പക്ഷേ ആ ചിന്തകളെ മനസ്സിൽ നിന്നും തൂത്തു കളഞ്ഞിട്ട് ഞാനവളെ നോക്കി.
“ഇപ്പൊ എല്ലാ കുറ്റവും എന്റെ തലയിലാക്കി, അല്ലേ..? നിന്റെ കൂട്ടുകാരികളോട് ഞാൻ സംസാരിച്ചാൽ നീയെന്നെ കുറ്റപ്പെടുത്തും, അവർ എന്നോട് സംസാരിച്ചാലും നീയെന്നെ തന്നെയാ കുറ്റപ്പെടുത്തുന്നത്, എനിക്ക് അറിയാത്ത ആളുകള്‍ എന്നെ നോക്കി ചിരിച്ചതിനും എന്നെയാണ് നി കുറ്റപ്പെടുത്തിയത്. അങ്ങനെ തൊട്ടതിനും പിടിച്ചതിനും നീയല്ലേ എന്നെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുന്നത്. അങ്ങനെ നീയെന്നെ കുറ്റപ്പെടുത്തുന്നത് കൊണ്ടല്ലേ അവസാനം സഹിക്കാൻ കഴിയാതെ ഞാൻ ദേഷ്യപ്പെട്ടു പോയത്?”
ഞാൻ പറഞ്ഞത് കേട്ട് കുറെ നേരം ചുണ്ടും കൂർപ്പിച്ച് അവളെന്നെ നോക്കി നിന്നു.
“ഞാൻ അവരോട് സംസാരിക്കുന്നത് കൊണ്ട് നിനക്ക് എന്താണ് പ്രശ്നം…?” ഞാൻ ചോദിച്ചു.
“എനിക്കറിയില്ല…!!” അവള്‍ താഴെ നോക്കി പറഞ്ഞു.
“ശരി, ക്യാമ്പസിലുള്ള പെൺകുട്ടികൾ എന്നോട് ചിരിച്ചെന്നു വച്ച്…. കൈ കാണിച്ചെന്നു വച്ച്.. എന്നോടെന്തിന നി ദേഷ്യവും വെറുപ്പും കാണിക്കുന്നത്..?”
“എനിക്കറിയില്ല….?” ഒരു കാല്‍ പൊക്കി തറയെ ദേഷ്യത്തില്‍ ചവിട്ടി കൊണ്ടാണ് അവള്‍ പറഞ്ഞത്.
അവളുടെ ആ ശാഠ്യം പോലത്തെ പ്രവര്‍ത്തി കണ്ട് എനിക്ക് ചിരി വന്നു.
“ശരി, നിനക്ക് അറിയാവുന്ന എന്തെങ്കിലും ഉണ്ടോ..?”
“എനിക്കൊന്നും അറിയില്ല…” അവള്‍ ചുണ്ട് കോട്ടി.
ഞാൻ കുറെ നേരം അവളെ തന്നെ നോക്കി നിന്നു. അവളുടെ നില്‍പ്പും നിഷ്കളങ്കമായ ഭാവവും കണ്ട് ഒരു ഉമ്മ കൊടുക്കാന്‍ തോന്നി പോയി.
“ശരി അതും പോട്ടെ. എന്റെ മോൾക്ക് എന്തേലും പറയാൻ ഉണ്ടെങ്കിൽ അതിനെയെങ്കിലും പറയാമോ..?”
“ചേട്ടൻ എന്നോട് പിണങ്ങുന്നതും എന്നോട് ദേഷ്യം കാണിക്കുന്നതും എനിക്ക് ഇഷ്ട്ടല്ല. ക്യാമ്പസിലെ പെണ്‍കുട്ടികളോട് ചേട്ടൻ സ്നേഹവും അടുപ്പവും കാണിക്കുന്നതും എനിക്ക് ഇഷ്ട്ടപ്പെടുന്നില്ല. ആ പെണ്‍കുട്ടികൾ ചേട്ടനെ തൊടുന്നതും എനിക്ക് ഇഷ്ട്ടല്ല. എനിക്ക് തരേണ്ട കരുതലിനെ പകുത്ത് ആര്‍ക്കൊക്കെയൊ ചേട്ടൻ കൊടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല.”
അവള്‍ അത്രയും പറഞ്ഞിട്ട് വേഗം മുന്നോട്ടാഞ്ഞെന്റെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട് വിതുമ്പി. അവളുടെ ശരീരം വലുതായി എന്റെ ശരീരത്തെ തൊടാതെയാണിരുന്നത്.
