ഒടുവില്‍ ഞാനും വീട്ടില്‍ കേറി. ഹാളില്‍ ആരും ഇല്ലായിരുന്നു. പക്ഷേ ജൂലി കിച്ചനിൽ നിന്നും എത്തി നോക്കി പുഞ്ചിരിച്ചു. ആ ഒരു ചിരി മതിയായിരുന്നു എന്നെ ഊര്‍ജ്ജപ്പെടുത്താൻ.
ഒരു പുഞ്ചിരിയോടെ കണ്ണും ചിമ്മി കാണിച്ചിട്ട് ഞാൻ ഞങ്ങടെ റൂമിലേക്ക് ചെന്നു.
കുളിയും കഴിഞ്ഞ് ഞാൻ പൂമുഖത്താണ് പോയിരുന്നത്. അന്നേരം ജൂലി ചായ കൊണ്ട് തന്നതും കുടിച്ചു കൊണ്ട് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു.
അവസാനം രാത്രി കഴിക്കുന്ന സമയത്താണ് സാന്ദ്ര താഴേക്ക് വന്നത്. ഞങ്ങൾ എല്ലാവരും ഡൈനിംഗ് റൂമിൽ ഇരുന്ന ശേഷവും സാന്ദ്ര എന്റെ മുഖത്തേക്ക് നോക്കിയില്ല.
അമ്മായിയും ജൂലിയും ചോദ്യ ഭാവത്തില്‍ എന്നെ നോക്കിയതും… എല്ലാം എന്റെ തലയില്‍ കൊണ്ട് വച്ചു തരരുത് എന്നപോലെ ഞാൻ നോക്കി.
“എന്താ മോളെ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്..?” അമ്മായി സാന്ദ്രയോട് ചോദിച്ചു.
“നല്ല തലവേദന എടുക്കുന്നു മമ്മി.” അവള്‍ മറുപടി കൊടുത്തു. എന്നിട്ട് വേഗം എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയിട്ട് അവള്‍ വേഗം എഴുനേറ്റ് പോയി.
ഞങ്ങൾ മൂന്നുപേരും മിണ്ടാതെയാണ് കഴിച്ചിട്ടെന്നീറ്റത്. റൂമിൽ പോയ ശേഷം ജൂലിയും ഒന്നും സംസാരിച്ചില്ല. എന്നെ കെട്ടിപിടിച്ചു കൊണ്ട് അവൾ വേഗം ഉറങ്ങി.
അടുത്ത ദിവസം സാന്ദ്ര ഉത്സാഹം ഇല്ലാതെ എന്റെ കൂടെ ബൈക്കില്‍ കേറി ഇരുന്നു, എന്റെ ദേഹത്ത് തൊടുക പോലും ചെയ്യാതെ.
അവസാനം വരെ അവൾ അങ്ങനെ തന്നെയാണ് ഇരുന്നു വന്നത്. ക്യാമ്പസില്‍ നിർത്തിയിട്ടും അവൾ സ്വബോധം ഇല്ലാത്ത പോലെയാണ് ഇരുന്നത്.
എനിക്ക് നല്ല വിഷമം തോന്നി. അവള്‍ക്ക് എന്താണ് പറ്റിയത്. എന്റെ മനസ്സിൽ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.
“എടി മോളെ, നി ഉറങ്ങുവാന്നോ…? ഇറങ്ങുന്നില്ലേ…?” സംശയത്തോടെ ഞാൻ ചോദിച്ചു.
എന്നിട്ട് മിററിലൂടെ നോക്കിയപ്പോ, എന്നെ നോക്കി പുഞ്ചിരിക്കുന്ന പെണ്‍കുട്ടികളേയും.. എനിക്ക് കൈ പൊക്കി കാണിക്കുന്ന പെണ്‍കുട്ടികളേയും ദേഷ്യത്തില്‍ നോക്കി ഇരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്.
“സാന്ദ്ര..?” ഞാൻ അവളെ വിളിച്ചതും അവളെന്നെ ദേഷ്യത്തില്‍ നോക്കി.
