സാംസൻ 10 [Eros – God of Lust] [Climax] 831

വീട്ടിലെ ഹാളില്‍ ജൂലിയും അമ്മായിയും സാന്ദ്രയും ഉണ്ടായിരുന്നു. എന്നെ കണ്ട് സാന്ദ്രയും അമ്മായിയും പുഞ്ചിരിച്ചു. പക്ഷേ ജൂലി എന്റെ മുഖത്ത് നോക്കാതെ നേരെ റൂമിലേക്ക് നടന്നതും ഞാനും പിന്നാലെ ചെന്നു.

റൂമിൽ ഞങ്ങൾ കേറിയതും ജൂലി റൂം ലോക് ചെയ്തിട്ട് എന്നെ നോക്കി.

“സോറി ചേട്ടാ…. ചേട്ടനോട് ഒന്നും മറച്ചു വയ്ക്കാൻ പാടില്ലായിരുന്നു.” പറഞ്ഞിട്ട് ജൂലി എന്റെ മാറിൽ മുഖം അമർത്തി പിടിച്ചു വിതുമ്പി.

“അയ്യേ.. എന്തായിത്, മനസ്സിൽ ഇത്രയേറെ കരുത്തുള്ളത് കൊണ്ടല്ലേ നീ ഈ തീരുമാനം എടുത്തത്…!! എന്നിട്ട് ഇങ്ങനെ തൊട്ടാവാടി ആയാല്‍ എങ്ങനെയാ…?!”

കളിയാക്കുന്ന സ്വരത്തില്‍ ഞാൻ ചോദിച്ചതും ജൂലി ചിരിച്ചു. എന്നിട്ട് വേഗം തല ഉയർത്തി കണ്ണുനീര്‍ തുടച്ചു കൊണ്ട്‌ എന്നെ നോക്കി.

“ചാൻസ് കിട്ടിയതും ദേവിയുടെ അടുത്തേക്ക് ഓടിച്ചെന്നു, അല്ലേ…” അസൂയ മറച്ചു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടാണ്‌ ജൂലി ചോദിച്ചത്‌ പക്ഷേ അവളുടെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു.

ഞാൻ പരുങ്ങുന്നത് കണ്ട് ജൂലി പൊട്ടിച്ചിരിച്ചു. എന്നിട്ട് എന്നെ അവള്‍ കെട്ടിപിടിച്ചു. “എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചേട്ടൻ ദേവിയെ നമ്മുടെ വീട്ടില്‍ തട്ടിക്കൊണ്ടു വന്നിട്ട് അവളുമായി സുഖമായി ജീവിക്കണം. എനിക്ക് ഒന്നും സംഭവിച്ചില്ലെങ്കിൽ പോലും ചേട്ടൻ ദേവിയെ തട്ടിക്കൊണ്ട് വരുന്നതും എനിക്ക് സമ്മതമാണ്.” ജൂലി സീരിയസ്സായി പറഞ്ഞിട്ട് പെട്ടന്ന് ചിരിച്ചു.

“എഡി പെണ്ണേ, തോന്ന്യാസം പറഞ്ഞാ നിന്നെ ഞാൻ—”

“ചേട്ടൻ എന്നെ ഒരു ചുക്കും ചെയ്യില്ല…” ജൂലി ഇടയ്ക്ക് കയറി പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.

ഞാനും ചിരിച്ചുകൊണ്ട് ജൂലിയെ ചേർത്തു പിടിച്ചു. ഈയിടെയായി എത്ര നിസ്സാരമായിട്ടാണ് ജൂലി ഓരോന്നും പറയുന്നത്. എനിക്ക് ശെരിക്കും വിഷമം തോന്നി. അവളുടെ നെറ്റിയില്‍ എന്റെ ചുണ്ട് ഞാൻ അമർത്തിപ്പിടിച്ചു.

“നിനക്ക് ഒന്നും സംഭവിക്കില്ല. നമ്മുടെ കുഞ്ഞിനും…” ഞാൻ ഉറപ്പിച്ച് പറഞ്ഞു.

“ശെരിയാണ്… എനിക്ക് ഒന്നും സംഭവിക്കില്ല. കാരണം ചേട്ടനെ വിട്ടു പോകാൻ എനിക്ക് ഇഷ്ട്ടമില്ല… ചേട്ടനെ വിട്ടു പോകാൻ ഞാൻ തയ്യാറല്ല. ഞാൻ സാമേട്ടനെ വിട്ടിട്ട് പോകില്ല…” ജൂലി തറപ്പിച്ച് പറഞ്ഞു.

അതുകേട്ട് എനിക്ക് സങ്കടവും കരച്ചിലും വന്നു. കുറെ നേരം ഞങ്ങൾ പരസ്പരം ചേര്‍ത്തു പിടിച്ചു കൊണ്ട്‌ നിന്നു. ഒടുവില്‍ വാതില്‍ തുറന്ന് അവളെയും കൂട്ടി ഞാൻ ഹാളിലേക്ക് നടന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *