സാംസൻ 2 [Eros – God of Lust] 1069

 

“എന്നെ വേണ്ടെങ്കിൽ പൊടി, എനിക്കും നിന്നെ വേണ്ട.” ഞാൻ കുഞ്ഞുങ്ങളെ പോലെ പിണക്കം പറഞ്ഞു.

 

“അയ്യട.., അങ്ങനെ രക്ഷപ്പെടാനൊന്നും നി നോക്കണ്ട. ഞാൻ സമ്മതിക്കില്ല.” അവൾ കൊഞ്ചി ചിരിച്ചു. “ഇന്ന്‌ പള്ളീലച്ചനും കുറെ സിസ്റ്റേസും ഉച്ചയ്ക്ക് വീട് സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാന്‍ വരുന്നുണ്ട്. അവര്‍ക്കുള്ള ഫുഡ് ഒക്കെ റെഡിയാക്കി കൊണ്ടിരിക്കുവ. അതുകൊണ്ട്‌ നി വന്നാലും ഒന്നും നടക്കില്ല. ഇനിയും എത്രയോ സമയം നമുക്ക് കിടക്കുന്നു, സാഹചര്യം കണ്ടത് പോലെ ഞാൻ എന്റെ പൊന്നോമന കുട്ടനെ വിളിക്കാം.”

 

“ശരി, എല്ലാം നിന്റെ ഇഷ്ട്ടം.” ഞാനും സമ്മതിച്ചു. “എടി പിന്നേ, കാറിനെ ഓടിക്കാനുള്ള പേടിയൊന്നും ഇതുവരെ മാറിയില്ലേ?” ഒരു ചിരിയോടെ ഞാൻ ചോദിച്ചു.

 

“എന്റെ പൊന്ന് സാം.., അതൊന്നും എന്നെ ഓര്‍മിപ്പിക്കല്ലെടാ…!! എന്റെ നാലാമത്തെ ആക്സിഡന്റ് ആയത് തൊട്ടേ തുടങ്ങിയ പേടിയാ… ഇതുവരെ മാറീട്ടില്ല… മാറാനും പോണില്ല. ഇനി ഒരിക്കലും ഞാൻ വണ്ടി ഓടിക്കാനും പോണില്ല.” അതും പറഞ്ഞ്‌ അവൾ അല്‍പ്പം ടെൻഷനോടെയാണ് ചിരിച്ചത്. പക്ഷേ ഞാൻ പൊട്ടിച്ചിരിച്ചു.

 

“എന്നാ വൈകിട്ട് കാണാം.” ഞാൻ പറഞ്ഞതും അവള്‍ ഓക്കെ പറഞ്ഞിട്ട് വച്ചു.

 

അന്ന് പതിനൊന്നര കഴിഞ്ഞ് പുതിയൊരു നമ്പറിൽ നിന്നും ഒരു കോള്‍ വന്നു.

 

ഞാൻ എടുത്തു.

 

“സാമേട്ടാ…!”

 

ഐഷയുടെ കൊഞ്ചി കൊണ്ടുള്ള ശബ്ദം കേട്ടതും എനിക്ക് ഉള്ളില്‍ ഒരു സന്തോഷം പോലെ തോന്നി. പക്ഷെ എന്റെ നമ്പര്‍ എങ്ങനെയാ ഇവൾക്ക് കിട്ടിയത്? ആങ്.. എന്തെങ്കിലും ആവട്ടെ.

 

“ഹല്ല.. ഇതാര്, ഇത് നമ്മുടെ കല്‍ക്കണ്ടം അല്ലേ..!?” എന്നെയും അറിയാതെ ഞാൻ പഞ്ചാരയടിച്ചു പോയി. എന്നിട്ട് എന്റെ നാവിനെ ഞാൻ കടിച്ചു.

 

വെറുതെയല്ല സാന്ദ്ര എന്നോട് വെറുപ്പ് കാട്ടുന്നത്..!!

 

അന്നേരം ഐഷ ശബ്ദം താഴ്ത്തി നാണത്തോടെ ചിരിച്ചതും എന്റെ ചിന്ത അവളിലേക്ക് തിരിഞ്ഞു.

 

“എന്തെങ്കിലും കാര്യം പറയാൻ വിളിച്ചതാണോ..?” ഞാൻ ചോദിച്ചു.

 

“അതേ സാമേട്ട.. പക്ഷേ എനിക്ക് പറയാനുള്ളത് കേട്ട് എന്നെ തെറ്റിദ്ധരിക്കരുത്….!”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *