സാമ്രാട്ട് 6 [Suresh] 120

അതിൽ നിന്നും സിംഗം ഒരു കാര്യം കുടി മനസിലാക്കി കച്ചവടക്കാർക്കും നാട്ടുകാർക്കും വേദവർണ്ണനിൽ അത്ര താല്പര്യം ഇല്ല എന്നതു.

ഒരു രാജ സേവകനാകയാൽ കാവലാളുകൾക്കു ഉത്തരവ് നിറവേറ്റേണ്ടതിനാൽ തന്നെ അവർ വേട്ടയാടുമെന്ന സത്യം സിംഗം മനസിലാക്കി. അത് മത്രമല്ല കച്ചവടക്കാരനിൽ നിന്നും വ്യാജ ദൂത് കളാണ് അയക്കപെട്ടതെന്നും സിംഗം മനസിലാക്കി. കച്ചവടക്കാരനിൽ നിന്ന്നും തനിക്കു ഒരു കഴുതയെ വേണം എന്നും തന്റെ കുതിരയെ ചെറിയ പട്ടണ വേദിയുടെ തുടക്കത്തിൽ എത്തിച്ചു തരണം എന്നും സിംഗം അഭ്യർത്ഥിച്ചു.

ഇതിൻ പ്രകാരം കഴുത പുറത്തു തുണിവെച്ചു സിംഗം പട്ടണ വീഥി താണ്ടി പുറത്ത് എത്തുന്നതിനു മുൻപേ തന്നെ കണ്മഷിയെ വ്യാപാരി പട്ടണത്തിന്റെ വെളിയിൽ എത്തിച്ചിരുന്നു.

തന്റെ കയ്യിലുണ്ടായിരുന്ന തുണി ഭാണ്ഡം വ്യാപാരിക്കു പാരിദോഷമായി കൊടുത്തു സിംഗം അവിടെനിന്നും കുതിരപ്പുറത്തു കയറി യാത്ര തുടർന്ന്. തന്റെ തിടുക്കം ആർക്കും മനസിലാകാതെ ഇരിക്കാൻ കുറച്ചു ദൂരം സാവധാനആം യാതൃ ചെയ്യാൻ സിംഗം തീരുമാനിച്ചു.

ഇതിനിടയിൽ കനക വീടതിയിലെ അതി കെങ്കേമനായ ദ്വാരപാലകനായ ഗോപലഗുരുസാവാമി കുറച്ചു സമയം മുൻപ്പുറത്തേക്ക് പോയ കഴുത തിരിച്ചു വരുന്നത് മനസിലാക്കി ഉടൻ തന്നെ കാവൽക്കാരെ വിവരം അറിയിച്ച ശേഷം ഉടൻ തന്നെ വ്യാപാരിയെ പിടികൂടി.

ഒരുസംഗം കാവൽക്കാർ ഉത്തരവ് അനുസരിച്ചു സിംഗം പോയ്‌വഴിയെ കുതിച്ചു. വ്യാപാരി പറഞ്ഞ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഗോപലഗുരുസ്വാമിക്ക് കാര്യത്തിന്റെ കിടപ്പു മനസിലാകുകയും ഉടൻ തന്നെ ചെന്നപ്പട്ടണത്തിലെ രാജാവിന് യഥാർത്ഥത്തിലുള്ള ദൂത് അയക്കുകയും ചെയ്തു.

കാവൽക്കാർ ബുദ്ധിപൂർവം കറുത്ത കുതിരകളെ തിരഞ്ഞെടുത്തതിനാൽ തന്റെ പിന്നാലെ വരുന്നു അപകടം സിംഗത്തിനു കിട്ടിയില്ല പക്ഷെ കണ്മഷിക്കു കുറതിരകൾ പാഞ്ഞു വരുന്ന തതിന്റെ പ്രകമ്പനം തന്റെ കുളമ്പുകളീലൂടെ മനസിലാക്കാൻ കഴിഞ്ഞു.

അവൾ തന്റെ വേഗത കൂട്ടി.

അപകടം മണത്ത സിംഗം. കടിഞ്ഞാൺ അയച്ചു കണ്മഷിയുടെ പുറത്തേക്കു പറ്റിപിടിച്ചു കിടന്നു.ഇപ്പോൾ കണ്മഷി പായുകയല്ല പറക്കുകയാണ്.

അതിവേഗം തന്നെ തിരിച്ചു ആരണ്യപുരത്തേക്ക് കയറാം എന്ന് സിംഗം തിരിച്ചറിഞ്ഞു.

പക്ഷെ വിധി മറ്റൊന്നായിരുന്നു ദൂരെ ഒരു കൂട്ടം കവൽക്കാർ ഇരുട്ടിൽ മറഞ്ഞിരിക്കുന്നതറിയാതെ ഇരുട്ടിലൂടെ സിംഗം പണ്ടാരം അപകടത്തിലേക്ക് പാഞ്ഞടുക്കുക ആയിരുന്നു.

ചെന്നപ്പട്ടണത്തിലെ കാവൽക്കാർ രാജ്യത്തിന്റെ പുറത്തേക്കുള്ള വഴികളിൽ വഴിയിൽ ചെറിയ കിടങ്ങുണ്ടാക്കി അതിനുചുറ്റും കാവൽ നിൽക്കുക ആയിരുന്നു.

ആ സമയത്താണ് അതിവേഗം കുതിര മണ്ണ് മെതിച്ചു അതിവേഗം പഞ്ഞുവരുന്നത് “എലികൾ” എന്നുവിളിപ്പേരിൽ അറിയപ്പെടുന്ന മണ്ണിൽ ചെവിവെച്ചു ദുരെ നിന്നും പുറപ്പെടുന്ന ശബ്ദം തരംഗങ്ങൾ തിരിച്ചറിഞ്ഞു പോരിനുള്ള നിർദേശം കൊടുക്കുന്നവർ അതിവേഗം പാഞ്ഞുവരുന്ന കുതിരയെയും,ദൂരെ നിന്നും പാഞ്ഞുവരുന്ന ഒരുപറ്റം കുതിരകളെ പറ്റിയും കാവൽ ക്കാരുടെ തലവനെ അറിയിച്ചത്.

The Author

7 Comments

Add a Comment
  1. പാവം പൂജാരി

    കഥ നന്നായി വരുന്നുണ്ട്. തുടരൂ..

    1. Thanks buddy

  2. കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….

    1. Thanks buddy

  3. കൊള്ളാം.. തുടരൂ

Leave a Reply

Your email address will not be published. Required fields are marked *