സാമ്രാട്ട് 6 [Suresh] 120

സരസ്വതിയുടെ അക്ഷമത മനസിലാക്കിയ അവളുടെ തലമുടിയിൽ തഴുകി തന്റെ മടിയിൽ കിടത്തി . ലക്ഷ്മിയുടെ കൈകൾ സ്പർശിച്ചാൽ അവൾ വേറേലോകെത്തെത്തും എന്തെന്നാൽ ലക്ഷ്മി എന്നും അവൾക്കമ്മയാണ് ചേച്ചിയാണ് മറ്റെന്തെല്ലാമോ ആണ് . അവൾ ഒരുകൊച്ചുകുട്ടിയെപോലെ ലക്ഷ്മിയുടെ മടിയിലേക്കു കിടന്നു.

പാർവതി അമ്മ തന്റെ വെറ്റിലച്ചെല്ലം തുറന്നു വെറ്റിലയെടുത്തു ഞെട്ടി കളഞ്ഞു അതുനുശേഷം ചുണ്ണാമ്പു തേച്ചു, അടക്ക എടുത്തു തലയ്ക്കു മൂന്നുവട്ടം ഉഴിഞ്ഞു പിന്നെ മധുര പൂകല എടുത്തും വെറ്റില മടക്കി ചുരുട്ടിഅപ്പൂട്ടി അമ്മുമ്മക്ക് ഇതൊന്നു ഇടിച്ചു താ…. എന്ന് കുട്ടികളൊട് ഈണത്തിൽ പറഞ്ഞു.

ഇപ്പോൾ ലക്ഷ്മിക്ക് ശരിക്കും അക്ഷമയായി

അമ്മെ ….. ഒന്നുപറയുന്നുണ്ടോ……?

എന്ന് സ്വല്പം നീരസത്തോടെ പറഞ്ഞു .

പാർവതി അമ്മ ലക്ഷ്മിയെ നോക്കി ചിരിച്ചു. അപ്പോഴേക്കും കുട്ടികൾ നാലും ചെറിയ കുഴവിയും ചെറിയ ഉരലും എടുത്തു അമ്മുമ്മയുടെ മുറിക്കാൻ പിടിക്കാനായി പോയി.

അപ്പൊൾ പാർവതി അമ്മ ഇങ്ങനെ പറഞ്ഞു.

” മക്കളെ ഞാൻ പറയുന്നത് ഒരു കഥയല്ല മറിച്ചു ഒരു ചരിതൃമാണ് ….

കോകില രാജ കുടുംബത്തിന്റെ ചരിതൃരം…..

കൊടും ചതിയിൽ നശിക്കപ്പെട്ട ഒരു രാജ കുടുംബത്തിന്റെ കഥ……..

അകാല ബന്ധനത്തിൽ കഴിയുന്ന മഹാരാജാവിന്റെ കഥ….. പി

ന്നെ രാജ പരമ്പരയെ രക്ഷിക്കാനായി എല്ലാം വിട്ടെറിഞ്ഞോടിയ റാണി… അല്ല രാജ കുമാരിയുടെ കഥ…

അതിലെല്ലാം ഉപരി തങ്ങളുടെ രക്ഷകൻ വന്നു ചേരും എന്ന്‌ വിശ്വസിച്ചു ജീവൻ പണയം വെച്ച് പടയൊരുക്കുന്ന പ്രജകളുടെ കഥ…..”

അപ്പോഴേക്കും കുട്ടികൾ ഇടിച്ചു ചുവപ്പിച്ച മുറുക്കാനുമായി പാർവതി അമ്മയുടെ അടുത്തെത്തി.

അമ്മുമ്മേ മുറുക്കാൻ……..ഗോകുലം. അപ്പുവും മത്സരിച് മുറുക്കാൻ അമ്മുമ്മക്കു കൊടുത്തു. അപ്പോഴേക്കും പദ്മ കോളാമ്പി അമ്മുമ്മയുടെ മറക്കാസേരക്കടുത്ത കൊണ്ടുവന്നുവെച്ചു.

പാർവ്വതി അമ്മ തന്റെ മരക്കസേരയിൽ ചാരി ഇരുന്ന് അൽപനേരം എന്തോ ആലോചിക്കുന്നത് പോലെ.

പെട്ടെന്ന് സരസ്വതി എഴുനേറ്റു അടുക്കളയിൽ പോയി ഒരു മൺ കൂജയിൽ വെള്ളവുമായി വന്നു. പാർവ്വതി അമ്മയുടെ ഇടതു വശത്തു വച്ചു, അവൾ അത് ഇടത് വശത്തു വെക്കാൻ കാരണം, നമ്മുടെ വലത് കൈ മനസിനേക്കാൾ അൽപം വേഗം സഞ്ചരിക്കുന്നു എന്നുള്ളതാണ് അതിനാൽ പെട്ടന്ന് കൈ തട്ടി വെള്ളം മറിയാനുള്ള അവസരം കൂടുതലാണ്. പ്രത്യകിച്ചു പാര്വ്വതി അമ്മ കഥ പറയുമ്പോൾ കുറേ അഭിനയവും ഉണ്ട് എന്നുള്ളത് ഞാൻ പറയേണ്ടതില്ലല്ലോ.

അവൾ എന്നും അങ്ങനെയാണ് എല്ലാ കാര്യത്തിലും വളരെ കൃത്യതയാണ്,അത് പട്ടാള ചിട്ടയല്ല മറിച്ചു കർത്തവ്യബോധം ആണ്‌,ഇങ്ങനെ യുള്ള കൊച്ചുകാര്യങ്ങളാണ് അവളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

The Author

7 Comments

Add a Comment
  1. പാവം പൂജാരി

    കഥ നന്നായി വരുന്നുണ്ട്. തുടരൂ..

    1. Thanks buddy

  2. കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….

    1. Thanks buddy

  3. കൊള്ളാം.. തുടരൂ

Leave a Reply

Your email address will not be published. Required fields are marked *