സാംസൻ 5 [Eros – God of Lust] 988

 

പക്ഷേ ഇതൊന്നും അറിയാതെ അവള്‍ എപ്പോഴോ ഉറങ്ങി കഴിഞ്ഞിരുന്നു.

 

ഇത്തിരി സമാധാനം കിട്ടിയെങ്കിലെന്ന് ഞാൻ ആശിച്ചു.

 

ഞാൻ മെല്ലെ എഴുനേറ്റ് റൂമീന്ന് പുറത്ത്‌ വന്നിട്ട് വാതിലിനെ ചാരിയിട്ടു. മുകളില്‍ വിനില ഉള്ളതുകൊണ്ട് ഈ അസമയത്ത് സാന്ദ്ര റൂമിന്റെ പുറത്ത്‌ വരില്ലെന്ന് ഉറപ്പാണ്.

 

ഞാൻ ശബ്ദം ഉണ്ടാക്കാതെ മുകളിലേക്ക് ചെന്നു. എപ്പോഴും പോലെ സാന്ദ്രയുടെ റൂം അടഞ്ഞാണ് കിടന്നത്… പക്ഷേ സാധാരണയായി സാന്ദ്ര ഡോറിനെ ലോക് ചെയ്യാറില്ല എന്നും അറിയാം.

 

എന്റെ ലക്ഷ്യം സാന്ദ്ര അല്ലായിരുന്നു. ഞാൻ പതുക്കെ നടന്ന് പകുതി ചാരി ഇട്ടിരുന്ന വിനിലയുടെ റൂമിൽ കേറി. എന്നിട്ട് വാതിലിനെ ഞാൻ ലോക് ചെയ്തു.

 

സീറോ വാൾട്ടിന്റെ വെളിച്ചത്തിൽ വിനിലയും സുമിയും സുഖമായി ഉറങ്ങുന്നതിനെ ഒരു മിനിറ്റ് ഞാൻ നോക്കി നിന്നു. എന്നിട്ട് ഞാൻ ചെന്ന് വിനിലയുടെ അടുത്ത് കിടന്ന് അവളുടെ പുറകില്‍ നിന്നും കെട്ടിപിടിച്ചു.

 

ഉടനെ വിനില ഞെട്ടി ഉണര്‍ന്നു. അവളുടെ മുകളില്‍ കിടന്ന എന്റെ കൈയിനെ വലിച്ചു മാറ്റി കൊണ്ട്‌ അവൾ എഴുനേറ്റിരുന്ന ശേഷം എന്റെ ഭാഗത്തേക്ക് നോക്കി.

 

“സാം…!!?” മൂന്നോ നാലോ സെക്കന്‍ഡ് കഴിഞ്ഞിട്ട് അല്‍പ്പം ആശ്വാസത്തോടെ അവള്‍ വിളിച്ചു.

 

ഒന്നും പറയാതെ ഞാൻ മലര്‍ന്നു കിടന്നു കൊണ്ട്‌ അവളെ നോക്കി.

 

“എന്താടാ ഇത്…? ഞാൻ ശെരിക്കും പേടിച്ചുപോയി.” അല്‍പ്പം കടുപ്പിച്ചാണ് അവള്‍ പറഞ്ഞത്.

 

“സോറിടി. അല്‍പ്പ നേരം ഞാൻ ഇവിടെ കിടന്നോട്ടേ…?” ക്ഷമ പറഞ്ഞിട്ട് ഞാൻ ചോദിച്ചു.

 

എന്റെ ശബ്ദത്തിലേ വിഷമം കേട്ടതും അവളുടെ മുഖത്ത് ആശങ്ക പടരുന്നത് കണ്ടു. ഉടനെ എന്റെ അടുത്തവൾ കിടന്നതും ഞാൻ പതിയെ ഉരുണ്ടിഴഞ്ഞ് അവളുടെ മുകളില്‍ കേറി അവളുടെ വയറ്റിൽ എന്റെ മുഖവും അമർത്തി അവളെ കെട്ടിപിടിച്ചു കൊണ്ട്‌ ഒരു കുഞ്ഞിനെ പോലെ  കിടന്നു.

 

ഉടനെ വാത്സല്യപൂർവം എന്റെ തലയും മുടിയും എല്ലാം വിരലുകള്‍ കൊണ്ട് അവള്‍ കോതി.

 

എന്റെ മനസ്സിന്‌ നല്ല ആശ്വാസവും സുഖവും ലഭിച്ചു കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് അവളുടെ വയറിൽ ഉമ്മ കൊടുത്തിട്ട് എന്റെ കവിളിനെ വയറിൽ അമർത്തി വെച്ചു. അവള്‍ക്ക് പിന്നെയും സ്നേഹം വര്‍ദ്ധിച്ചത് പോലെ എന്റെ മുടിയില്‍ അമർത്തി തടവി.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *