അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു വരാൻ തുടങ്ങി.. പക്ഷേ ചെറിയൊരു വേദനയും സങ്കടവും കുറ്റബോധവും അവളുടെ മുഖത്ത് പടർന്നു പിടിക്കുകയും ചെയ്തു.
“സോറി ചേട്ടാ… നേരത്തെ എന്നെ പിടിക്കാൻ വന്നപ്പോ ഞാൻ സമ്മതിക്കാത്തതിൽ എനിക്ക് നല്ല വിഷമമുണ്ട്. പക്ഷേ അതുകൊണ്ടാണ് ചേട്ടനു പോകുന്നത് വരെ എനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.” ജൂലി പറഞ്ഞു.
പക്ഷേ പെട്ടന്ന് തന്നെ അവളുടെ മുഖം പ്രകാശിച്ചു. “എന്തൊക്കെയായാലും മുമ്പ് നമ്മൾ പരാജയപ്പെട്ടിടത്ത് ഇപ്പോൾ വിജയിച്ചിരിക്കുന്നു.” ജൂലി സന്തോഷത്തോടെ ചിരിച്ചു.
എനിക്കും സന്തോഷം തോന്നിയെങ്കിലും അവളുടെ സുരക്ഷയെ കരുതി എന്റെ ഉള്ളം വെന്തു.
“ചേട്ടാ…?”
അവള്‍ വിളിച്ചതും ഞാൻ അവളെ നോക്കി.
“ഇടക്കിടക്ക് നമുക്ക് ഇതുപോലെ ചെയ്യാം. കാരണം ഈ ഒറ്റ പ്രാവശ്യം കൊണ്ട് ഞാൻ കൺസീവ് ആയെന്ന് വരില്ല.”
അവൾ അങ്ങനെ പറഞ്ഞതും കുറച്ച് മുന്‍പ് അവള്‍ അനുഭവിച്ച ദുരിതമാണ് എന്റെ മനസ്സിൽ തെളിഞ്ഞത്. എന്റെ മുഖത്ത് വിഷമം നിറയുന്നത് കണ്ടിട്ട് അവള്‍ പറഞ്ഞു,,
“ഒരു കുഞ്ഞിന് വേണ്ടി എന്റെ ബുദ്ധിമുട്ടുകൾ ഒക്കെ ഞാൻ എങ്ങനെയെങ്കിലും സഹിച്ചോളാം.”
പക്ഷേ അവളുടെ ശബ്ദത്തില്‍ നല്ല പേടി ഉണ്ടായിരുന്നത് ഞാൻ അറിഞ്ഞു. അവളുടെ ശബ്ദം നല്ലതുപോലെ വിറച്ചു. പകുതി വാക്കുകളും ഇടറിയാണ് പുറത്തേക്ക് വന്നത്.
“കുറച്ച് മുന്‍പ് നി കാണിച്ച മരണ വെപ്രാളത്തെ ഓര്‍ക്കുമ്പോൾ എന്റെ മനസ്സും ശരീരവും വിറച്ചു പോകുന്നു. ഇത് ശെരിയാകുമെന്ന് തോന്നുന്നില്ല. നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍—”
പെട്ടന്ന് അവളുടെ മുഖത്ത് കോപം ഇരച്ചുകയറി. അവള്‍ ദേഷ്യത്തില്‍ എഴുനേറ്റിരുന്നു.
“സാമേട്ട… നിങ്ങടെ ഈ പഴമ്പുരാണം ഒന്ന് നിർത്താവോ…?? എനിക്ക് എന്തെങ്കിലും സംഭവിക്കുമെങ്കിൽ സംഭവിച്ചോട്ടെ. എന്റെ വിധി അതാണെങ്കിൽ അങ്ങനെതന്നെ സംഭവിക്കട്ടെ. അങ്ങനെയെങ്കിലും എന്റെ ശല്യം നിങ്ങള്‍ക്ക് തീര്‍ന്ന് കിട്ടുമല്ലൊ. എന്റെ ശല്യം അവസാനിച്ചാൽ നിങ്ങള്‍ക്ക് കാണുന്ന പെണ്ണുങ്ങളെ എല്ലാം പിടിച്ചു നടക്കാമല്ലോ.” അവസാനത്തെ വാക്കുകളെ പല്ലിറുമ്മി പറഞ്ഞിട്ട് അവള്‍ കിതച്ചു.
