അവളുടെ അമ്മയെ പോലും വീഡിയോ കോൾ മുഖേനെ ഷസാന എനിക്ക് പരിചയപ്പെടുത്തിയും തന്നിരുന്നു. ഷസാന അതിസുന്ദരി യാണെങ്കിൽ.., ആണുങ്ങളുടെ സിരകളിൽ അഗ്നി പടർത്താൻ കെൽപ്പുള്ള വശ്യ സുന്ദരി യായിരുന്നു അവളുടെ അമ്മ, യാമിറ. അവസാനം സംസാരിച്ച് വന്നപ്പോ ഷസാനയേക്കാൾ കൂടുതൽ ഉത്സാഹം യാമിറ ആന്‍റി എന്നോട് കാണിക്കാൻ തുടങ്ങി. യാമിറ ആന്‍റിയും എന്നോട് ചാറ്റ് ചെയ്യാറുണ്ട്.
അങ്ങനെ ഷസാനയെ പരിചയപ്പെട്ടതിന് ശേഷം ഇന്നാണ് ആദ്യമായി ക്യാമ്പസില്‍ വച്ച് അവളെന്നെ നോക്കി പുഞ്ചിരിച്ചതും കൈ കാണിച്ചതും.
ഐഷ പെട്ടന്ന് എന്തൊക്കെയോ പറഞ്ഞ് എന്റെ കൈയിൽ തൊട്ടും പിടിച്ചും നിന്നു.
അവസാനം കാറിന്റെ ഡോർ തുറന്ന് സാന്ദ്ര ദേഷ്യത്തില്‍ പുറത്തിറങ്ങി കൊണ്ട് എന്നെ വെറുപ്പോടെ നോക്കി. അത് കണ്ടതും എനിക്കും ദേഷ്യം വന്നു.
ഇവൾക്ക് എന്തിന്‍റെ കേടാണ്? എപ്പോഴും എന്നോട് ദേഷ്യം, വെറുപ്പ്, അസൂയ മാത്രമേ ഇവൾക്കൊള്ളൊ!?
എന്തുതന്നെയായാലും ഇന്ന് ഞാൻ ഐഷയോടും ദീപ്തിയോടും പഞ്ചാരയടിച്ചില്ല. ഞാൻ വേഗം കാറിൽ കേറി.
ഉടനെ സാന്ദ്ര എന്റെ വിന്‍ഡോ സൈഡിലേക്ക് വന്നിട്ട് കുനിഞ്ഞ് വന്ന് എന്നെ നോക്കി. എന്നിട്ട് ഷസാന എന്നെ നോക്കി പുഞ്ചിരിച്ചത് എന്റെ കുറ്റം എന്നപോലെ ശബ്ദം താഴ്ത്തി ദേഷ്യത്തില്‍ ചോദിച്ചു, “എന്റെ ഒരൊറ്റ കൂട്ടുകാരിയെ പോലും വെറുതെ വിടില്ല എന്നുണ്ടോ..? അവസാനം ആണുങ്ങളോട് ഇടപഴകാത്ത ഷസാനയെ പോലും നിങ്ങൾ വശീകരിച്ചുവരല്ലേ?”
സാന്ദ്ര പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടിരുന്നു. പക്ഷേ മറുപടി ഒന്നും കൊടുക്കാതെ ഞാൻ അവിടേ നിന്നും വേഗം സ്ഥലം കാലിയാക്കി.
ആളുകളോട് മാന്യമായി സംസാരിക്കുന്നത് വശീകരണമാണോ..?! എനിക്കൊന്നും മനസ്സിലായില്ല.
മാളിൽ വന്നിട്ടും അസ്വസ്ഥത മാത്രം മാറിയില്ല. ശെരിക്കും സാന്ദ്ര ഒരു ചോദ്യചിഹ്നമാണ് എനിക്ക്. അവള്‍ക്ക് എന്നോട് ഇഷ്ട്ടം കാരണമാണൊ ഇങ്ങനെയൊക്കെ കാണിക്കുന്നത്, അതോ അവളുടെ ചേച്ചിയുടെ ഭർത്താവ് ഇങ്ങനെ ഒന്നും പാടില്ല എന്ന ചിന്തയില്‍ ആണോ അങ്ങനെ എന്നോട് പെരുമാറുന്നതെന്നും മനസ്സിലായില്ല.
പലപ്പോഴും അവള്‍ നല്ല സ്നേഹത്തില്‍ ആയിരിക്കും പക്ഷേ ഞാൻ ഏതെങ്കിലും പെണ്ണിനോട് സംസാരിച്ചാലും ചിരിച്ചാലും അവളുടെ സ്വഭാവം അങ്ങ് മാറും.
