13ദിനത്തേക്കുള്ള കാര്യപരിപാടികളാണ് മഹാപിള്ള തയ്യാറാക്കിയത്. ഒരു കലത്തിന്റെ പൂജയും തേവാരവും ഒരുദിവസം കൂടെ കലാപരിപാടികളും.
13ആം ദിനം ഹിജഡകൾക്കും അങ്ങനെയാണ് മഹാപിള്ള തീരുമാനിച്ചത്.പക്ഷെ പല കുല പ്രമുഖരും 13ആം ദിനം തങ്ങൾക്കുവേണം എന്ന് ആഗ്രഹിച്ചു. അവർ അവരുടെ ആഗ്രഹം ശ്രീധരൻ മഹാപിള്ളയെ അറിയിക്കുകയും ചെയ്തു.
തികച്ചും മാന്യനായ മഹാപിള്ള തന്റെ തീരുമാനം മാറ്റാനും ഒരുനറുക്കെടിപ്പിലൂടെ കൂലങ്ങളുടെ പൂജ ദിവസങ്ങൾ തീരുമാനിക്കാമെന്നും ഏറ്റു. അങ്ങനെ താൻ തന്നെ എല്ലാവരുടെയും സമക്ഷം നറുക്കെടുത്തു.
നറുക്കെടുപ്പിൽ 13ആം ദിനം ലഭിച്ചത് പുള്ളുവ കുലജാതർക്കാണ് മറ്റെല്ലാ കുലക്കാരും പുള്ളുവ ആചാര്യനായ നല്ലനന്തന പുള്ളുവരെ വാഴ്‌ത്തി ഉത്സവത്തിന്റെ 13ആം ദിനത്തിൽ വേണ്ട എന്ത് സഹായവും ആവശ്യപ്പെടാം എന്ന് ഏറ്റു. ശൃംഗേരി മാത്രം നിരുത്സാഹ ആയി അതിൽ കൂടുതൽ ഭയ ചികിതയും ആയി കാണപെട്ടു.
തികഞ്ഞ ശിവ ഭക്തനായ നല്ലനന്ത പുള്ളുവർക്ക് ഇതിൽ വലിയ ഭാഗ്യം വരാനില്ല എന്ന് തിരിച്ചറിഞ്ഞു തന്റെ കുല ത്തിലെ സകലരെയും വിളിച്ചു ചേർത്ത് 13ആം നാളുള്ള മഹാഉത്സവത്തിനു രൂപ രേഖ തയാറാക്കി.
മഹാ പിള്ള എല്ലാ തട്ടുകളിലും ഉള്ളവരെ അവരവരുടെ തനതു ശൈലികളിലുള്ള കലാപരിപാടികൾ 13 ദിവസത്തിൽ ഉൾകൊള്ളിച്ചു.അവരവരുടെ ഈശ്വരാ പൂജാ രീതികളും പല ദിവസങ്ങളിലും പല സമയങ്ങളിലും ക്രമീകരിച്ചു.
പൂജിക്കാവശ്യമുള്ള ദ്രവ്യങ്ങൾ എല്ലാം തന്നെ പട്ടണത്തിൽ നിന്നെത്തിക്കാനായ് വലിയ കാള വണ്ടികളും, കേട്ടുവള്ളങ്ങളും ഏർപ്പാടാക്കി.
*********************************************
ഇതേ സമയം…….
സിംഗം പണ്ടാരം തന്റെ കറുത്ത കുതിരപ്പുറത്തു തനിക്കറിയാവുന്ന ഇടവഴികളിലൂടെ അതിവേഗം കാപാലിപ്പുരത്തേക്കുള്ള യാത്രയിലാണ്.അദ്ദേഹം ആരണ്യപുര മഹാരാജ്യം താണ്ടി ചെന്നപ്പട്ടണ രാജ്യത്തിലേക്ക് പ്രവേശിച്ചു.ഇനി പാടശേഖരത്തിലൂടെ മുന്നോട്ടു പോകണം അതിനു ശേഷം ഈ പ്രദേശം പാഞ്ജലിയമ്മൻ നദിക്ക് സമാന്തരമാണ്.പുഴയിൽ നിന്നും ധുരമുള്ളതിനാൽ ഈ പ്രദേശത്തു നദിയുടെ രൗദ്രത എത്തിചേരാറില്ല പക്ഷെ യഥേഷ്ടം ജലം ഉള്ളതിനാൽ നെൽകൃഷിക്ക് വളരെ അനുയോജ്യമായ കാലാവസ്ഥയാണ് അതിനാൽ ഇവിടെ നിന്നും നനരാജ്യങ്ങളിലേക്ക് നെല്ല് അയക്കപെടുന്നു. നെല്ല് നന്നായി വളരുന്നതുകൊണ്ട് ഈ പ്രദേശത്തെ നെൽപ്പെട്ടി എന്നറിയപ്പെടുന്നു.
ഇവിടെ യാത്ര വളരെ എളുപ്പമാണ്,ഇടക്ക് ഇടക്ക് ചതുപ്പുകൾ ഉണ്ടെങ്കിലും കണ്മഷി എന്ന് പണ്ടാരം വിളിക്കുന്ന തന്റെ പ്രിയപ്പെട്ട പെൺ കുതിരക്ക് ഇത് ഒരു പ്രശനം ആയിരുന്നില്ല. കണ്ണുനീരുപോലെ വെള്ളം ഒഴുകുന്ന ഒരു തോടിനു സമീപം പണ്ടാരം കുതിരയെ നിർത്തി.
ആദ്യം തന്നെ കൺ മഷിയെ വെള്ളത്തിൽ ഇറക്കി വെള്ളം കുടിക്കാനായി കാൺമഷിയുടെ കുഞ്ചി രോമങ്ങളിൽ പിടിച്ചു കുനിച്ചു കണ്മഷി വെള്ളത്തിൽ മുട്ടൊപ്പം ഇറങ്ങി,വെള്ളം അല്പം കലങ്ങി അവൾ തന്റെ മുൻകാലുകൾ കൊണ്ട് വെള്ളത്തിൽ മാന്തി ഇത് വെള്ളം അല്പം കൂടി കലക്കി. സിംഗം പണ്ടാരം കൺമഷിയുടെ മുൻ തോളിലെ പേശികളിൽ പതിയെ അടിച്ചു അവൾ
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy