സാംസൻ 1 [Eros – God of Lust] 1141

 

“ശെരി എന്നാ. ഞാൻ അങ്ങോട്ട് പോട്ടെ.” അല്‍പ്പം മാറി സ്ഥിതി ചെയ്യുന്ന എന്റെ മാളിനെ തുറന്നു കൊണ്ടിരുന്ന രണ്ട് സെക്യൂരിറ്റികളെ തല കൊണ്ട്‌ കാണിച്ചിട്ട് ഞാൻ പറഞ്ഞതും ഐഷ കൈ എടുത്തു മാറ്റി.

 

അതിനുശേഷം സാന്ദ്രയെ ഞാൻ നോക്കിയതും അസൂയ മറച്ചു കൊണ്ട്‌ ദേഷ്യത്തോടെ എന്നെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്.

 

“സുന്ദരികളുടെ ഈ രാജ്ഞിക്കെന്തിനാ ദേഷ്യം.” ശബ്ദം താഴ്ത്തി സാന്ദ്രയോട് ചോദിച്ചതും അവളുടെ മുഖം തുടുത്തു കേറി.

 

ഞാൻ പറഞ്ഞത് മറ്റാരെങ്കിലും കേട്ടോ എന്ന് സാന്ദ്ര ജാള്യതയോടെ കൂട്ടുകാരെ ഒന്നു നോക്കി. പക്ഷെ ആരും കേട്ടില്ലായിരുന്നു.

 

“ശരിയെന്റെ മോളെ…!” ഞാൻ അല്‍പ്പം ഉറക്കെ പറഞ്ഞു. “വൈകിട്ട് ഞാൻ വരാം.”  അവൾടെ മൂക്കിൻ തുമ്പിനെ വിരൽ കൊണ്ട്‌ പതിയെ തെന്നിച്ച ശേഷം ഞാൻ ബൈക്കിനെ ഓടിച്ചു പോയി.

 

എന്റെ വാക്കിലും പ്രവൃത്തിയിലും സാന്ദ്രയുടെ മുഖം കൂടുതൽ തുടുത്തതും.. പുഞ്ചിരി വിടര്‍ന്നതും… കണ്ണില്‍ സ്നേഹം നിറഞ്ഞതും.. ഒടുവില്‍ ഗൗരവത്തോടെ അവളുടെ കൂട്ടുകാര്‍ക്ക് നേരെ തിരിയുന്നതും എല്ലാം മിററിലൂടെ ഞാൻ കണ്ടു.

 

സത്യത്തിൽ എന്താണ് എനിക്ക് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസ്സിലായില്ല. സാധാരണയായി സാന്ദ്രയുടെ കൂട്ടുകാരികളോട് അവരുടെ സൗന്ദര്യത്തെ കുറിച്ചൊന്നും ഞാൻ ഇങ്ങനെ സംസാരിക്കാറില്ല.

 

പക്ഷേ ഇന്ന്‌ എന്തൊക്കെയാണ് ഞാൻ പറഞ്ഞത്? സാന്ദ്രയുടെ മൂക്കിനെ അങ്ങനെ തെന്നിച്ചത് പോലും ആദ്യമായിട്ടാണ്, അതും പൊതു സ്ഥലത്ത്‌ വച്ച്.

 

ഇന്നലെ സ്വയം മറന്ന് വിനിലയെ പോലും ഞാൻ എന്തൊക്കെയാ ചെയ്തത്!? വിനില പെട്ടന്നൊന്നും കരയാത്ത ടൈപ്പാണ്. പക്ഷേ എന്നിട്ടും ഞാൻ അവളെ അങ്ങനെയൊക്കെ ചെയ്തപ്പോ പേടിച്ചിട്ടുണ്ടാവും, പാവം! എല്ലാം ആലോചിച്ചിട്ട് എനിക്കൊന്നും മനസ്സിലായില്ല.

 

മാളിന് മുന്നില്‍ എന്റെ വണ്ടിക്ക് വേണ്ടി റിസര്‍വ് ചെയ്തിട്ടുള്ള സ്ഥലത്ത്‌ പാർക്ക് ചെയ്ത ശേഷം എന്റെ മൊബൈല്‍ എടുത്ത് ഫ്ലൈറ്റ് മോടിൽ നിന്നും മാറ്റി.

 

ഉടനെ വാട്സാപ് മെസേജിന്റെ പ്രളയം തന്നെയുണ്ടായി. അറുപതോളം വോയ്സ് മെസേജ് വിനില അയച്ചിരുന്നു. പല സമയത്തായി അയച്ച “കോൾ മീ..” മെസേജും ഇരുപത് എണ്ണം ഉണ്ടായിരുന്നു.. പല പ്രാവശ്യമായി അയച്ചിരുന്ന ദേഷ്യത്തില്‍ ഉള്ള ഈ മോജികൾ വേറെയും.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *