എന്റെ മനസ്സു നിറയെ ജൂലിയുടെ അവജ്ഞയും അറപ്പോടുള്ള മുഖഭാവവുമാണ് അപ്പോൾ നിറഞ്ഞു നിന്നത്.
“എടാ സാമേ…, ഞാൻ പറഞ്ഞത് വല്ലതും നി കേട്ടോ..?” എന്റെ ഇരുപ്പ് കണ്ടിട്ട് ഗോപന്‍ സംശയത്തോടെ എന്നെ പിടിച്ചുലുക്കി.
ഉടനെ ഞാൻ അവനെ ചിന്താകുഴപ്പത്തോടെ നോക്കിയതും അവന്‍ കോപിച്ചത് പോലെ തലയാട്ടി.
“ഞങ്ങളുടെ വാര്‍ഷിക പാര്‍ട്ടിക്ക് നിങ്ങളെയൊക്കെ കുടുംബസമേതം ക്ഷണിക്കാനായി ഞാൻ വീട്ടിലേക്ക് വരാം എന്നാ പറഞ്ഞത്.”
“എത്ര തിരക്കാണെങ്കിലും ഞാൻ നിന്റെ പാര്‍ട്ടിക്ക് ഉണ്ടാവും” ഗോപനോട് നെല്‍സന്‍ പറഞ്ഞിട്ട് എന്നെ അവന്‍ ചീറി നോക്കി. “പക്ഷേ നമ്മുടെ ഈ അളിയൻ വരുമോ എന്നത് കണ്ടറിയാം.”
“ഞാൻ വരാം അളിയാ..!”
എന്റെ നാവ് തനിയേ ചലിച്ചു. പക്ഷേ അപ്പോഴും എന്റെ ചിന്ത എല്ലാം ജൂലിയെ കുറിച്ചായിരുന്നു. മനസ്സിന് വല്ലാത്ത അസ്വസ്ഥത നിറഞ്ഞു നിന്നു.
ഏറ്റവും കൂടുതൽ ഞാൻ സ്നേഹിക്കുന്ന എന്റെ ഭാര്യയുടെ മുഖത്ത് തെളിഞ്ഞ ആ വികാരങ്ങള്‍ എന്നെ വല്ലാതെ വേട്ടയാടി. അവജ്ഞയും അറപ്പുമെല്ലാം അവള്‍ പോലും അറിയാതെയാണ് മുഖത്ത് തെളിഞ്ഞതെന്നറിയാം.. പക്ഷേ എനിക്കത് താങ്ങാന്‍ കഴിഞ്ഞില്ല.
“നമുക്ക് ഒരു ഫുൾ എടുത്താലോ..?” അവന്മാരോട് ഞാൻ പെട്ടന്ന് ചോദിച്ചതും അവർ രണ്ടുപേരും ആശ്ചര്യത്തോടെ എന്നെ നോക്കി.
“അളിയാ.. അത് വേണോ?” നെല്‍സന്‍ ദേഷ്യം മറന്ന് സംശയത്തോടെ ചോദിച്ചു. “വല്ലപ്പോഴും നി നാടന്‍ കള്ള് മാത്രമല്ലേ കുടിക്കത്തൊള്ളു..! ബ്രാണ്ടി ഐറ്റംസ് നിനക്ക് ഇഷ്ട്ടമില്ലാത്തതല്ലേ…? പോരാത്തതിന് നിനക്ക് അതൊന്നും ചേരത്തുമില്ല. അതുകൊണ്ട് തല്‍ക്കാലം അതിനെ മറന്നേക്ക്.” നെല്‍സന്‍ വിലക്കി.
“എനിക്കിപ്പൊ ലഹരി കിട്ടുന്ന എന്തെങ്കിലും കുടിച്ചേ മതിയാകൂ.” ഞാൻ വാശി പിടിച്ചതും അവർ രണ്ടുപേരും ആശങ്കയോടെ പരസ്പരം നോക്കി.
“എനിക്കള്ളത് വെറും രണ്ടു കൂട്ടുകാർ മാത്രമാ… പക്ഷേ അതു രണ്ടും ഊമ്പിയ കൂട്ടുകാരെന്ന് ഇപ്പൊ മനസ്സിലായി. എനിക്ക് കമ്പനി തരാൻ കഴിയില്ലെങ്കി തരണ്ട..! ഞാൻ ഒറ്റക്ക് കുടിച്ചോളാം.” അതും പറഞ്ഞ് ഞാൻ ചെന്ന് എന്റെ ബൈക്കില്‍ കേറി.
