സാംസൻ 2 [Eros – God of Lust] 1069

 

എന്നിട്ട് വെപ്രാളവും സങ്കടവും ടെൻഷനും ഇടകലര്‍ന്ന കണ്ണുകളോടെ ഞാൻ ചുറ്റുപാടും നോക്കി.

 

പക്ഷേ സാന്ദ്രയെ എങ്ങും കണ്ടില്ല.

 

“സുഖമില്ലെന്നും പറഞ്ഞ്‌ സാന്ദ്ര ഉച്ചക്ക് തന്നെ പോയല്ലൊ, സാമേട്ടാ…!” എന്റെ ടെൻഷനും ഭയവും എല്ലാം കണ്ടു മനസ്സിലാക്കിയ ഷസാനയാണ് എന്റെ അടുത്തേക്ക് ഓടി വന്ന് എന്നോട് കാര്യം പറഞ്ഞത്.

 

എന്നിട്ട് എന്റെ ഭയവും ടെൻഷനും മാറ്റാൻ എന്നപോലെ ഹാന്‍ഡിലിൽ മുറുകെ പിടിച്ചിരുന്ന എന്റെ മുഷ്ടിയെ അവൾ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു.

 

“ചേട്ടൻ തന്നെ അവളെ വീട്ടില്‍ കൊണ്ടാക്കിയെന്നാ ഞങ്ങളെല്ലാവരും കരുതിയത്. പക്ഷേ ചേട്ടന്റെ ഇരുപ്പ് കണ്ടിട്ട് എനിക്ക് പേടിയാവുന്നു. അവളെ ഒന്ന് വിളിച്ചു നോക്ക് ചേട്ടാ..!” ഷസാന ആശങ്കയോടെ പറഞ്ഞു.

 

ഞാൻ പിന്നെയും സാന്ദ്രയെ വിളിച്ചു നോക്കി — പക്ഷേ ഇപ്പോഴും സ്വിച്ച് ഓഫ് തന്നെ.

 

ഞാൻ വേഗം ജൂലിയെ വിളിച്ചു. സാന്ദ്ര വീട്ടില്‍ ഉണ്ടെന്ന് ജൂലി പറഞ്ഞപ്പോൾ ആണ് എനിക്ക് സമാധാനമായത്. എന്റെ മുഖത്ത് സമാധാനം കണ്ടതും ഷസാനയുടെ മുഖത്തിലെ വലിച്ചിലും മാറുന്നത് ഞാൻ കണ്ടു.

 

അവസാനം ആശ്വാസത്തോടെ ഷസാന പുഞ്ചിരിച്ചതും എനിക്കും ആശ്വാസം തോന്നി. മനസ്സിൽ ഉണ്ടായിരുന്ന ഭയവും ഭാരവും കുറഞ്ഞു. അതോടെ ഞാനും അല്‍പ്പം ജാള്യതയോടെ ചിരിച്ചു.

 

“ഹോ എന്റെ സാമേട്ടാ…., ചേട്ടനെ കാണുമ്പോ മാത്രം ഈ പെൺകുട്ടികൾ ഇങ്ങനെ ഓടി വന്ന് സംസാരിക്കുന്നത് കാണുമ്പോ എനിക്ക് സഹിക്കുന്നില്ല…!!” പെട്ടന്ന് സനല്‍ നടന്നു വന്ന് ഞങ്ങളുടെ അടുത്ത് നിന്നിട്ട് പറഞ്ഞതും ഷസാനയുടെ മുഖം ഒന്ന് തുടുത്തു.

 

സനലിന്റെ അസൂയ നിറഞ്ഞ നോട്ടം എന്റെ മുഷ്ടിയെ പൊതിഞ്ഞു പിടിച്ചിരുന്ന ഷസാനയുടെ കൈകളിൽ ആയിരുന്നു.

 

ഷസാന വേഗം എന്റെ മുഷ്ടിയിൽ നിന്നും കൈകളെ എടുത്തു മാറ്റി.

 

“ഞാൻ പോണു സാമേട്ട…!” അതും പറഞ്ഞ്‌ അവള്‍ തലയും താഴ്ത്തി വച്ച് വേഗത്തിൽ നടന്നു പോയി.

 

സനല്‍ അവളുടെ ചന്തിയിൽ തന്നെ കുറെ നേരം നോക്കി നിന്നു. അന്നേരം എനിക്ക് പരിചയമുള്ള ആറ് പയ്യന്മാർ കൂടി വന്ന്  എന്റെ ബൈക്കിനെ വളഞ്ഞു നിന്നിട്ട് പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *