സാംസൻ 1 [Eros – God of Lust] 1141

 

കഴിഞ്ഞ കുറെ ആഴ്ചകളായി ഇതുപോലത്തെ ചെറിയ ചെറിയ മാറ്റങ്ങൾ ഞാൻ സാന്ദ്രയിൽ കാണാന്‍ തുടങ്ങിയിരുന്നു.

 

ഒരു വര്‍ഷത്തിനു മുന്‍പ് ഞങ്ങടെ കൂടെ താമസം തുടങ്ങിയ സമയം തൊട്ടേ ഞാനാണ് ബൈക്കില്‍ സാന്ദ്രയെ യൂണിവേഴ്സിറ്റിയിൽ കൊണ്ട് വിടുന്നതും തിരികെ കൊണ്ടു വരുന്നതും.

 

അവളുടെ ഒരുപാട്‌ ഫ്രണ്ട്സിനെ എനിക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്. പക്ഷേ ഈയിടെയായി അവളുടെ പെണ്‍കുട്ടികളായ ഫ്രണ്ട്സ് എന്റെ അടുത്തു വന്ന് നിന്നാലോ, അവർ ചിലപ്പോ എന്നെ തൊട്ടാലോ എന്നോട് തമാശ എന്തെങ്കിലും പറഞ്ഞാലോ.. സാന്ദ്രയുടെ മുഖത്ത് ദേഷ്യവും അസൂയയും മിന്നി മറയുന്നതിനെ ഞാൻ ശ്രദ്ധിച്ചിരുന്നു.

 

ഇപ്പോ വിനിലയോട് അവള്‍ക്ക് ദേഷ്യം ഇല്ലെങ്കിലും നേരിയ അസൂയ ആ കണ്ണുകളില്‍ മിന്നിമറഞ്ഞത് ഞാൻ കണ്ടതാണ്.

 

“അതേലോ..!!” വിനില ചിരിച്ചു കൊണ്ട്‌ സാന്ദ്രയോട് പറഞ്ഞു. “എന്റെ ഈ മുറച്ചെക്കനോട് എത്ര പുന്നാരം പറഞ്ഞിട്ടും കൊതി തീരുന്നില്ല. അതുകൊണ്ട്‌ ഒളിച്ചോടാനുള്ള പ്ലാൻ റോഡിയാക്കുവായിരുന്നു, അല്ലേടാ സാമേ?”

 

അത് കേട്ടതും സാന്ദ്ര പൊട്ടിച്ചിരിച്ചു. പക്ഷേ എനിക്ക് പെട്ടന്ന് എന്റെ ഒളിച്ചോടി പോയ അമ്മയേയാണ് ഓര്‍മ്മ വന്നത്. എന്റെ മുഖം പെട്ടന്ന് വിളറി.

 

“എടി മക്കളേ ആദ്യം വന്ന് കഴിക്കാനിരിക്ക്, അത് കഴിഞ്ഞിട്ട് സംസാരിക്കാം. നീയും വാ മോനെ.” വീടിന്റെ നടയില്‍ നിന്ന ഞങ്ങളോട് അമ്മായി വിളിച്ചു പറഞ്ഞു.

 

ഉടനെ സുമി കളി നിർത്തി എന്റെ നേര്‍ക്ക് ഓടി വന്ന് കൈകളെ ഉയർത്തിയതും ഞാൻ അവളെ പൊക്കിയെടുത്തൂ. പിന്നെ എല്ലാവരും അകത്തേക്ക് നടന്നു.

 

എന്റെ ഭാര്യ ജൂലി എന്റെ അടുത്തു തന്നെ കഴിക്കാനായി ഇരുന്നു. ഞാൻ രഹസ്യമായി അവൾടെ തുടയിൽ എന്റെ ഇടതു കൈ വച്ചതും ടേബിളിന് അടിയിലൂടെ ആ കൈയിൽ അവളൊരു നുള്ളും തന്നു.

 

ഞാൻ പെട്ടന്ന് കൈയെടുത്ത് മാറ്റിയെങ്കിലും ജൂലി എന്റെ കൈ എടുത്ത് അവളുടെ തുടയിൽ തന്നെ വച്ചു.

 

കൈ അവിടെ വച്ചു കൊണ്ട്‌ തന്നെ ഇടിയപ്പവും ഇറച്ചിയും ഞാൻ കഴിച്ചു. കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും സിറ്റൗട്ടിലെ മാര്‍ബിള്‍ തറയിലാണ് പോയിരുന്നത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *