സാംസൻ 2 [Eros – God of Lust] 1069

 

അത്രയും പറഞ്ഞു കഴിഞ്ഞപ്പൊ മരുന്നിന്‍റെ ഇഫക്റ്റ് കാരണം ജൂലി ഉറങ്ങിപ്പൊയി. ഉടനെ ഞാൻ അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തിട്ട് പുതപ്പ് കൊണ്ട്‌ മൂടി കൊടുത്തു.

 

ശേഷം ഞാൻ മൊബൈൽ എടുത്ത് സാന്ദ്രയെ വിളിച്ചു. റിംഗ് ആയെങ്കിലും അവൾ എടുത്തില്ല. ഞാൻ പിന്നെയും പിന്നെയും വിളിച്ചു കൊണ്ടേയിരുന്നു. പക്ഷേ അവള്‍ എടുക്കുകയും ചെയ്തില്ല കട്ടാക്കുകയും ചെയ്തില്ല.

 

എനിക്ക് നല്ല വിഷമം തോന്നി.

 

ഞാൻ നൂറു വട്ടമെങ്കിലും വിളിച്ചിട്ടുണ്ടാകും പക്ഷേ അവള്‍ക്ക് എന്നോടുള്ള വെറുപ്പ് മാറിയില്ലെന്ന് മനസ്സിലായി.

 

അവസാനം ഞാൻ എന്റെ റൂം തുറന്ന് പുറത്തേക്ക്‌ വന്നു നോക്കി. അമ്മായിയുടെ വാതിൽ അടഞ്ഞു കിടന്നു.

 

ഞാൻ ശബ്ദം ഉണ്ടാക്കാതെ മുകളിലേക്ക് ചെന്നു.

 

സാന്ദ്രയുടെ റൂം അടഞ്ഞാണ് കിടന്നത്. അതിന്റെ അപ്പുറത്താണ് വിനിലയുടെ റൂം. പക്ഷേ അത് വെറുതെ ചാരി ഇട്ടിരിക്കുകയായിരുന്നു.

 

ഞാൻ സാന്ദ്രയുടെ വാതിലിൽ പതിയെ തട്ടി. ശബ്ദം കേട്ട് വിനില വന്നു നോക്കുമെന്ന പേടി ഉണ്ടായിരുന്നു വെങ്കിലും അങ്ങനെ ഒന്നും സംഭവിച്ചില്ല.

 

വാതിലിൽ തട്ടിയ ശേഷം ഒത്തിരി നേരം വെയിറ്റ് ചെയ്തെങ്കിലും സാന്ദ്ര തുറന്നില്ല. പിന്നെയും ഞാൻ തട്ടി. പക്ഷേ കാര്യം ഉണ്ടായില്ല.

 

ഞാൻ വാതിലിന്‍റെ ഹാന്‍ഡിൽ ലോകിനെ വെറുതെ പിടിച്ചു താഴ്ത്തി തള്ളി നോക്കി. ഉടനെ വാതിൽ ഉള്ളിലേക്ക് തുറന്നത് കണ്ടു ഞാൻ ഒരു നിമിഷം വെറുതെ അങ്ങനെ നിന്നുപോയി.

 

ഞാൻ അതിനെ മുഴുവനായും തുറന്ന് അകത്തേക്ക് കേറി. ശേഷം വാതിലിനെ അടച്ചിട്ട് ലൈറ്റ് ഇട്ടു.

 

സാന്ദ്ര അങ്ങോട്ട് നോക്കി കാലിനിടയ്ക്ക് കൈയും കൊടുത്തു ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. എന്റെ ഒരു ടീ ഷര്‍ട്ടും മുക്കാല്‍ പാവാടയും ഇട്ടു കൊണ്ടാണ് അവൾ കിടന്നത്.

 

ചിലപ്പോഴൊക്കെ രാത്രി സമയങ്ങളില്‍ സാന്ദ്ര എന്റെ ടീ ഷര്‍ട്ട് എടുത്തിടാറുള്ളത് കൊണ്ട്‌ എനിക്ക് പുതുമയായി തോന്നിയില്ല. എനിക്ക് പെട്ടന്ന് അവളോട് വാത്സല്യമാണ് തോന്നിയത്‌.

 

അവള്‍ ഉറങ്ങിയിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. കാരണം, കരയുന്നത് പോലെ അവളുടെ ശരീരം ഇടയ്ക്കിടെ കുലുങ്ങുന്നുണ്ടായിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *