ഉടൻ തന്നെ അവർ പോരിന് തയ്യാറായി കിടങ്ങിൽ വല വിരിച്ചു അതിനുശേഷം
കാവലാളുകൾ കുന്തം പിടിച്ചു കിടങ്ങിനു പിന്നിൽ ഒളിച്ചു. അവരുടെ നേതാവും മറ്റു മുന്ന് പേരും കിടങ്ങിനുമുന്നിലേക്ക് എത്തിച്ചേരുന്നവഴിക്കു 50വാര മാറി ഇരുട്ടിൽ ഒളിച്ചു.
സിംഗം പണ്ടാരം ഉദ്ദേശം 300വരെ എത്തിയപ്പോൾ എലി ഓടിവന്നു എല്ലാവരെയും അറീയച്ചശേഷം തന്റെ കുന്തം എടുത്ത് എല്ലാവർക്കും പിന്നിൽ ഒളിച്ചു.
ഇതൊന്നുമറിയാതെ സിംഗവും കണ്മഷിയും അതിവേഗം കിടങ്ങിനടുത്തെത്തി പെട്ടെന്ന് തന്റെ വഴിയിൽ ഉള്ള വായു സഞ്ചാരവിത്യാസം കൺമഷി തിരിച്ചറിഞ്ഞു.
അവൾ അതിവേഗം തന്നെ നിൽക്കാതെ വെട്ടി തിരിഞ്ഞു ഇടത്തേക്ക് ഓടി.
സിംഗം വീണ്ടും തന്റെ കുതിരയുടെ സമയോചിതമായ മികവിൽ തത്കാലം രക്ഷപെട്ടു, പക്ഷെ തലവനും മാറ്റുരണ്ട്‍ കൂട്ടാളികളും പെട്ടെന്ന് തന്നെ പ്രവർത്തിച്ചു.തലവൻ എറിഞ്ഞ കുന്തം കണ്മഷിയുടെ പിന്തുടയിൽ തുളഞ്ഞു കയറി.കണ്മഷി വേദനയാൽ അതിശക്തിയായി ചിനച്ചു തന്റെ പിന്കാലുകൾ കുടഞ്ഞു.പക്ഷെ അവൾ ഓട്ടം നൃത്തിയില്ല പക്ഷെ പെട്ടെന്ന് ഉണ്ടായ ചട്ടത്തിൽ സിംഗം ഒരുഭാഗത്തേക്കു പിടിവിട്ട് തൂങ്ങി.അതിനാൽ യജമാനനെ വിട്ടോടാനാകാതെ കണ്മഷി വിഷമിച്ചു ആ തക്കത്തിന് മറ്റു കാവൽക്കാർ കണ്മഷിക്കു നേരേ കുന്തം എറിഞ്ഞു.
കണ്മഷി വേദനയാൽ ചിനച്ചു.
അവളുടെ ചിനപ്പ് സിംഗാപണ്ടാരത്തിന്റ കരളിലാണ് തറച്ചത് അയാൾ അങ്ങനെ കിടന്ന് തന്നെ തന്റെ വാളൂരി നിവര്ന്ന് ഓടിവന്ന നേതാവിന്റെ കൈ പൂളി. പിന്നെ പിന്നാലെ ഓടിയെത്തിയ ഒരു കാവൽക്കാരന്റെ തോളിൽ കുത്തി.
കുതിരക്കു മുറിവേറ്റതിനാൽ തനിക്കു പിടിച്ചു നില്ക്കാനാവില്ലെന്നു തിരിച്ചറിഞ്ഞതിനാൽ ആ യോധവ് അവിടെ നിന്നും പലായനം ചെയ്യാൻ തീരുമാനിച്ചു, അതിനുമുന്നെ തന്നെ കൺമഷി അവിടെ നിന്നും ഓടാൻ തുടങ്ങിയിരുന്നു.
അവൾ തന്റെ യജമാനന്റെ രക്ഷക്കായി അതി വേഗം തന്നെ ഓടി, എന്നാൽ കുറച്ച് സമയത്തിനുള്ളിൽ തന്റെ പിൻ തുടയിലേറ്റ മുറിവ് ആഴമുള്ളതിനാൽ അവൾ ഏന്തിവലിയാൻ തുടങ്ങി.
ഇതിനുള്ളിൽ കോവേറിക്കഴുതപ്പുറത്തു എലിയും കൂട്ടരും കാണ്മാഴിയിടടുത്തു കൊണ്ടേ ഇരുന്നു. ഇതിനിടക്ക് പലതവണ കുതിര പുറത്തുനിന്നു ഇറങ്ങി കുതിരയെ നോക്കാൻ പണ്ടാരം ശ്രമിച്ചെങ്കിലും കണ്മഷി നിൽക്കാതെ ഓടി.
പിന്നെ പിന്നെ അവൾ മുടന്തി മുടന്തി നടന്നു,സിംഗം തന്റെ കയ്യിലെ തുണി കൊണ്ട് അവളുടെ മുറിവൊപ്പി അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവർ സുഗന്ധദുർഗ എന്ന നദിയുടെ അടുത്തെത്തിയിരുന്നു.
പെട്ടന്ന് കുന്തങ്ങൾ അവർക്ക് നേരേ പാഞ്ഞു വന്നു,ഭാഗ്യത്തിന് അവരുടെ മേൽ അവ പതിച്ചില്ല, സിംഗം താഴെകിടന്ന കുന്തം എടുത്ത് പൊരുതി ആരെയും കൊല്ലാൻ ആഗ്രഹമില്ലാത്തതിനാൽ അയാൾ അവരുടെ കയ്യിലും കാലിലും മുറിവുകൾ ഉണ്ടാക്കി താഴെ വീണുകിടക്കുന്ന എലിയോടും കൂട്ടരോടും ഇങ്ങനെ പറഞ്ഞു,
ഞാൻ ആക്രമിച്ചത് ഒരു നികൃഷ്ഠനെ ആണ് അല്ലാതെ എനിക്ക് വേറൊന്നിലും പങ്കില്ല………
അയ്യാൾ ഓടിനടന്നു പച്ചിലകൾ പറിച്ചു മാറുന്നുണ്ടാക്കി കുതിരയുടെ മുറിവിൽ അമക്കി പിടിച്ചു കണ്മഷി അയ്യാളെ ദയനീയമായി നോക്കി.
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy