സാമ്രാട്ട് 6 [Suresh] 120

പണ്ടാരത്തിന്റ കയ്യിൽ ചെല്ലാമായി കടിച്ചു പിന്നെ നക്കി.വെള്ളം കുടിച്ച ശേഷം കുതിര കരയിലേക്ക് കയറി ഇളം പുല്ലു മേഞ്ഞു. ഉഷ്ണം ഉണ്ടായിരുന്നതിനാൽ സിംഗം പണ്ടാരം ഒരു ചെറിയ കുളിതന്നെ നടത്തി അതുനു ശേഷം കൈയിൽ വെള്ളം കോരികുടിച്ചു പിന്നെ കരയിൽ കയറി തന്റെ സഞ്ചിയിൽ കരുതിയ മുതിര പുഴുങ്ങിയത് എടുത്ത് തേങ്ങ ചിരകി ഉണക്കി പൊടിച്ചതും,മുളം കമ്പിൽ കരുതിയ തേനു മൊഴിച്ചു കുഴച്ചു പിന്നെ വേഗം തന്നെ കഴിക്കാൻ തുടങ്ങി.

മുതിര ഏറ്റവും അതികം ജീവകവും പോഷകവും അടങ്ങിയ ഭക്ഷ്ണമാണ് അത് കൊണ്ട് വളരെ കുറച്ച് കഴിച്ചാൽ വളരെ കട്ടിയുള്ള ജോലികൾ പോലും കൂടുതൽ നേരം ചെയ്യാൻ സാധിക്കും. പിന്നെ തേങ്ങ പോടീ സമീഹ്ര്തമായ ഭക്ഷണം ആണ്‌ അത്‌ വളരെ പെട്ടന്ന് ദഹിക്കാൻ സഹായിക്കും കൂടാതെ രുചിയും, കാരണം ഉമിനീരിനാൽ ദഹിക്കുന്ന ഒരുഭക്ഷണമാണ് തേങ്ങ തേനിന്റെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ.

അപ്പോഴേക്കും കണ്മഷി അയാളുടെ പിന്നിൽ എത്തി തോളിൽ തലവെച്ചു നിന്നു. അയാൾ അവളെ ഗൗനിക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ കണ്മഷി അയാളുടെ കാതിൽ ശക്തിയായി നിശ്വസിച്ചു അയാളുടെ കാതിൽ ഒരുചുഴലിക്കറ്റ് അടിച്ചപോലെ അയാൾക്ക്‌ തോന്നി ഉടനെ ഒരു ഉരുള അയാൾ അവൾക്ക് കൊടുത്തു.പിന്നെ ഇലയിൽ നിന്നും കുതിരയും അയാളും ഒന്നിച്ചു കഴിച്ചു.

ശേഷിച്ച വാട്ടിയ വാഴ ഇലയും തിന്നിട്ട് കൺ മഷി തല പൊക്കി അയാളെ നോക്കി പിന്നെ സവാരിക്ക് താൻ തയ്യാറാണ് എന്ന പോലെ മുതുകു ഇളക്കി അതിന് ശേഷം കരി പോലെ കറുത്ത അവൾ സാവധാനം മുൻപോട്ട് ഓടി അയാൾ അവളുടെ ഇടതു വശം ചേർന്ന് ഓടി.

കുറച്ച് ഓടിയ കുതിര വേഗം കൂട്ടിയപ്പോൾ അവളുടെ കുഞ്ചിരോമത്തിലും കടിഞ്ഞാണും ചേർത്ത് പിടിച്ചു അയാൾ വിദക്തമായി ആറടിയിൽ കൂടുതൽ പൊക്കമുള്ള ആ കുതിരയുടെ പുറത്തേക്ക് ചാടിക്കയറി.പിന്നെ കൺമഷി അതിവേഗത്തിൽ പാഞ്ഞു.

അയാൾ അവളുടെ കടിഞ്ഞാൺ പരമാവധി അയച്ചു അവൾക്ക് അതിനുള്ള മൗനാനുവാദം കൊടുത്തു.
വിശാലമായ പാടശേഖരം കഴിയാൻ രണ്ടര നാഴികയിൽ കൂടുതൽ വേണമെന്നതിനാൽ കുതിര പുറത്ത് കൈ പിണച്ചു കഴുത്തിൽ തലവെച്ചു മയങ്ങാൻ സിംഗം പണ്ടാരം തീരുമാനിച്ചു. ഇത് മനസിലാക്കിയ കൺമഷി തന്റെ തല പരമാവധി അനക്കാതെ വേഗം കുറക്കാതെ തന്നെ പാഞ്ഞുകൊണ്ടിരുന്നു.

ഉദ്ദേശം രണ്ടര നാഴിക ആയപ്പോൾ കണ്മഷി ചിനച്ചു പണ്ടാരം കണ്ണുതുറന്നു ചുറ്റും നോക്കി വഴി തിട്ടപ്പെടുത്തി കുതിരയുടെ വേഗം കുറച്ച് മുൻപോട്ട് പോയി ഇനി ഉള്ളത് ചന്ന പട്ടണ വീഥി പിന്നെ ചെന്നപ്പട്ടണത്തിലെ കനക വീഥി എന്ന ചന്തയാണ്.

ഈ വീഥി പേര് പോലെ പ്രസിദ്ധമായ വ്യാപാര കേന്ദ്രമായിരുന്നു കനക വീഥിയിലെ കാഴ്ചകൾ വളരെ രസകരമാണ്, പല രാജ്യങ്ങളിൽ നിന്നും ഉള്ള വ്യാവരികൾ ഇവിടെ കച്ചവടത്തിന് എത്താറുണ്ട് അതിനാൽ തിരക്ക് കൂടുതലായിരിക്കും അതുകൊണ്ട് കനകാവീഥിയിൽക്കുടെ സഅവദാനം വേണം പോകുവാൻ.

തിരക്ക് കുടുതലായതുകൊണ്ട് സിംഗം കനക വീഥി ഒഴുവാക്കി ചെറിയ വീഥി എന്ന പുഷ്പചന്തയിലൂടെ ആണ്‌ പോകാൻ തീരുമാനിച്ചത്. നല്ല സുഗന്ധമുള്ള

The Author

7 Comments

Add a Comment
  1. പാവം പൂജാരി

    കഥ നന്നായി വരുന്നുണ്ട്. തുടരൂ..

    1. Thanks buddy

  2. കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….

    1. Thanks buddy

  3. കൊള്ളാം.. തുടരൂ

Leave a Reply

Your email address will not be published. Required fields are marked *