സാംസൻ 1 [Eros – God of Lust] 1141

സാംസൻ 1

Samson Part 1 | Author : Eros – God of Lust


ഇതൊരു ലവ് സ്റ്റോറി എന്നു പറയാൻ കഴിയില്ല. ഇതിൽ തെറ്റും ശരിയും എന്ന കോൺസപ്റ്റുമില്ല. ഇതില്‍ വരുന്ന ഒരു കാര്യങ്ങളേയും ഞാൻ ന്യായീകരിക്കുകയുമില്ല. ഇവിടെ സ്നേഹം, സെക്സ്, കുടുംബം, അവിഹിതം തുടങ്ങി എന്തൊക്കെ വരുമെന്ന് എനിക്കുതന്നെ അറിയില്ല. അതുകൊണ്ട്‌ fantasy എന്ന genre മാത്രമാണ് ഞാൻ കൊടുത്തിട്ടുള്ളത്. അപ്പോ ശെരി, വായിക്കാൻ ആഗ്രഹം ഉള്ളവർ വായിച്ചോളൂ.

_____________________________________________________________________________

 

“സാം അങ്കിള്‍….., എണീക്കങ്കിൾ..!” എന്റെ മുറപ്പെണ്ണിന്‍റെ അഞ്ച് വയസ്സുള്ള മകൾ, സുമി യാണ് എന്നെ ഉണർത്താൻ ശ്രമിച്ചത്‌.

 

ചെറിയ നേര്‍ച്ച പെട്ടിയെ കുലുക്കി നോക്കുന്നത് പോലെയാണ് ഉറങ്ങി കിടന്നിരുന്ന എന്റെ നെഞ്ചത്ത് കേറി ഇരുന്നിട്ട് എന്റെ തലയെ പിടിച്ചവൾ കുലുക്കിയത്.

 

“എടി കാന്താരിക്കുട്ടി…! ഇന്ന്‌ ഞായറാഴ്ചയല്ലേ! കുറച്ചു നേരം കൂടി അങ്കിള്‍ ഉറങ്ങട്ടെ…. മോള് പോയി ടിവിയിൽ കാർട്ടൂൺ നോക്ക്.” കണ്ണ് തുറക്കാതെ ഞാൻ ചിലമ്പി.

 

“കാർട്ടൂൺ വേണ്ട.., എനിക്ക് ബൈക്കില്‍ പോണം.” സുമി ചിണുങ്ങി.

 

പക്ഷേ ഞാൻ പിന്നെയും ഉറങ്ങാന്‍ ശ്രമിച്ചതും അവൾ ചറപറാന്ന് എന്റെ മുഖത്ത് നക്കീട്ട് കുഞ്ഞുങ്ങളുടെ ഉച്ചസ്ഥായിലുള്ള മധുരമായ ആ ശബ്ദത്തില്‍ ചിരിച്ചു.

 

“ഡീ.. കാന്താരി…., നിന്നെ എന്തു ചെയ്യുമെന്ന് നോക്കിക്കോ…!!” അവളെയും അടക്കി പിടിച്ചെണീറ്റു കൊണ്ട്‌ ഇക്കിളിപ്പെടുത്തിയതും  അവള്‍ കൂവി ചിരിച്ചു. എന്നിട്ട് എന്റെ പിടിയില്‍ നിന്നും ഊർന്നിറങ്ങിയവൾ പുറത്തേക്കോടി രക്ഷപ്പെട്ടു.

 

എന്റെ മൂക്കിലും വായിലും കവിളിലും പറ്റിപ്പിടിച്ചിരുന്ന അവൾടെ ചാളുവ തുടച്ചിട്ട് ഞാൻ ചിരിച്ചു.

 

കുഞ്ഞുങ്ങള്‍ മഹാ സംഭവം തന്നെയാണ്.

 

ഇതൊക്കെ കണ്ട് ചിരിച്ചുകൊണ്ടാണ് എനിക്കുള്ള ചായയുമായി എന്റെ ഭാര്യ, ജൂലി, ഞങ്ങടെ ബെഡ്റൂമിലേക്ക് കേറി വന്നത്.

 

ജൂലിയുടെ കണ്ണില്‍ ഒരു വിഷമം തങ്ങി നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു.

 

ഞങ്ങടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ രണ്ട് വര്‍ഷം ആയതേയുള്ളു. അവള്‍ക്കിപ്പൊ ഇരുപത്തിയഞ്ചും, എനിക്ക് ഇരുപത്തിയെട്ട് വയസ്സുമായി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *