സാംസൻ 1 [Eros – God of Lust] 1141

 

എന്റെ മാളിൽ അര മണിക്കൂറോളം കാര്യങ്ങളൊക്കെ നോക്കി പരിശോധിച്ച ശേഷം അവിടെനിന്നുമിറങ്ങി.

 

എന്നിട്ട് മാളിന്റെ വശത്ത് തന്നെയുള്ള കോഫീ ഹൌസിൽ കേറി കോഫി ഓര്‍ഡര്‍ ചെയ്തിട്ട് അവൾടെ വോയ്സ് ഓരോന്നായി കേട്ടു.

 

അന്‍പതോളം മെസേജും എന്നെ ചീത്ത പറഞ്ഞു കൊണ്ടുള്ളതായിരുന്നു.. അതൊക്കെ ഞാൻ ഓടിച്ചിട്ട് കേട്ടു.

 

പിന്നെയുള്ളത്, എന്റെ ചില പ്രശ്‌നങ്ങള്‍ ഒക്കെ അവൾ ഊഹിച്ചു എന്നും.. ബാക്കി പ്രശ്നങ്ങളും അറിയണം എന്നും… പിന്നെ കുറെ ഉപദേശങ്ങളും ആയിരുന്നു.

 

അവസാനമായി എന്റെ പ്രശ്നങ്ങളെ എല്ലാം ഇന്നു രാവിലെ അവളുടെ വീട്ടില്‍ വച്ച് സംസാരിക്കാം എന്നും വോയ്സ് ചെയ്തിരുന്നു.

 

ഏറ്റവും അവസാനത്തെ വോയ്സിൽ, ഇപ്പോൾ അവള്‍ക്ക് എന്നോട് ദേഷ്യമില്ലെന്നും പറഞ്ഞിരുന്നു.

 

ഒരു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള അന്‍പത് മെസേജിലായി എന്നെ വഴക്കു പറഞ്ഞിട്ട്… അവസാനം എന്നോട് ദേഷ്യമില്ല പോലും. ഞാൻ ഉള്ളില്‍ ചിരിച്ചു.

 

സുമി മോളും സ്കൂളില്‍ പോയ സ്ഥിതിക്ക് വിനില ഒറ്റക്കാണ് വീട്ടിലെന്ന് വിചാരിച്ചതും എന്റെ ഉള്ളില്‍ ഉന്മേഷം നിറഞ്ഞു.

 

അന്നേരം വിനില ഓൺലൈനിൽ വന്നത് ഞാൻ കണ്ടു. ഞാനും ഉണ്ടെന്ന് കണ്ടതും അവള്‍ ഓഫ്ലൈനായി. ഉടനെ അവളുടെ കോൾ എനിക്ക് വന്നു.

 

ഒന്ന് മടിച്ച ശേഷം ഞാൻ എടുത്തു.

 

“നി വീട്ടിലേക്ക് വാ.”

 

“എടി.. അത്—”

 

“വന്നില്ലെങ്കി ഇനി ഒരിക്കലും നിന്നോട് മിണ്ടില്ല.”

 

“ശരി, ഞാൻ വരാം.” ഫോൺ കട്ടാക്കിയ ശേഷം കോഫി കുടിച്ചിട്ട് അവൾട വീട്ടിലേക്ക് വിട്ടു.

 

വീട്ടില്‍ ചെന്ന് ബെല്‍ അടിച്ചതും അവള്‍ തുറന്നു. എന്റെ മോന്തക്കിട്ട് ഒരെണ്ണം പൊട്ടിക്കാൻ ആഗ്രഹിച്ചത് പോലെ അവളെന്നെ നോക്കി.

 

തീര്‍ച്ചയായും എന്നെ തല്ലാന്‍ തന്നെയാ അവൾ വിളിച്ചു വരുത്തിയത്. ഞാൻ പെട്ടന്ന് നടയില്‍ നിന്നും പിന്നോട്ട് മാറി പോകാനായി തിരിഞ്ഞു.

 

“എടാ കേറടാ അകത്ത്.” ദേഷ്യത്തില്‍ എന്റെ കൈ പിടിച്ചകത്തേക്ക് വലിച്ചിട്ട ശേഷം അവള്‍ വാതിലും പൂട്ടി എന്നെ കടുപ്പിച്ചു നോക്കി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *