സാംസൻ 1 [Eros – God of Lust] 1141

 

അങ്ങനെ ഞാനും സുമി മോളും ചുറ്റിക്കറങ്ങി. പള്ളിപ്പെരുന്നാൾ നടക്കുന്നത് കൊണ്ട്‌ ഒരുപാട്‌ താല്‍ക്കാലിക സ്റ്റോറുകൾ തുറന്നിരുന്നു. സ്വീറ്റ് സ്റ്റാളുകളും കുറെ ഉണ്ടായിരുന്നു. ബൈക്കിന്റെ മുന്നിലിരുന്ന കാണുന്ന എല്ലാത്തിനെ കുറിച്ചും എന്നോട് സുമി സന്തോഷത്തോടെ പറഞ്ഞു കൊണ്ടിരുന്നു.

 

അവൾ ചോദിച്ചതും അല്ലാത്തതും എല്ലാം ഞാൻ വാങ്ങി കൊടുത്തു. സ്വീറ്റ്സും കുറെ വാങ്ങി ഞങ്ങൾ കഴിച്ചു. വീട്ടിലേക്കും കുറെ വാങ്ങി.

 

ഒടുവില്‍ അവൾ ചോദിച്ച എല്ലാ കളിപ്പാട്ടങ്ങളും വാങ്ങി ബൈക്കില്‍ എങ്ങനെയോ അഡ്ജസ്റ്റ് ചെയ്ത് കെട്ടി വച്ചുകൊണ്ട്‌ ഞങ്ങൾ തിരിച്ചു.

 

യുകേജി പഠിക്കുന്ന അവളോട് കൂടെയുള്ള കൂട്ടുകാരെ കുറിച്ചും..  ടീച്ചർമാരെ കുറിച്ചും ഞാൻ ചോദിച്ചു.

 

“ഞാൻ ജൂലി ആന്റിയോട് പറഞ്ഞു കൊടുക്കും.” സുമി പെട്ടന്ന് ഭീഷണി സ്വരത്തില്‍ പറഞ്ഞിട്ട് കുണുങ്ങി ചിരിച്ചു.

 

“എന്തോ പറഞ്ഞു കൊടുക്കുമെന്നാ എന്റെ കാന്താരി എന്നെ ഭീഷണി പെടുത്തുന്നത്..?” സംശയത്തോടെ ഞാൻ ചോദിച്ചു.

 

“ദേവി ടീച്ചർ സുന്ദരി ആണോന്ന് അങ്കിള്‍ ചോദിച്ചില്ലേ..? അത് ജൂലി ആന്റിയോട് ഞാൻ പറയും.”

 

“എടി പോന്നു മോളെ…! അങ്ങനെയൊന്നും ആന്റിയോട് പറയരുത്. പറഞ്ഞാ ഞാൻ ഈ കാന്താരിയോട് പിന്നേ സംസാരിക്കില്ല.”

 

“അങ്കിള്‍ എനിക്ക് കഥ പറഞ്ഞു തന്ന ഞാൻ ആന്റിയോട് പറയില്ല..!” അവൾ ചുണ്ട് കൂർപ്പിച്ചു.

 

അങ്ങനെ എന്റെ വായിൽ തോന്നിയ കഥയൊക്കെ അവള്‍ക്കു പറഞ്ഞു കൊടുത്തു കൊണ്ട്‌ ഞാൻ ബൈക്ക് ഓടിച്ചു.

 

“അയിന് രാജകുമാരി ആദ്യമെ ചത്തു പോയെന്ന് അങ്കിള്‍ പറഞ്ഞില്ലേ..!? പിന്നെ രാജകുമാരന്‍ എങ്ങനെ അവസാനം രാജകുമാരിയെ കല്യാണം കഴിച്ചു..?” തല ചൊറിഞ്ഞു കൊണ്ട്‌ സുമി ചോദിച്ചതും ഞാൻ ചിരിച്ചു.

 

“എന്നാ രാജകുമാരി ആദ്യം ചത്തില്ലെന്ന് എന്റെ കാന്താരി വിചാരിച്ചാൽ മതി.” അങ്ങനെ ഞാൻ പറഞ്ഞതും അവള്‍ പിന്നെയും ചുണ്ട് കൂർപ്പിച്ചു.

 

അവസാനം ഞങ്ങൾ രണ്ടുപേരും വളരെ സന്തോഷത്തൊടെയാണ് തിരികെ വീട്ടിലെത്തിയത്.

 

മോളെയും കാത്ത് പൂമുഖത്ത് തന്നെ വിനില ഉണ്ടായിരുന്നു. ഞാൻ സുമിയെ ബൈക്കില്‍ നിന്നും താഴെ ഇറക്കി നിർത്തി. എന്നിട്ട് കളിപ്പാട്ടങ്ങള്‍ ഉള്ള വലിയ കവർ താഴെ വച്ചു കൊടുത്തു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *