“ജൂലി… മോളെ….!!” ഞാൻ കരഞ്ഞു പോയി. അവളെ എങ്ങനെയോ പൊക്കി എടുത്ത് ബെഡ്ഡിൽ കിടത്തി.
അവളുടെ വെപ്രാളവും കരച്ചിലും പിടച്ചിലും കണ്ടിട്ട് അവള്‍ ഇപ്പൊ ചാവും എന്നുവരെ ഞാൻ ഭയന്നു.
അവളുടെ അവസ്ഥ കണ്ടിട്ട് എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി. എന്തു ചെയ്യണം എന്നറിയാതെ ഞാൻ കരഞ്ഞു.
അവസാനം ജൂലിയുടെ പരാക്രമം കുറഞ്ഞു വരാൻ തുടങ്ങിയതും എന്റെ ഭയം എല്ലാം മാറാൻ തുടങ്ങി.
നാലഞ്ചു വട്ടം അവള്‍ തുടരെത്തുടരെ ശ്വാസം ആഞ്ഞെടുത്തു. എന്നിട്ട് അവൾ പതിയെ പഴയ നിലയിലേക്ക് വന്നു. അവസാനം കണ്ണുനീര്‍ ഒലിക്കുന്ന മിഴികള്‍ തുറന്ന് ജൂലി എന്നെ നോക്കി.
ഒരു നാണവും ഇല്ലാതെ കരഞ്ഞു കൊണ്ട് ഞാൻ അടുത്ത് കിടന്നിട്ട് അവളെ കെട്ടിപിടിച്ചു. ജൂലിയും എന്നെ കെട്ടിപിടിച്ചു കൊണ്ട് കിതച്ചു.
കുറെ കഴിഞ്ഞ് അവളുടെ കിതപ്പ് പതിയെ അടങ്ങി അവളുടെ ശ്വാസഗതി പൂര്‍വ്വസ്ഥിതിയിലേക്കും മടങ്ങി.
“തീര്‍ച്ചയായും ഞാൻ മരിക്കുമെന്ന് ഭയന്നു പോയി, ചേട്ടാ..” അവസാനം ഒരു തേങ്ങലോടെ ജൂലി പറഞ്ഞതും തല ഉയർത്തി ഞാൻ അവളുടെ കണ്ണില്‍ നോക്കി.
ഉടനെ എന്റെ കണ്ണില്‍ നിന്നും നീർ തുള്ളികള്‍ അവളുടെ മുഖത്ത് വീണു.
“അയ്യേ…. എന്റെ ചേട്ടൻ കരയുവാന്നോ…?” അവള്‍ കളിയാക്കും പോലെ ചോദിച്ചെങ്കിലും അവളുടെ സ്വരത്തില്‍ സങ്കടവും വേദനയും ഭയവും നിറഞ്ഞു നിന്നു.
“എന്തിനാ ഇങ്ങനെ റിസ്ക് എടുത്തത്…?” സങ്കടത്തോടെ ഞാൻ ചോദിച്ചു.
“ഇനിയും റിസ്ക് എടുത്തില്ലെങ്കിൽ ഈ ജീവിതം തന്നെ ചിലപ്പോ പാഴായി പോകും.”
“പക്ഷേ നിനക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..?” സങ്കടത്തോടെ ഞാൻ ചോദിച്ചു.
“എനിക്ക് എന്തെങ്കിലും സംഭവിക്കും എങ്കിൽ സംഭവിച്ചോട്ടേ… ആര്‍ക്കും ഒരു ഗുണവും ഇല്ലാതെ ജീവിക്കുന്നതിലും ഭേദം ചാവുന്നതാണ് നല്ലത്.” ജീവിതം വെറുത്തത് പോലെ അവള്‍ പറഞ്ഞു.
“ജൂലി —” ഞാൻ തുടങ്ങി.
പക്ഷേ എന്റെ വായ പൊത്തിപ്പിടിച്ചു കൊണ്ട് ആവേശഭരിതയായി അവള്‍ പറഞ്ഞു, “എന്തൊക്കെയായാലും ഇപ്പോൾ ഇത് തക്ക സമയമാണ് ചേട്ടാ… ഞാൻ പ്രെഗ്നന്റ് ആവാന്‍ ഏറെ സാധ്യതയുള്ള സമയം…”
