സാംസൻ 10 [Eros – God of Lust] [Climax] 831

അതിന്‌ മറുപടി പറയാൻ അറിയാത്ത കൊണ്ട്‌ ഞാൻ വെറുതെ ചിരിച്ചു.

“അഞ്ച് മാസമായി ചേട്ടനെ എന്റെ അടുത്ത് കിട്ടാത്തതിൽ എനിക്ക് വിഷമമുണ്ട്, ട്ടോ..!! പക്ഷെ സാഹചര്യം അറിയാവുന്നത് കൊണ്ട്‌ ആ വിഷമം എനിക്ക് സഹിക്കാൻ കഴിഞ്ഞു. പിന്നെ എന്റെ ഡെലിവറിക്ക് നാലു ദിവസം മുമ്പ് എന്റെ ഭർത്താവ് വരും.” ദേവി പറഞ്ഞു നിർത്തി.

“വരട്ടെ. അതിനുമുന്‍പ് നിന്നെ അടുത്ത് കാണാന്‍ ഞാൻ വരും…”

എന്റെ പറച്ചില്‍ കേട്ട് ദേവി അടക്കി ചിരിച്ചു. അപ്പോഴേക്കും റൂമിന്റെ വാതില്‍ക്കല്‍ ഞങ്ങൾ എത്തിയത് കൊണ്ട്‌ ദേവി ചിരി അടക്കി വേഗം റൂമിൽ കേറി ചെന്നു.

രാത്രി ഏഴു മണി കഴിഞ്ഞാണ് ഓരോരുത്തരായി പോകാൻ തുടങ്ങിയത്‌. ആദ്യം ഗോപനും നെല്‍സണും കാര്‍ത്തികയും സുമയും യാത്ര പറഞ്ഞിറങ്ങി. അടുത്ത് അങ്കിളും ആന്റിയും വിനിലയും ഭർത്താവും സുമി മോളും യാത്ര പറഞ്ഞു. ആദ്യം സുമി മോള് പോകുന്നില്ല എന്ന് എന്റെ കാലിനെ കെട്ടിപിടിച്ചു കൊണ്ട്‌ വാശി പിടിച്ചു. പക്ഷേ അവളെ ഞാൻ തൂക്കിയെടുത്ത് കുറെ നേരം വച്ചിരുന്നു. അവളെ ഞാൻ ഓരോന്ന് പറഞ്ഞ്‌ സമാധാനിപ്പിച്ച ശേഷമാണ് വിനിലയുടെ അടുത്തേക്ക് അവള്‍ പോയത്.

അതുകഴിഞ്ഞ്‌ ദേവാംഗന ആന്റിയും ദേവിയും കിങ്ങിണി മോളും എന്നോട് യാത്ര പറയാൻ വന്നു.

“നിന്നെ കിട്ടാൻ ജൂലി മോള് ഭാഗ്യം ചെയ്തിട്ടുണ്ട്, സാം മോനെ…” ദേവാംഗന ആന്റി എന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. “അതുപോലെ ജൂലി മോളെ കിട്ടാന്‍ നീയും ഭാഗ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…!” അത്രയും പറഞ്ഞിട്ട് അവർ മൂന്ന്‌ പേരും പോയി.

ഒടുവില്‍ എന്റെ അച്ഛൻ വന്ന് എന്റെ തലയില്‍ ഒന്ന് തൊട്ടു. ഒന്ന് പുഞ്ചിരിച്ചു. “നീയും നിന്റെ ഇളയമ്മയും തമ്മിലുള്ള അകല്‍ച്ച മാറിയത് കണ്ട് എനിക്ക് സന്തോഷമായി.” അത്രയും പറഞ്ഞിട്ട് എന്റെ പപ്പ പുഞ്ചിരിയോടെ മാറി നിന്നു.

ഉടനെ നിവിത സന്തോഷത്തോടെ എന്റെ അടുത്തേക്ക് ഓടിവന്നു. ഞാൻ അവളുടെ രണ്ടു കൈയും പിടിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിക്കുകയാണ് ചെയ്തത്. ഞാനും പുഞ്ചിരിയോടെ അവളെ ചേര്‍ത്തു പിടിച്ച് അവളുടെ തലത്തില്‍ സ്നേഹത്തോടെ തടവി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *