽ പോലും പെട്ടന്ന് കര കവിഞ്ഞു ഒഴുകുകയും ദിശ മാറുകയും ചെയ്യുമായിരുന്ന ഒരു നദി ആയിരുന്നു .
പാഞ്ചാലി അമ്മന്റെ പെട്ടെന്നുള്ള മാറ്റം എന്നും ഒരു പ്രശ്നമായതിനാൽ മഹാരാജാവ് വലിയൊരു തൂക്കുപാലം പണിയാകുവാൻ തീരുമാനിച്ചതും അതിനാലാണ്. അങ്ങനെ തൂകുപലവന്നാൽ അനായാസമായി ആരണ്യ പുരത്തു നിന്നും കാപാലീശ്വരനിൽ എത്താൻ എളുപ്പമാകും.
സിംഗം പണ്ടാരം ദീർഘ ദൂരമായ വഴി തിരഞ്ഞെടുത്തു എന്തെന്നാൽ പണ്ടാരം ഒരു നല്ല കുതിര സവാരിക്കാരൻ ആയിരുന്നു അദ്ദേഹത്തിന് ഒരു ദിവസം കൊണ്ട് കാപാലീശ്വരപുരത്തെത്താൻ കഴിയും എന്നുറപ്പായിരുന്നു അത് കൂടാതെ ശ്രാവണ മാസം അടുത്തുവരികയാൽ എപ്പോഴാണ് മഞ്ഞുവീഴ്ച്ച ഉണ്ടാകുക എന്ന് പറയാൻ പറ്റാതായതിനാൽ വഞ്ചിയിൽ നദി കുറുകെ കടക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.
സിംഗം വേഗം തന്നെ തന്റെ കുതിരയെ ഒരുക്കി സന്ദേശം കുഴലിലാക്കി ഭദ്രമായി തന്റെ സഞ്ചിയിൽ വച്ച്.രാജ്യത്തിന്റെ ശഘു പതാക കുതിരയുടെ ഇരിപ്പുടത്തിലുള്ള ദണ്ഡിൽ കെട്ടി പിന്നെ തന്റെ പടച്ചട്ടയും അതിന് മുകളിൽ ദൂതന്റെ വേഷവും ധരിച്ചു കുതിരയെ ചെന്നപ്പട്ടണത്തിലേക്കുള്ള വീഥിയിലൂടെ അതിവേഗം പായിച്ചു.
**********************************************
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy