സാമ്രാട്ട് 6 [Suresh] 120

പൂക്കൾ വിൽക്കാൻ വചിരിക്കുന്നതിനാൽ വളരെ മനോഹരണവും സുന്ദരവുമായ വീഥിയിലൂടെ കൺമഷി സന്തോഷത്തോടെ മുൻപോട്ട് പോയി.

ചെറിയ വീഥി കഴിഞ്ഞാൽ ഉടനെ ഉദ്ദേശം രണ്ട് നാഴിക കുത്തനെയുള്ള കുന്നുകളിലൂടെയാണ് യാത്ര അതുക്കഴിഞ്ഞാൽ മുന്ന് നാഴികയിൽ ചെന്നപ്പട്ടണത്തിന്റെ അതിർത്തി കഴിഞ്ഞു ആരണ്യപുര രാജ്യത്തിലെ കാപാലി പൂരത്തിന്റെ തൊട്ടടുത്ത പ്രദേശമായ സുന്ദരിഗ്രാമം ആണ് അതുകഴിഞ്ഞാൽ കാപാലി പുരത്തിന്റ കവാടമാണ്.

സാധാരണ ഗതിയിൽ ചെന്നപ്പട്ടണ വീഥിയിൽ കച്ചവടം ബഹുകേമമാണ് വ്യാപാരികൾക്ക് നല്ല സംരക്ഷണമാണ് ഉള്ളത് ആകയാൽ വ്യാപാരികൾ സന്തോഷത്തോടെ കച്ചവടം ചെയ്തു മടങ്ങുക.

അങ്ങനെ കുതിരപ്പുറത്തു പോകുമ്പോൾ ആണ് അസാധാരമായി എന്തോ ഒന്ന് പണ്ടാരത്തിന്റ കണ്ണിൽ പെട്ടത് ഒരു സാധു സ്ത്രീയും അവരുടെ ഭർത്താവും കുറച്ച് താമര പൂക്കളും, നീലമ്പലുകളും ജെല്ക്. വിൽക്കാനായി വന്നിരിക്കുന്നു. ഒറ്റനോട്ടത്തിൽ തന്നെ പാവങ്ങളാണെന്നും അഷ്ടിക്ക് വകയില്ലാത്തവരാണെന്നും പണ്ടാരത്തിനു അനസിലായി. പക്ഷെ അവരെ വില്പനക്കനുവദിക്കാതെ ഒരഅതികായൻ തള്ളുന്നു. ആ സ്ത്രി കൈകൂപ്പി എന്തോ പറയുന്നു. പക്ഷെ അയ്യാൾ നീലാമ്പൽ വലിച്ചെറിയുന്നു. പാവം സ്ത്രി തലക്ക് കൈകൊണ്ട് അടിച്ചു താഴെ കുത്തിയിരിക്കുന്നു.

ഇത്രയും സിംഗം പണ്ടാരം വ്യകതമായിത്തന്നെ കണ്ടു അപ്പോഴേക്കും കണ്മഷി കുറേ മുന്നിലേക്ക് എത്തിയിരുന്നു ആകാഴ്ച സിംഗം പണ്ടാരത്തിന്റെ മനസിലിലേക്ക് വീണ്ടും ഓടിയെത്തി.

അബലരായ ആകളുകളെ ഉപദ്രവിക്കുന്നതും ചൂഷണം ചെയ്യുന്നതും സിംഗം പണ്ടാരത്തിന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. അബലകളായ സ്ത്രീകളെ ഉപദ്രവിക്കുന്നത് ഒരു യോദ്ധാവ് ആയ അയാൾക്ക്‌ ഒരു കാരണവശാലും സ്വീകാര്യവും അല്ലായിരുന്നു.

കുറച്ചുകൂടെ മുൻപോട്ട് പോയ സിംഗം കുതിരയുടെ കടിഞ്ഞാൺ വലിച്ചു മുറുക്കി, ഒരു ചിനപ്പോടെ കൺ മഷി നിന്നു അവൾ തന്റെ കഴുത്തുകുടഞ്ഞു കടിഞ്ഞാൺ അയക്കാൻ അനുവദിച്ചു.

സിംഗം തന്റെ കയ്യിലെ ദൂത് ഉറപ്പിച്ച കുഴലിലേക്ക് നോക്കി.പിന്നെ താൻ അണിഞ്ഞിരിക്കുന്ന ദൂതന്റെ വസ്ത്രത്തിലേക്കും. ഒരുനിമിഷം വീണ്ടും ആലോചിച്ചപ്പോൾ കൈകൂപ്പി യാചിക്കുന്ന സ്ത്രീയേ ഓർമ്മ വന്ന പണ്ടാരം കോപം കൊണ്ടുവിറചു. തന്റെ മുന്നിൽ അബലയും അഷ്ടിക്ക് വകയില്ലാത്തതുമായ സ്ത്രീ അപമാനിക്കപ്പെടുന്നു.

സിംഗം വേഗം തന്നെ പല കാര്യങ്ങൾ കണക്ക് കൂട്ടി,ഏറിയാൽ അര നാഴിക വൈകും അത്‌ കണ്മഷിക്കു പുല്ലാണ് അവൾ പറക്കും, എനിക്ക് മുൻപിൽ ഇങ്ങനെ ഒരനീധി അതും വ്യാപാരകേന്ദ്രമായ ചെന്ന പട്ടണത്തിൽ അതുകൂടാതെ ഇവിടെ അഷ്ടിക്ക് വകയില്ലാത്ത പാവങ്ങളോട്.

ഇല്ല…..

ആവില്ല…….

The Author

7 Comments

Add a Comment
  1. പാവം പൂജാരി

    കഥ നന്നായി വരുന്നുണ്ട്. തുടരൂ..

    1. Thanks buddy

  2. കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….

    1. Thanks buddy

  3. കൊള്ളാം.. തുടരൂ

Leave a Reply

Your email address will not be published. Required fields are marked *