ഇത് താൻ അനുവദിക്കില്ല….
തന്റെ ദൂതന്റെ മേൽ വസ്ത്രം ഊരി അയ്യാൾ തന്റെ സഞ്ചിയിലാക്കി. പിന്നെ ദൂത് ഇട്ട കുഴൽ സഞ്ചിയിലാക്കി അതിനു ശേഷം കുതിരയെ തിരിച്ചു ചെറിയ വീഥിയിലൂടെ തിരികെ ഓടിച്ചു. അയ്യാൾ ചുറ്റുപാടെല്ലാം നിരീക്ഷിചു കൊണ്ട് പി നോട്ടുപോയി.
അപ്പോൾ അതാ ആ സ്ത്രിയും ഭർത്താവും കൈ പിടിച്ചു നടന്നുവരുന്നു, സ്ത്രീയുടെ കണ്ണുനീർ ഉണങ്ങിയിട്ടില്ല, ഭർത്താവ് അവളെ ചേർത്ത് പിടിച്ചിരിക്കുന്നു അയാൾക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ട് പാവങ്ങൾ. അവളുടെ കയ്യിൽ അടക്കി പിടിച്ച നീല ആമ്പലുകളിൽ മണ്ണ് പുരണ്ടിരിക്കുന്നു,ചിലത് ഒടിഞ്ഞിരിക്കുന്നു,താമര ഇതളുകൾ പലതും അടർന്നു പോയിരിക്കുന്നു പക്ഷെ അവൾ അതിൽ മുറുകെ പിടിച്ചിരിക്കുന്നു നെഞ്ചോട് ചേർത്ത്.
സിംഗം അവരുടെ അടുത്തിറങ്ങി ഇങ്ങനെ പറഞ്ഞു്.
അമ്മേ…..(എല്ലാ സ്ത്രീകളെയും, കൊച്ചു പെൺകുട്ടികളെ പ്പോലുംബഹുമാനത്തോടെ വിളി ക്കുന്നത്. എന്തെന്നാൽ എല്ലാ സ്ത്രീയും അമ്മയാണ് )
നല്ല ഭംഗിയുള്ള പൂക്കൾ, ഇവ എനിക്ക് തരുമോ……..
ആ സ്ത്രിക്ക് വിശ്വാസം വരാതെ അയാളെ നോക്കി. പിന്നെ അവർ ഇങ്ങനെ പറഞ്ഞു
അങ്ങ് എനിക്ക് 1വെള്ളി നാണയം തന്ന് എല്ലാം എടുത്തോളൂ…….
അത് കേട്ടു സിംഗം പണ്ടാരം ഇങ്ങനെ പറഞ്ഞു
അമ്മ…… ഈ പൂക്കളുടെ വില വളരെ വലുതാണ് പക്ഷെ എന്റെ കയ്യിൽ ഇപ്പോൾ 11വെള്ളി നാണയങ്ങൾ മാത്രമാണുള്ളത് ആയതിനാൽ ഇത് വാങ്ങി എനിക്ക് ആ പൂക്കൾ നൽകിയാലും.
അയാൾ തന്റെ കയ്യിലെ വെള്ളി നാണയങ്ങൾ അവരുടെ ഉള്ളംകൈയിൽ വച്ചശേഷം അവരുടെ വിരലുകൾ മടക്കി(ആചാര പ്രകാരം ഇങ്ങനെ നിൽകിയ പണം തിരികെ കൊടുക്കാൻ ആവില്ല ). ആ സ്ത്രീയുടെ കണ്ണുകൾ തിളങ്ങി എങ്കിലും അര്ഹത പെട്ടതിൽ കൂടുതൽ പണം തന്റെ കയ്യിൽ വന്നതിന്റെ വിഷമം അവരുടെ മുഖത്തുണ്ടായിരുന്നു.
സിംഗം പണ്ടാരം ആ പൂക്കൾ അടുത്തുള്ള വിനായക തറയിൽ സമർപ്പിച്ചു തൊഴുതു തിരിഞ്ഞപ്പോൾ. വീണ്ടും അതാ അയാൾ അവിടെ സ്ത്രീയുടെ ഭര്ത്താവ് താഴെ മണ്ണിൽ കിടക്കുന്നു, അവളുടെ കയ്യിൽ അയാൾ ബലമായി പിടിച്ചുതുറക്കുന്നു.
വിടെടാ അവരെ…..സിംഗം പണ്ടാരം അലറി കൊണ്ട് അങ്ങോട്ട് ഓടി അടുത്തു.
കയ്യിൽ പിടിച്ചിരിക്കുന്ന ആൾ കൈവിട്ട് സിംഗത്തിനു നേരേ തിരിഞ്ഞു ഒരു സംഘട്ടനത്തിനു തയ്യാറായി. അയാൾ ഒത്ത ഒരു യുവാവ് ആയിരുന്നു കൊമ്പൻ മീശ വലിയ മാംസപേശികൾ വെളുത്ത നിറം കണ്ണിൽ രൗദ്രഭാവം.
അയാൾ കളരിചുവടിൽ തന്റെ ഇടതുകാൽ ചരിച്ചു വലതുകാൽ നേരേ വച്ച് ഇടതു കൈ തടയാനും വലതുകൈ ആക്രമണത്തിനും ശരിയാക്കി. പണ്ടാരത്തിന്റ വരവിൽ നിന്നും കയ്യാലുള്ള ആക്രമണമാണ് അയ്യാൾ പ്രധീക്ഷിച്ചത് എന്നാൽ ആയോധനകലയിലെ പണ്ടാരത്തിന്റെ മികവ് എതിരാളിക്ക് മനസിലാക്കാൻ കഴിയുന്നതിലും വലുതായിരുന്നു.
പണ്ടാരം കൈ പിന്നോട്ടാഞ്ഞു അടിക്കാനെന്ന പോലെ പാഞ്ഞടുത്തു നാലു വരേ ദൂരെ എത്തിയപ്പോൾ മലക്കം മറിഞ്ഞു തന്റെ കലാൽ എതിരാളിയുടെ കഴുത്തിൽ വെട്ടി ചക്രം പോലെ കറങ്ങി കാലിൽ നിന്നു.
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy