സാമ്രാട്ട് 6 [Suresh] 107

ഈ സമയം……കാപാലീശ്വര പുരം

രാജാവിന്റെ മറുപടി ഉടനെ ലഭിച്ചതിൽ ശ്രീധരൻ മഹാ പിള്ള അതിയായി സന്തോഷിച്ചു ഉടനെ തന്നെ ഉത്സവം ഗംഭീരമാക്കാൻ ഉള്ള നടപടി ആരംഭിച്ചു. മഹാ പിള്ള തന്റെ എല്ലാ സംഘടനാപരമായ പാടവവും പുറത്തെടുത്തു ഉത്സവനടത്തിനായുള്ള ആളുകളെ കൂട്ടി ഉത്സവകുട്ടം രൂപികരിച്ചു.

ആദ്യം തന്നെ കൊടിമരപൂജ ആരംഭിച്ചു, ബൃഹത് ശുദ്ധികലശം ചെയ്തു. പൂജക്കായി 12കുലത്തിലെയും ആചാര്യൻമാരെയും ക്ഷണിച്ചു. ഓരോ ദിവസതിക്കുള്ള പൂജ കാർമികത്വം എറ്റെടുക്കാൻ അഭ്യർത്ഥിച്ചു.
മഹാ പിള്ളയുടെ പ്രവർത്തനങ്ങൾ അതിസൂഷ്മമായിരുന്നു ഒന്നിനും ഒരു കുറവുണ്ടാകാൻ ആ യോദ്ധാവ് തയ്യാറല്ലായിരുന്നു ആചാര്യൻ മാരെ ക്ഷണിച്ചതുപോലും വളരെ രസ്‌കരമായാണ്.

12ദുതൻ മാരെ അമൃത കാലത്ത് തന്റെ മനയിൽ നിന്നും ഒരുമിച്ചയാക്കുകയും അവരോട് ആചാര അമിട്ട് ആകാശത്തു കാണുമ്പോൾ ഉടനെ തന്നെ ക്ഷണം ആചാര്യന്മാർക്ക് കൈമാറാനും നിർദേശിച്ചു. അങ്ങനെ എല്ലാ ആചാര്യൻ മാർക്കും ഒരേസമയം ക്ഷണം അയക്കുകയും ക്ഷണം കൈമാറുകയും ചെയ്തു.

അമ്മുമ്മേ ഒരു സംശയം………

പത്മയുടെ ചോദ്യം എല്ലാവരുടെയും രസച്ചരട് മുറിച്ചു .

ഈ പെണ്ണ്………

ലക്ഷ്‌മി പത്മയുടെ നേരേ കണ്ണുരുട്ടി.

അമ്മുമ്മേ നോക്ക്…….. അമ്മ എന്നെ പെണ്ണേന്നു വിളിക്കുന്നു.

എനിക്ക് പേരുണ്ട്…… ഇല്ലെങ്കിൽ മോളേന്നുവിളിച്ചൂടെ…….

അവൾ അമ്മയുടെ നേരേ മുഖം വീർപ്പിച്ചു.

എന്നിട്ട് അമ്മുമ്മയുടെ തിരിഞ്ഞു ചോദ്യം ഇങ്ങനെ ചോദിച്ചു

എല്ലാ കുലത്തിലും ആചാര്യന്മാരോ ……..?

സുന്ദരി…..

പാർവ്വതി അമ്മ അവളെ വിളിച്ചു.

അവളുടെ മുഖം തുടുത്തു ഒരു ചെറിയ ചിരിയോടെ പാർവ്വതി അമ്മ കഥ തിടർന്നു.

ആ കാലഘട്ടത്തിൽ എല്ലാ കുലങ്ങളും ഒരുപോലെ ആദരിക്കപ്പെട്ടിരുന്നു,ഉച്ച നീച ത്ത ങ്ങൾ ഉണ്ടയിരുന്നില്ല. അറിവായിരുന്നു എല്ലാത്തിനും മേലെയുള്ള അളവുകോൽ.

ബ്രാഹ്മണനായ അഗ്നിഹോത്രി പോലും പറയ കുലക്കരനായ പാക്കനാരുടെ കീഴിൽ പൂജ ചെയ്തിട്ടുണ്ട് എന്നത് അമ്മുമ്മ മുന്നേ നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുള്ളതല്ലേ?.

The Author

7 Comments

Add a Comment
  1. പാവം പൂജാരി

    കഥ നന്നായി വരുന്നുണ്ട്. തുടരൂ..

    1. Thanks buddy

  2. കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….

    1. Thanks buddy

  3. കൊള്ളാം.. തുടരൂ

Leave a Reply

Your email address will not be published. Required fields are marked *