സാംസൻ 4 [Eros – God of Lust] 993

 

ജൂലിയാണ് ആഹാരം ഞങ്ങൾക്ക് വിളമ്പി തന്നത്. എന്നിട്ട് എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് ജൂലി എന്റെ പുറകില്‍ വന്ന് എന്റെ ചുമലില്‍ പിടിച്ചു കൊണ്ടാണ് നിന്നത്.

 

ഉടനെ എന്റെ ഉള്ളില്‍ സന്തോഷവും സ്നേഹവും എല്ലാം ഒരുമിച്ച് പൊട്ടിയൊഴുകിയത് പോലെ എല്ലാം മറന്ന് തല തിരിച്ച് എന്റെ മുഖത്തിന് നേരെ ഉണ്ടായിരുന്ന ജൂലിയുടെ ശരീര ഭാഗത്ത് ഉമ്മ കൊടുത്തു. എന്നിട്ട് സന്തോഷത്തോടെ ഞാൻ കഴിക്കാൻ തുടങ്ങി.

 

ഞാൻ എവിടെ ഉമ്മ കൊടുത്തു എന്നറിയില്ല, പക്ഷെ ജൂലി പെട്ടന്ന് ചിരിച്ചു. എന്നിട്ട് എന്റെ പിന്നില്‍ നിന്നും എന്റെ തലയില്‍ അവള്‍ സ്നേഹത്തോടെ ഉമ്മയും തന്നു.

 

അങ്ങനെ അവസാനം ജൂലിയുടെ ദേഷ്യവും പിണക്കവും മാറിയിരിക്കുന്നു. പെട്ടന്ന് എന്റെ വിശപ്പ് കൂടിയത് പോലേയും തോന്നി.

 

അന്നേരമാണ് എന്റെ നോട്ടം സാന്ദ്രയുടെ മേല്‍ വീണത്.

 

കുറച്ച് മുന്‍പ് വരെ സാന്ദ്രയുടെ മുഖത്ത് ഉണ്ടായിരുന്ന ഉത്സാഹം എവിടെയോ പോയി മറഞ്ഞിരിക്കുന്ന. വിശപ്പ് നഷ്ടപ്പെട്ടത് പോലെയാണ് അവള്‍ കഴിച്ചത്. പിന്നെ മുഖത്ത് നിറഞ്ഞു നില്‍ക്കുന്ന അസൂയയെ മറയ്ക്കാനും അവള്‍ ശ്രമിക്കുന്നത് കണ്ടു.

 

എനിക്ക് ചിരിയാണ് വന്നത്. മേശയ്ക്ക് അടിയിലൂടെ കാല്‍ നീട്ടി അവളുടെ കണങ്കാലിൽ മെല്ലെ ഞാൻ തട്ടി. പക്ഷേ സകല വികാരവും നഷ്ടപ്പെട്ടത് പോലെ അവള്‍ കഴിച്ചത് മതിയാക്കി കൊണ്ട്‌ എഴുനേറ്റ് പോയി.

 

ജൂലിയുടെ ശ്രദ്ധ മുഴുവനും എന്റെ മേല്‍ ആയിരുന്നത് കൊണ്ട്‌ സാന്ദ്രയെ അവള്‍ ശ്രദ്ധിച്ചില്ല. സാന്ദ്ര പോയതും ജൂലി പെട്ടന്ന് എന്റെ മുഖം പിടിച്ച് പതിയെ തിരിച്ച ശേഷം കുനിഞ്ഞു വന്ന് എന്റെ ചുണ്ടില്‍ ഉമ്മ തന്നു.

 

“എന്തൊക്കെ തെറ്റുകൾ ചേട്ടൻ ചെയ്തിരുന്നാലും ഇനിയും എനിക്ക് ചേട്ടനോട് പിണങ്ങിയിരിക്കാൻ കഴിയില്ല. എനിക്കിപ്പോ ദേഷ്യപ്പെടാൻ പോലും കഴിയുന്നില്ല.” അത്രയും പറഞ്ഞിട്ട് ഒരുമ്മ കൂടി തന്ന ശേഷം അവള്‍ നടന്ന് അടുക്കളയിലേക്ക് പോയി.

 

എത്ര ഊര്‍ജ്ജമാണ് അവളുടെ വാക്കുകളില്‍ നിന്നും അവളുടെ ചുംബനങ്ങളിൽ നിന്നും എനിക്ക് കിട്ടിയതെന്ന് വിശ്വസിക്കാനായില്ല.

 

അവിടെ അനങ്ങാതെ ഇരുന്നു കൊണ്ട്‌ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.

The Author

Cyril

Leave a Reply

Your email address will not be published. Required fields are marked *