“സോറി സാമേട്ടാ…! ഇനി ഞാൻ അങ്ങനെ ഒന്നും സംസാരിക്കില്ല, പ്രോമിസ്. ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്കും സാമേട്ടൻ ഇല്ലാതെ ജീവിക്കാനെ കഴിയില്ല.” കരച്ചിൽ നിര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
അതുകേട്ട് എന്റെ മനസ്സ് ശെരിക്കും പൊള്ളി. അവളുടെ മുടിയില്‍ തഴുകി കൊണ്ട് നെറ്റിയില്‍ ഞാൻ ചുണ്ടിനെ അമർത്തിയതിനു ശേഷം മാറ്റി.
“ഇനി കരച്ചില്‍ മതിയാക്കി എന്റെ പുന്നാര ഭാര്യ എനിക്കൊരു കുട്ടൻ ചായ ഇട്ടു കൊണ്ട് വേഗം വന്നേ. എന്റെ തല പൊട്ടി പൊളിയുന്നു.” അതും പറഞ്ഞ് അവളെ ഞാൻ വിട്ടെങ്കിലും, എന്നെ വിട്ടാല്‍ എന്നെന്നേക്കുമായി അവള്‍ക്കെന്നെ നഷ്ടപ്പെടുമെന്നു ഭയന്നത് പോലെ അവളെന്നെ അള്ളി പിടിച്ചു വച്ചിരുന്നു. അതോടെ എന്റെ ഹൃദയം അവള്‍ക്കു വേണ്ടി അതിരറ്റ സ്നേഹം ചുരത്തി.
ഉടനെ ഞാൻ പിന്നെയും അവളെ ചേര്‍ത്തു പിടിച്ചു കവിളിൽ മുത്തം കൊടുത്തു. അവള്‍ അല്‍പ്പം കൂടി എന്നിലേക്ക് ഒതുങ്ങി കൂടി.
യാദൃച്ഛികമായി എന്റെ നോട്ടം വാതില്‍ക്കലേക്ക് നീങ്ങിയതും അവിടെ സാന്ദ്രയും അമ്മായിയും ഇടിവെട്ടേറ്റ പോലെ നില്‍ക്കുന്നതാണ് കണ്ടത്. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഇവിടെ നടന്ന ഞങ്ങളുടെ മുഴുവന്‍ സംഭാഷണവും അവർ കേട്ടുകൊണ്ടാണ് നിന്നതെന്ന് മനസ്സിലായതും എനിക്ക് എന്തോ പോലെയായി.
അവസാനം അവർ രണ്ടുപേരും അവിടം വിട്ട് പോയതും ഞാൻ ജൂലിയുടെ നെറുകയില്‍ ഉമ്മ വച്ചു.
“മ്മ്.. മതി കരഞ്ഞത്.” മുതുകത്ത് സ്നേഹത്തോടെ തടവി കൊണ്ട് ഞാൻ പറഞ്ഞു. “ചെന്ന് മുഖം കഴുകി വന്നേ. എന്നിട്ട് എന്റെ സ്നേഹമുള്ള ഭാര്യ ചെന്ന് കട്ടൻ ചായ ഇട്ടോണ്ട് വാ.”
പക്ഷേ എന്നെ വിട്ടിട്ട് പോകാൻ മനസ്സില്ലാതെ അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് ചിണുങ്ങി.
“എനിക്ക് കുട്ടൻ ചായ ഇട്ടു തന്നില്ലെങ്കില്‍ ഇപ്പൊ നിന്റെ വായിൽ ഞാൻ നക്കും.”
“അയ്യേ…! പ്ഹാക്….!!” അവള്‍ പെട്ടന്ന് എന്റെ മാറില്‍ ഓക്കാനിച്ചു. “കള്ളിന്‍റെ നാറ്റം ഇപ്പോഴും വായീന്ന് വരുന്നുണ്ട്..! എന്റെ വായിൽ നക്കിയാ ഞാൻ കടിച്ചു വച്ചു തരും.” അവസാനം അവൾ എങ്ങനെയോ ചിരിച്ചു.
