അവസാനം ഒരു നെടുവീര്‍പ്പോടെ വിനിലയുടെ മുഖത്തേക്ക് എന്റെ നോട്ടം നീണ്ടതും, അവള്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നതിനെ കണ്ടു ഞാൻ ചിമ്മി.
ഞാൻ നോക്കിയതും വിനിലയുടെ മുഖത്തുണ്ടായിരുന്ന നേരിയ നാണം പെട്ടന്ന് അപ്രത്യക്ഷമായി. എന്നിട്ട് എന്നെ കളിയാക്കും പോലെ അവള്‍ പുരികം ഉയർത്തി. ചമ്മലോടെ ഞാൻ ബൈക്കില്‍ നിന്നിറങ്ങി നടന്നു. അവളും എന്റെ കൂടെ തന്നെ നടന്നു.
വിനില അവൾടെ അച്ഛനും അമ്മയുടെ കൂടെയായിരുന്നു താമസം. ഇടക്കൊക്കെ ഭർത്താവിന്റെ വീട്ടിലും പോയിട്ട് വരും.
എല്ലാ ഞായറാഴ്ചയും, ഏഴ് കിലോമീറ്റർ അകലെയുള്ള വീട്ടില്‍ നിന്നും വിനില സുമി മോളേയും കൊണ്ട് ഇങ്ങോട്ട് വരുന്നത് പതിവായിരുന്നു. അങ്കിളാണ് രാവിലെ അവരെ ഇങ്ങോട്ട് കൊണ്ട് വിടുന്നത്. പക്ഷേ ആറ് മണി കഴിഞ്ഞ് ഞാനാണ് അവരെ എപ്പോഴും തിരികെ കൊണ്ട് വിടുന്നത്.
അവസാനം ഞാൻ സിറ്റൗട്ടിലേക്ക് കേറാന്‍ തുടങ്ങിയതും അവളെന്റെ കൈയിൽ പിടിച്ചെന്നെ നിർത്തി. ഞാനും ചോദ്യ ഭാവത്തില്‍ അവളെ നോക്കി.
“എടാ, ഇപ്പൊ നിങ്ങൾക്ക് കുഞ്ഞ് വേണ്ടന്നാണോ തീരുമാനിച്ചിരിക്കുന്നത്?”
പെട്ടന്ന് ഞാൻ വീട്ടിനകത്തേക്ക് നോക്കി. ആരെയും കണ്ടില്ല.
“അവരൊക്കെ കിച്ചനിലാ..” വിനില പറഞ്ഞു. “എന്നോട് സത്യം പറയട..! ചെറുപ്പം തൊട്ടേ നിന്റെ ഭാവവും, ചെറിയ ഭാവ മാറ്റങ്ങളും വരെ ഞാൻ കണ്ടു വളര്‍ന്നത. നിന്റെ ഉള്ളില്‍ എന്തോ മറച്ചു കൊണ്ട് നി നടക്കവല്ലേ? നിന്റെ കല്യാണം കഴിഞ്ഞത് തൊട്ടെ ഞാൻ ശ്രദ്ധിക്കുന്നു.. നിന്റെ ഭാര്യയെ കാണുമ്പോൾ എല്ലാം ഒരു നിരാശ നിന്റെ മുഖത്ത് മിന്നി മറയാറുണ്ട്. ശെരിക്കും എന്താടാ നിങ്ങടെ പ്രശ്നം..?! ജൂലി എന്തിനാ കരഞ്ഞത്..?”
“ഒന്നുമില്ലടി, ഞങ്ങൾക്കിടയിൽ പ്രശ്ണമൊന്നുമില്ല.” ഞാൻ പറഞ്ഞു.
കുറെ നേരം എന്നെ പഠിക്കുന്നത് പോലെ അവള്‍ നോക്കി നിന്നു. എന്നിട്ട് എന്തോ പറയാൻ അവൾ വായ തുറന്നു.
“ആഹാ, മുറപ്പെണ്ണും ചെക്കനും അവിടെ പുന്നാരം പറഞ്ഞു നിക്കുവാ, ലേ..!” സാന്ദ്ര ചിരിച്ചുകൊണ്ട് ചോദിച്ചിട്ട് ഞങ്ങൾക്കടുത്തേക്ക് വന്നു. അവളുടെ കണ്ണില്‍ നേരിയ അസൂയ പോലെ എന്തോ മിന്നിമറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.
സൂപ്പർ…… നല്ല ഇടിവെട്ട് തുടക്കം…..
????