സാംസൻ 2 [Eros – God of Lust] 1069

 

പതിവു പോലെ സാന്ദ്രയും കൂട്ടുകാരികളും അവിടെ ഉണ്ടായിരുന്നു. എന്റെ ബൈക്കിനെ കണ്ടതും സാന്ദ്രയുടെ കണ്ണുകൾ വിടര്‍ന്നു. കൂട്ടുകാരികളോട് യാത്രയും പറഞ്ഞവള്‍ വന്നു ബൈക്കില്‍ കേറി എന്റെ അടിവയറിന് മുകളിലൂടെ ചുറ്റിപ്പിടിച്ചു കൊണ്ടിരുന്നു.

 

അതുകാരണം അവളുടെ മണിക്കെട്ട് എന്റെ വസ്‌തിപ്രദേശത്താണ് അമർന്നിരുന്നത്.

 

ഈശ്വരാ….! എന്തൊരു പരീക്ഷണം ആണിത്.

 

ഞാൻ മസിലും പിടിച്ചു കൊണ്ട്‌ ബൈക്കിനെ പതിയെ മുന്നോട്ടെടുത്തു.

 

“ഞങ്ങടെ ക്യാമ്പസിനകത്ത് സാമേട്ടന് അറിയാത്തതായി ഒരു പെണ്‍കുട്ടി എങ്കിലും ബാക്കിയുണ്ടോ.!?” പെട്ടന്ന് സാന്ദ്രയുടെ കടുപ്പിച്ചുള്ള ചോദ്യം കേട്ടു ഞാൻ മിററിലൂടെ നോക്കി.

 

മുഖത്ത് അസൂയ കലര്‍ന്ന ദേഷ്യം കണ്ടിട്ട് ചിരി വന്നെങ്കിലും എന്റെ ഉള്‍ കവിളിനെ കടിച്ചു പിടിച്ച് ചിരിയടക്കി.

 

“എനിക്ക് ആകെ പരിചയമുള്ളത് പന്ത്രണ്ടോ പതിനഞ്ചോ പെണ്‍കുട്ടികളെ മാത്രമാണ്.” ഞാൻ എങ്ങനെയോ ചിരിക്കാതെ പറഞ്ഞു.

 

“എന്നിട്ട് എന്നും മുപ്പതോളം പെണ്‍കുട്ടികൾ ചേട്ടനെ നോക്കി ചിരിക്കുന്നതും കൈ കാണിക്കുന്നതും എന്തിനാ…?!” അടുത്ത അസൂയ നിറഞ്ഞ ചോദ്യവും വന്നു.

 

“അത് നി അവരോട് പോയി ചോദിക്ക്.” ഞാൻ അല്‍പ്പം ഗൗരവത്തിൽ പറഞ്ഞതും സാന്ദ്ര പല്ല് ഞെരിച്ച ശബ്ദം എനിക്ക് കേട്ടു. പക്ഷേ അതിനുശേഷം അവൾ മിണ്ടാതിരുന്നു.

 

അവളുടെ വിഷമം കലര്‍ന്ന ഇരുപ്പ് കണ്ടിട്ട് എനിക്ക് പാവം തോന്നി.

 

“എന്റെ സാ—” പക്ഷേ പെട്ടന്ന് പറയാൻ വന്നതിനെ വിഴുങ്ങി കൊണ്ട്‌ ഞാൻ ചോദിച്ചു, “എടി പെണ്ണെ, എന്നെ ആരെങ്കിലും നോക്കി ചിരിച്ചാലും കൈ കാണിച്ചാലും നിനക്ക് എന്താണ് പ്രശ്നം..?”

 

“എനിക്കൊരു പ്രശ്‌നവുമില്ല. സാമേട്ടൻ മിണ്ടാതെ വണ്ടി ഓടിക്കാവോ!?” അവള്‍ ദേഷ്യപ്പെട്ടു. അതോടെ ഞാനും മിണ്ടാതെ ഓടിച്ചു.

 

വീട്ടില്‍ കൊണ്ട്‌ നിർത്തിയതും അവള്‍ ദേഷ്യത്തില്‍ ഇറങ്ങി ഒറ്റ പോക്കായിരുന്നു. ആ പോക്ക് കണ്ട് എനിക്ക് നല്ല വിഷമം തോന്നി. കാരണം, ഒരിക്കലും എന്നെ വിട്ടിട്ട് അവൾ പോകാറില്ല.. ഇന്ന്‌ ആദ്യമായിട്ടാണ് അവൾ പോകുന്നത്.

 

എന്തായാലും എന്നില്‍ നിന്നും അകന്നു നില്‍ക്കുന്നത് തന്നെയാണ് അവള്‍ക്കും നല്ലത്.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *