“സാന്ദ്ര ശെരിക്കും എന്തിനാ അങ്ങനെ ഇരിക്കുന്നത്..?” ജൂലി പെട്ടന്ന് ചോദിച്ചു. “അവള്‍ക്ക് അസുഖം ഒന്നുമില്ല. വേറെ എന്തോ പ്രശ്നമാണ്. സാമേട്ടൻ അവളെ എന്തെങ്കിലും പറഞ്ഞോ..?”
“എന്തിനാ ജൂലി, എന്തു കാര്യത്തിനും നിങ്ങൾ എല്ലാരും എന്നെ മാത്രം കുറ്റക്കാരനാക്കുന്നത്….?” ഞാൻ വിഷമം പറഞ്ഞതും ജൂലി എന്റെ ചന്തിക്ക് പതിയെ നുള്ളി.
“കുറ്റമല്ല പറഞ്ഞത്… സാന്ദ്രയെ കുറിച്ച് എനിക്കും മമ്മിക്കും നല്ലപോലെ അറിയാവുന്നത് കൊണ്ടാ അങ്ങനെ ചോദിച്ചത്.” ജൂലി അത്രയും പറഞ്ഞിട്ട് എന്റെ മാറില്‍ നിന്നും മുഖം ഉയർത്തി എന്റെ കണ്ണില്‍ നോക്കി സംസാരിച്ചു,,
“ഞങ്ങൾ ആരെങ്കിലും സാന്ദ്രയെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞാൽ പോലും അവള്‍ മൈന്റ് പോലും ചെയ്യില്ല. പക്ഷേ സാമേട്ടൻ അവളോട് വെറുതെ മുഖം ചുളിച്ചാൽ പോലും അവള്‍ക്ക് താങ്ങാന്‍ കഴിയില്ല. കാരണം അവള്‍ക്ക് സാമേട്ടൻ എന്നു വച്ചാല്‍ ജീവനാണ്. പപ്പ ഇല്ലാത്തത് കൊണ്ടും, ഒരു സഹോദരൻ ഇല്ലാത്തത് കൊണ്ടും; അതൊന്നും കൂടാതെ സാമേട്ടനെ ഇഷ്ട്ടം ഉള്ളതുകൊണ്ടും എല്ലാം എപ്പോഴും അവള്‍ സാമേട്ടന്റെ പിന്നാലെ നടക്കുന്നത് ഞങ്ങൾ കാണുന്നത് തന്നെയല്ലേ. അവള്‍ക്ക് സുഖമില്ലായിരുന്നു വെങ്കിൽ തീര്‍ച്ചയായും അവൾ നിങ്ങളെ വിളിച്ച് നിങ്ങടെ കൂടെ തന്നെ വീട്ടിലേക്ക് വരുമായിരുന്നു. പക്ഷേ സാമേട്ടനെ കൂടാതെ അവള്‍ ഓട്ടോ പിടിച്ചു വരണമെങ്കിൽ സാമേട്ടൻ അവളെ അത്രമാത്രം എന്തെങ്കിലും പറഞ്ഞു വിഷമിപ്പിച്ചിട്ടുണ്ടാവണം..” അത്രയും പറഞ്ഞപ്പോൾ തന്നെ ജൂലിയുടെ മുഖത്ത് സാന്ദ്രയെ ഓര്‍ത്ത് വാത്സല്യം നിറഞ്ഞു.
എനിക്ക് പെട്ടന്ന് സാന്ദ്രയെ വിചാരിച്ച് കുറ്റബോധം തോന്നി. അവളോട് ഒരിക്കലും കടുത്ത വാക്കുകള്‍ ഉപയോഗിക്കാൻ പാടില്ലായിരുന്നു എന്ന് പിന്നെയും ഞാൻ ചിന്തിച്ചു.
“പിന്നെ ഞങ്ങടെ പപ്പയും മമ്മിയും പ്രേമിച്ചു വിവാഹം കഴിച്ചത് കൊണ്ട് അവരുടെ രണ്ട് കുടുംബക്കാരും അവരെ പണ്ടേ തള്ളിക്കളഞ്ഞു. അവരെയൊക്കെ ഞാനും സാന്ദ്രയും കണ്ടിട്ട് പോലുമില്ല. കുടുംബം എന്നു പറയാന്‍ ഞങ്ങൾ നാലു പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ കുഞ്ഞു കാലത്ത് കൂടെ കളിക്കാന്‍ സാന്ദ്രയ്ക്ക് ഞാനും എനിക്ക് അവളും മാത്രമാണ് ഉണ്ടായിരുന്നത്. പപ്പയും മമ്മിയും ഒഴികെ കുടുംബം എന്തെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് സ്വന്തമെന്നു പറയാൻ സാമേട്ടനും കുടുംബവും മാത്രമേയുള്ളു. അതുകൊണ്ടും ആയിരിക്കാം സാന്ദ്രയ്ക്ക് ചേട്ടനോട് ഇത്രയേറെ ഇഷ്ട്ടം ഉണ്ടായത്. അതുകൊണ്ട് ഒരിക്കലും ആ പാവത്തിനെ എന്റെ ഏട്ടൻ വിഷമിപ്പിക്കരുത്..!!”
