സാമ്രാട്ട് 6 [Suresh] 107

ശിങ്കിടികൾ നാലുഭാഗത്തേക്കും പാഞ്ഞു അയ്യാൾ വേദവർണ്ണൻ എന്ന കനകവീഥിയുടെ പരിരക്ഷക പടയാളികളുടെ നേതാവ് ആയിരുന്നു. അയ്യാൾ പതിവായി വേഷം മാറി ഊര് ചുറ്റുന്ന പതിവുണ്ടായിരുന്നു. അഹങ്കാരി ആയതിനാൽ പലരോടും അയ്യാൾ ശണ്ട്ക്ക് പോകുന്നത് പതിവായിരുന്നു. വലിയ യോദ്ധാവായതിനാലാണ് അയ്യാളെ ആരും എതിർക്കാതിരുന്നത് മാത്രമല്ല അയാളുടെ വീഥിയിലെ പിടിപാട് കാരണം അയാളെ എതിർക്കുക എന്നത് കഷ്ടമായിരുന്നു.
അങ്ങനെയുള്ള ഒരാളെയാണ് പണ്ടാരം നന്നായി സൽക്കരിച്ചത്.

അയ്യാളുടെ ശിങ്കിടികൾ ഉടൻ തന്നെ സന്ദേശങ്ങൾ നാന ഭാഗത്തേക്കും പായിച്ചു സന്ദേശം ഇങ്ങനെ ആയിരുന്നു .

“കനക വീഥിയിൽ അതിക്രമിച്ചു കടന്നു പടയാളികളുടെ നേതാവിനെ ഒരു കാരണവും ഇല്ലാതെ അക്രമിച് കൊള്ളചെയ്തിരിക്കുന്നു. ആക്രമി കാഴ്ച്ചയിൽ ആജാനുബാഹുവും കളരി മർമ്മ കലയും അറിയുന്ന ആളാണ് അയ്യാൾ കറുത്ത കുതിരയിലാണ് യാത്ര ചെയ്യുന്നത് ”

ചന്ന പട്ടണത്തിൽ ദൂതുകൾ വളരെ വേഗമാണ് കൈമാറ്റം ചെയ്യപ്പെടുക അതിനുള്ള കാരണം ചന്ന പട്ടണത്തിന്റെ ഭൂപ്രകൃതിയാണ്.

ചന്ന പട്ടണത്തിന്റ ഭൂരി ഭാഗവും കുന്നുകൾ നിറഞ്ഞ തട്ടുകളായ പ്രദേശമംന് പിന്നെ ദാരാളം നദികളും ചെങ്കുത്തായി ഒഴുകുന്നവയാണ്. ഈ പ്രതേകത അവരെ വളരെ വേഗം സന്ദേശം അയക്കാൻ സഹായിക്കുന്നു.

എങ്ങനെ എന്നാൽ വളരെ അത്യാവശ്യം ഉള്ള സന്ദേശം അയക്കേണ്ടപ്പോൾ അവർ അവരുടെ കോട്ടയിൽ വളരെപൊക്കമുള്ള നെരിപ്പോടിൽ തീ ഇടുന്നു, ഇത് വളരെ ദൂരെനിന്നും പോലും കാണാൻ പറ്റും ഇത് കണ്ടാൽ ഉടൻ മലമുകളിലുള്ള ആഴികളിൽ തീ ഇടുന്നു ഇത് വളരെ ദൂരെ ഉള്ള മലകളിലും കുന്നിൻ മുകളിൽ നിന്നും കാണാൻ കഴിയും.

അപ്പോൾത്തന്നെ അവർ തങ്ങളുടെ അഴികൾ കത്തിക്കുകയും സന്ദേയതിനായി ജാഗരൂകരായി കാത്തു നിൽക്കുകയും ചെയ്യും.

സന്ദേശം അയക്കുന്നത് അതിലും തന്ത്ര പരമായാണ്.ഒരേ സമയം പലസന്ദേശങ്ങൾ ഉണ്ടാക്കുന്നു അതിനുശേഷം മലമുകളിലേക്കുള്ളത് തീ അമ്പുകൾ (തീ കത്തിച്ച അമ്പുകൾ പ്രത്യേകം സജ്ജീകരിച്ച യന്ത്രങ്ങളിൽ നിന്നും തൊടുക്കുന്ന്നു ).വാഴ പിണ്ടിയിൽ നിന്നും ഉള്ള നൂലിൽ തീർത്ത കത്താത്ത തുണികളിൽ സന്ദേശം ഈ അമ്പുകളിൽ കെട്ടി അയയ്ക്കും ഇവ മലമുകളിലെ കാവലാളുകൾ വീണ്ടെടുത്ത് വീണ്ടും അമ്പുകളിൽ മുകളിലേക്ക് അയക്കും അങ്ങനെ വളരെപ്പെട്ടന്ന് ആയാസം ഇല്ലാതെ സന്ദേശം മലമുകളിൽ എത്തിക്കുന്നു.

താഴെക്കും സമനിലയിലേക്കും ഉള്ള സന്ദേശം നദികളിലൂടെ ആരക്കിട്ടുറപ്പിച്ച കുഴലുകളിൽ പുഴയിലൂടെ ഒഴുക്കുന്നു.
സന്ദേശം നദിയിൽ ഇട്ടശേഷം കെട്ടിനിർത്തിയ വെള്ളക്കെട്ട് തുറന്ന് വിടുന്നു. ഇത് സന്ദേശത്തെ വളരെവേഗം തന്നെ എത്തേണ്ട ഇടത്തെഎത്തിക്കുന്നു.

സന്ദേശം അയക്കാൻ പുഴകളും മലകളും ഉപയോഗിക്കുന്നതിനാൽ എപ്പോഴും ഒരുപാട് സൈനീകരരാണ് പുഴ കളും മലകളും കാക്കുന്നത് ഒരു സന്ദേശം നഷ്ടപ്പെട്ടാലും മറ്റ്‌ സന്ദേശങ്ങൾ വേഗംതന്നെ ലക്ഷ്യസ്ഥാനം കാണും.

സന്ദേശങ്ങൾ പ്രത്യേകസ്ഥലങ്ങളിൽ നിന്നു മാത്രമെ എടുക്കാറുള്ളു ഇങ്ങനെ യുള്ള സ്ഥലങ്ങളിൽ നിന്നും വേഗതന്നെ പട്ടണത്തിലെ കാര്യാലയങ്ങളിൽ എത്തിക്കാനും തീരുമാനം എടുക്കാനും സഹായിക്കുന്നു.

The Author

7 Comments

Add a Comment
  1. പാവം പൂജാരി

    കഥ നന്നായി വരുന്നുണ്ട്. തുടരൂ..

    1. Thanks buddy

  2. കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….

    1. Thanks buddy

  3. കൊള്ളാം.. തുടരൂ

Leave a Reply

Your email address will not be published. Required fields are marked *