അത് സാരമില്ല എന്നപോലെ ഞാൻ പുഞ്ചിരിച്ചതും ദേവിയുടെ മുഖത്ത് ചെറിയൊരു ആശ്വാസം പടർന്നു.
“പിന്നെ അമ്മയുടെ കൈയിലുള്ളത് എന്റെ മോളാണ്. രണ്ടര വയസ്സായി. അവള്‍ക്ക് വേറെ പേര് ഉണ്ടെങ്കിലും അവളെ കിങ്ങിണി എന്ന ഞങ്ങൾ വിളിക്കാറ്.” ദേവി അവളുടെ മോളെയും എനിക്ക് പരിചയപ്പെടുത്തി.
ഒന്നും മിണ്ടാതെ ഞാൻ തലയാട്ടുക മാത്രം ചെയ്തു. അന്നേരം സുമി ഇറങ്ങി ആന്റിയുടെ അടുത്തേക്ക് പോയതും ആന്റി കിങ്ങിണിയേ തറയില്‍ ഇറക്കി വിട്ടു. അതോടെ അവർ രണ്ടുപേരും അവരുടെ പാട്ടിന് ഹാളാകെ ഓടി നടന്ന് കളിക്കാന്‍ തുടങ്ങി.
“കുടിക്കാന്‍ ഞാൻ എടുത്തോണ്ട് വരാം.” അതും പറഞ്ഞ് ദേവി എഴുനേറ്റ് പോയി.
എന്റെ ശ്രദ്ധ അപ്പോൾ സുമിയും കിങ്ങിണി യുടെ മേലും വീണു. ആ കുഞ്ഞുങ്ങളുടെ കൊഞ്ചലും ചിരിയും ഹാളാകെ നിറയുന്നത് കേട്ടപ്പോ എന്റെ മനസ്സിൽ ഒരു വിഷമം നിറഞ്ഞു. ഉള്ളില്‍ എവിടെയോ ഒരു കോച്ചിവലിയും ഉണ്ടായി.
“നിന്റെ പേര് വെറും സാം എന്നാണോ..?” പെട്ടന്ന് ആന്റിയുടെ ഗൗരവത്തോടെയുള്ള ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.
ഞാൻ ആന്‍റിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ പുള്ളിക്കാരി ഇപ്പോഴും ഭയങ്കര ഗൗരവത്തിൽ തന്നെയായിരുന്നു. ഞാൻ അവരുടെ മരുമകളെ ഹാളില്‍ കിടത്തി കളിക്കാനായി ഒളിച്ചും പാത്തും വന്നത് പോലെയാണ് അവരുടെ നോട്ടവും ഭാവവും.
സത്യത്തിൽ അങ്ങനെ ഒരു ആഗ്രഹം എന്റെ മനസ്സിൽ ഇല്ലാതില്ല. അതിനെ ആലോചിച്ച് എന്റെ ഉള്ളില്‍ ഞാൻ ചിരിച്ചു പോയി.
“എന്റെ മുഴുവന്‍ പേര് സാംസൻ ജോർജ് എന്നാണ്. എന്റെ പപ്പയുടെ പേരാണ് ജോർജ്. പപ്പ ഒരു ചെറിയ ബിസിനസ്സ് ചെയ്യുന്നു. ഞാൻ ചെറിയൊരു മാൾ നടത്തുന്നു. ഞാൻ ആരെയും പറ്റിച്ചിട്ടില്ല ചതിച്ചിട്ടില്ല കൊന്നിട്ടില്ല. ഞാൻ വെറും പാവമാണ്.”
ഞാൻ പറഞ്ഞതൊക്കെ കേട്ട് ആന്റി അന്തിച്ചു പോയി. എന്നിട്ട് പെട്ടന്ന് വിനിലയെ അവർ ഒന്ന് നോക്കി. ശേഷം എന്തോ കാര്യമായി ചിന്തിക്കും പോലെ ചുണ്ടില്‍ വിരലും കൊടുത്തിരുന്നു.
