സാംസൻ 10 [Eros – God of Lust] [Climax] 831

അര മണിക്കൂര്‍ കഴിഞ്ഞിട്ടും ജൂലി പുറത്തു വന്നില്ല. ഞാൻ ആശങ്കയോടെ ബാത്റൂം വാതിലിൽ തന്നെ നോക്കി കിടന്നു. ചെന്ന് തട്ടി നോക്കിയാലോ എന്ന് ചിന്തിച്ചെങ്കിലും വേണ്ടെന്ന് വച്ചു. അവള്‍ക്ക് വേണ്ടുന്ന സമയവും സ്പേസും കൊടുക്കാൻ തീരുമാനിച്ച് ഞാൻ വെറുതെ കിടന്നു. പക്ഷേ ഞാൻ കുറച്ച് കഴിഞ്ഞ് ഉറങ്ങിപ്പോയീ.

എപ്പോഴോ മുള്ളാൻ മുട്ടിയാണ് ഞാൻ എഴുന്നേറ്റത്. റൂമിൽ ലൈറ്റ് ഇല്ലായിരുന്നു,.. പക്ഷേ അരണ്ട വെളിച്ചത്തിൽ ജൂലി മൂടി പുതച്ച് ഉറങ്ങുന്നത് കണ്ടു.

മെല്ലെ എഴുനേറ്റ് ചെന്ന് ബാത്റൂമിൽ കേറി ഞാൻ ഫ്രെഷായി. ശേഷം ബാത്റൂമിൽ തന്നെ ആലോചിച്ചു നിന്നു.

ജൂലിയുടെ വായിൽ നിന്നും അറിയാതെ ഒന്നുമല്ല ആ വാക്കുകൾ വീണത്. അറിഞ്ഞുകൊണ്ട് തന്നെയാണ് ജൂലി പറഞ്ഞത്.. പക്ഷേ വായിൽ നിന്നും അറിയാതെ വീണ പോലെ അവള്‍ അഭിനയിച്ചു എന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഞാൻ ദേവിയുടെ അടുത്തേക്ക് പോകുന്നതിൽ ജൂലിക്ക് സമ്മതം ആണെന്ന് ജൂലി എന്നെ അറിയിക്കാന്‍ കണ്ടെത്തിയ മാര്‍ഗം ആയിരുന്നു അത്. സത്യത്തിൽ, നേരത്തെ അവള്‍ അങ്ങനെ പറഞ്ഞപ്പോ ജൂലിയുടെ മനസ്സ് എനിക്ക് നല്ലതുപോലെ വായിക്കാൻ കഴിഞ്ഞു. അവള്‍ പറഞ്ഞ രീതിയില്‍ നിന്നും, അവളുടെ കണ്ണുകളില്‍ നിന്നും, അവളുടെ മുഖഭാവത്ത് നിന്നുമൊക്കെ ഞാൻ സത്യം വായിച്ചെടുത്തു. ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാൻ പുറത്തു വന്ന് ബെഡ്ഡിൽ കയറി കിടന്നു. അപ്പോ ദേവി പറഞ്ഞത് സത്യം തന്നെയായിരുന്നു. ഇപ്പോഴാണ് ദേവി പറഞ്ഞതിനോട് എനിക്ക് വിശ്വാസം വന്നത്.

ചെരിഞ്ഞു കിടക്കുന്ന അവള്‍ക്ക് പിന്നില്‍ ഞാനും ചെരിഞ്ഞു ചേര്‍ന്നു കിടന്നു. എന്നിട്ട് അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ ഞാൻ തല അവളുടെ കവിളിൽ അമർത്തി മുത്തി. പടർന്നു കിടന്ന അവളുടെ മുടി ഞാൻ ഒതുക്കി വച്ചു. അവളുടെ കഴുത്ത് തണുത്തിരുന്നത് അറിഞ്ഞതും പുതപ്പ് വലിച്ച് കഴുത്തു വരെ നല്ലതുപോലെ മൂടി കൊടുത്തു. എന്നിട്ട് പുതപ്പിന് മുകളിലൂടെ അവളുടെ തോള്‍ ഭാഗത്തും കൈയിലും ഉമ്മ കൊടുത്തിട്ട് അവളെ എന്നോട് ചേര്‍ത്തു പിടിച്ചു.

ഉറങ്ങിക്കിടക്കുന്ന ജൂലിക്ക് മൂടി കൊടുക്കുന്നതും.. ഉമ്മ കൊടുക്കുന്നത്.. പിന്നില്‍ നിന്നും അവളെ എന്നോട് ചേര്‍ത്തു പിടിക്കുന്നതും ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ എപ്പോഴും അവളോടുള്ള അതിരറ്റ സ്നേഹം പിന്നെയും ഒരു പടി ഉയരുന്നത് ഞാൻ അറിയാറുണ്ട്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *