സാമ്രാട്ട് 6 [Suresh] 107

അവൾ കൂജ നിലത്തുവെച്ചു നിവർന്നപ്പോൾ പാർവ്വതി അമ്മ അവളുടെ തോളിൽ പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു.

അപ്പോഴേക്കും പദ്മ അമ്മുമ്മ കുഞ്ഞമ്മക്ക് ഉമ്മകൊടുത്തു അപ്പൊ എനിക്കും വേണം…..

എന്ന്‌ പറഞ്ഞു പാർവ്വതി അമ്മയുടെ മുന്നിൽ വന്നു നിന്നു.

അപ്പോഴേക്കും എനിക്കും…….

എന്ന്‌ പറഞ്ഞു അമ്മുവും, പിന്നാലെ കുട്ടിപട്ടാളവും.

ഇനിയിപ്പം ഞങ്ങൾക്കുംക്കൂടി എന്ന്‌ പറഞ്ഞു ലക്ഷ്മിയും നീലിമയും കൂടേ ക്കൂടി.

അപ്പോഴേക്കും എല്ലാവരും ചിരിച്ചു,പാർവ്വതി അമ്മയുടെ കൺ കോണിൽ ഒരു തുള്ളി കണ്ണുനീർ ഉരുണ്ടുകൂടിയോ.

പാർവ്വതി അമ്മ കഥയുടെ…. അല്ല……. ചരിത്രത്തിന്റ കെട്ടഴിക്കാൻ പോകുകയാണ് .

********************************************

പണ്ട്… പണ്ട്… വളരെ പണ്ട്…. കോകിലരാജ്യത്തിനും മുൻപ്…….അരണ്യപുരം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു……

വരൂ നമുക്ക് അരണ്യ പുരത്തേക്കും കാലചക്രത്തിനും പിന്നിലേക്ക് പോകാം……..

രാജാധിരാജ…… രാജ മാർത്താണ്ഡ വീര ശൂര വീരഭദ്ര “രാജാ മഹാദേവ ഷിപ്ര സിംഹ രാജാ ”

നീണാൾ വാഴട്ടെ… നീണാൾ വാഴട്ടെ……

രാജ മഹാദേവ രാജ….മഹാനായ ഒരു വിരാട് വംശജനായ രാജാവായിരുന്നു. നോക്കിലും വാക്കിലും പ്രവർത്തിയിലും ആഢ്യനായ മഹാരാജാവ് എന്ന പേരിലും പ്രജകൾക്കായി രാജ്യം ഭരിക്കുന്ന മഹാത്മാവ് എന്ന പേരിലും അദ്ദേഹം മഹാപ്രസിദ്ധനായിതീർന്നു.

അദ്ദേഹത്തിന്റെ കീഴിൽ ആരണ്യപുരത്തിന്റ വിസ്തൃതി ഒരു യുദ്ധവും ഇല്ലാതെതന്നെ വർധിച്ചു.പല രാജാക്കന്മാരും തങ്ങൾക്ക് കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള നാട്ടുരാജ്യങ്ങൾ ആരണ്യപുരത്തിനു കൈമാറി അങ്ങനെ കാപാലീശ്വര കോവിലുനു ചുറ്റുമുള്ള കാപാലീശ്വര പുരം വിരാട് രാജാവിന് സ്വന്തമായി.

മുന്ന് ഭാഗവും മലകളാൽ ചുറ്റപെട്ടതിനാലും വളരെ ഉയരം കൂടിയ പ്രദേശം ആയതിനാലും തന്ത്ര പ്രധാന മുള്ള പ്രദേശമായി ഇതിനെ കണക്കാക്കപെട്ടു ആയതിനാൽ ഈ പ്രദേശം നേരിട്ട് കൈകാര്യം ചെയ്യാൻ തന്റെ പടനായക് രിൽ ഒരാളായ ശ്രീധരൻ മഹാപിള്ളയെ ഏൽപിച്ചു.

കർക്കശക്കാരനായ മഹാ പിള്ള നല്ല രാജഭക്തിയുള്ള യോദ്ധാവ് ആയിരുന്നു അയാൾ പല പരിഷ്‌കാരങ്ങൾ വരുത്തിയെങ്കിലും കാപാലീശ്വരപുരം എന്നും അഭിവൃദ്ധിപ്പെടാതെ തുടർന്നു.ഇത് മഹാ പിള്ളക്കും രാജാവിനും ഒരുപോലെ ഒരുവിമ്മിഷ്ടമായി മനസിൽ നില കൊണ്ടു.

കപ്ലിപുരത്തെ ജനങ്ങൾ വിരാട് മഹാരാജാവിന്റെ കീഴിൽ തങ്ങൾ അഭി വൃദ്ധിപ്പെടും എന്ന്‌ ഉറച്ചുവിശസിച്ചു ആകയാൽ അവർക്കുള്ള വിഷമങ്ങൾ അവർ താൽക്കാലികം എന്ന് നിനച്ചു നാളുകൾ തള്ളി നീക്കി.

The Author

7 Comments

Add a Comment
  1. പാവം പൂജാരി

    കഥ നന്നായി വരുന്നുണ്ട്. തുടരൂ..

    1. Thanks buddy

  2. കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….

    1. Thanks buddy

  3. കൊള്ളാം.. തുടരൂ

Leave a Reply

Your email address will not be published. Required fields are marked *