അങ്ങനെ ഇരിക്കെ മഹാ പിള്ളക്ക് ഒരു വിവരം ലഭിച്ചു അത് എന്തെന്നാൽ കാപാലീശ്വരൻ കോവിലിന് ബഹുകേമമായ ഒരു ഉത്സവ ദിവസം ഉണ്ട് എന്നായിരുന്നു.ഇത് അധികം ആർക്കും അറിയാത്ത സത്യ മായിരുന്നു. ഈ ദിവസത്തെ പറ്റി അറിയുന്ന ഹിജഡകൾ അന്നേ ദിവസം അവിടെ അര്ധരാത്രിവരെ നൃത്തം ചെയത ശേഷം,ഉടനെ തന്നെ താവളം ശുദ്ധമാകുമായിരുന്നു. അതിന് കാരണം അന്നേ ദിവസം കപാലീശ്വരൻ വന്ന് അവിടെ ഉഗ്രതാണ്ഡവം ആടാറുണ്ടായിരുന്നു എന്നതാണ്. ഈ സമയത്ത് ദേവഗണങ്ങളും ,ഉപദേവതകളും,ഭൂത ഗഞങ്ങളും നാഗങ്ങളും വിശേഷ പൂജയിൽ ആരതി വാങ്ങാൻ എത്താറുണ്ടായിരുന്നു.
കാപാലീശ്വരന്റ പ്രീതിക്കായി ശ്രാവണ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച്ചയായ മഹത് ദിനത്തിൽ വലിയൊരുല്സവവും പൂജയും തന്നെ മഹാ പിള്ള ഏർപ്പാടാക്കി.
പക്ഷെ പല കാര്യങ്ങളും മഹാ പിള്ളക്കും കൂട്ടർക്കും അറിവില്ലായിരുന്നു. ഇത് മനസിലാക്കിയ ശൃംഗേരി എന്ന് അർദ്ധനാരി മഹാപിള്ളയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
എല്ലാവരെയും ഒരുപോലെ കാണുന്ന യോദ്ധാവായിരുന്ന മഹാപിള്ള ശൃംഗേരിയോട് ഭയപ്പെടേണ്ട തില്ലെന്നും നിങ്ങളുടെ നൃത്തത്തിന് ഭംഗം വരില്ലെന്നും പരമ്പരഗതമായ ചടങ്ങുകൾക്ക് മാറ്റം വരുത്താതെ തന്നെ പൂജയും ഉത്സവവും നടത്തുമെന്നും അറിയിച്ചു.
ആർദരാത്രിക്കുശേഷം അവിടെ അന്നേ ദിവസം നിൽക്കുന്നത് ആപത്താണെന്നു ശൃംഗേരി പറഞ്ഞെങ്കിലും മഹാ പിള്ള അതിനെ അത്ര കാര്യമാക്കിയില്ല അതിനുള്ള യഥാർത്ഥ കാരണം എല്ലാ കാപാലീശ്വര നിവാസികളും ഗംഭീരമായ ഉത്സവ വാർത്ത വളരെസന്തോഷത്തോടെയാണ് എതിരേറ്റത് എന്നതായിരുന്നു.
മഹാ പിള്ള ഉടനെ തന്നെ ഇങ്ങനെ ഒരു ഉത്സവം ശ്രാവണ മാസത്തിലേ തിങ്കളാഷ്‌ച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് “രാജ മഹാദേവ ഷിപ്ര സിംഹ രാജ” യേ അറിയികാനായി ദൂതൻ വഴി സന്ദേശം അയക്കുകയും ചെയ്തു.
രാജാവിന് മഹാദേവ പ്രീതികുള്ള ഉത്സവത്തിൽ ആദിയായ സന്തോഷം തോന്നുകയും മഹാ പിള്ളയുടെ ഉചിതമായ പ്രവർത്തിയിൽ അതി പ്രീതിയും ജനിച്ചു .അതിൽ കൂടുതൽ സവയം എന്തു തീരുമാനവും എടുക്കാനുള്ള അനുമതി കൊടുത്തിട്ടും തന്നോടു അഭിപ്രായം അരാഞ്ഞതിൽ സന്തൊഷവും തോന്നി,ഉടൻ തന്നെ അനുമതി സന്ദേശവും അയക്കുകയും ഉണ്ടായി.
പക്ഷെ ഇതറിഞ്ഞ കൊട്ടാര വിദൂഷകനായ മുരളീധര ഗുരുക്കൾ മഹാദേവ കാര്യമായതിനാൽ ദൈവപ്രശ്നവു,സ്വർണ്ണപ്രശനം നിർബന്ധമാണെന്ന് ഉപദേശിച്ചു.
പ്രത്യേകിച്ചും കാപാലി പുറത്തേക്കുറിച്ചുള്ള അറിവുകൾ പരിമിതമായതിനാൽ ദേവപ്രശ്‍നം ചെയത് ഈശ്വരന്റ അഭിവാഞ്ജ് എന്തെന്ന് അറിയാതെ ഉത്സവം നടത്തുന്ന തീരുമാനം ഒരിക്കലും തന്നാൽ അനുവദികനിവില്ലെന്നു തീർത്തു പറഞ്ഞു.
രാജ ഭരണത്തിൽ രാജാവിന്റെ തീരുമാനം അവസാന വാക്ക് ആണ് എങ്കിലും. രാജ മഹാ ദേവ രാജ തന്റെ ഉപദേശകരെയും, മറ്റ് എല്ലാ തസ്തികകളിലുള്ളവരെയും അങ്ങേയറ്റം അംഗീകരിച്ചിരുന്നു. ആയതിനാൽ വിദൂഷകനായ ഗുരുക്കളുടെ വാക്കുകളെ തിരസ്കരിക്കാനായില്ല.പക്ഷെ തന്റെ തീരുമാനം ഉടനെ അറിയിച്ചതിനാൽ മനസില്ലാമാനസോടെ ദേവപ്രശ്നത്തിന് മഹാരാജാവ് സമ്മതം മൂളിയത്.
മുരളീധര ഗുരുക്കൾ തികഞ്ഞ ഈശ്വര വിശ്വാസിയും അതിലേറേ രാജ ഭക്തനും ആയിരുന്നു.അദ്ദേഹത്തിന്റെ രാജഭക്തി നന്നായി അറിയുന്ന രാജാവ്, പിന്നിട് ഗുരുക്കളെ വിളിച്ചു താൻ വിദൂഷകനോട് അലോചിക്കാതെ ഉത്സവനുമതി
Sure buddy
കഥ നന്നായി വരുന്നുണ്ട്. തുടരൂ..
Thanks buddy
കണ്ടിരുന്നു കഴിഞ്ഞപാര്‍ട്ടും ശരിക്കും വായിക്കാന്‍ സാധിച്ചിട്ടില , എഴുത്തിന്റെ ഒരു ഭ്രാന്തില്‍ ആയിരുന്നു , ഓടിച്ചു വായിക്കേണ്ട കഥ അല്ലാലോ ശരിക്കും മനസിലാകി വയ്ക്കേണ്ടേ ,,,,വായിച്ചു കുറിക്കാം ,,,അണ്ണോ ….
Thanks buddy
കൊള്ളാം.. തുടരൂ
Thanks buddy