ചൂടന്‍ മറുപടി തരാനെന്ന പോലെ അവരുടെ കണ്ണുകൾ കുറുകി.. ദേഷ്യവും മുഖത്ത് നിറഞ്ഞു.
“ആന്റിക്ക് മുന്‍കോപം കൂടുതൽ ആണല്ലേ…?” അവർ ദേഷ്യത്തില്‍ എന്തോ പറയാൻ വായ തുറന്നതും ഞാൻ അവരെ കടത്തിവെട്ടി ചോദിച്ചു.
എന്റെ ചോദ്യം കേട്ട് അവർ ചുണ്ടകളെ ഇറുക്കി പിടിച്ചു. അതിനുശേഷം അവർ സ്വയം വിലയിരുത്തുന്ന പോലെ ഒരു മിനിറ്റ് താഴെ നോക്കിയിരുന്നു. ശേഷം മുഖം ഉയർത്തി എന്റെ കണ്ണിലേക്ക് നോക്കി.
കുറെ നേരം അവർ എന്നെ തന്നെ നോക്കിയിരുന്നു. ഞാൻ നിഷ്കളങ്ക ഭാവത്തില്‍ എന്റെ മുഖത്തെ വെച്ചിരുന്നു.
അവർ ദേഷ്യത്തില്‍ എന്തെങ്കിലും പറയും എന്ന പേടി ഉണ്ടായിരുന്നു. അവരുടെ ഭാവം കണ്ടിട്ട് അവരെന്നെ വീട്ടില്‍ നിന്നും പുറത്താക്കും എന്നുവരെ തോന്നി.
പക്ഷേ അവസാനം അവരുടെ മുഖം ശാന്തമായി മാറി. ആദ്യമായി ഒരു വലിയ പുഞ്ചിരി തന്നെ ആ ചുണ്ടുകളിൽ വിടര്‍ന്ന് മുഖത്തും നിറഞ്ഞു. എപ്പോഴും ഗൗരവത്തിൽ ചുരുങ്ങിയിരുന്ന മിഴികള്‍ അതിന്റെ അകൃത്രിമമായ നിലയിലേക്ക് വിടര്‍ന്നു ജ്വലിച്ചു. നെറ്റിയിലെ ചുരുക്കെല്ലാം നിവര്‍ന്ന് മുഖം നല്ല സ്മൂത്തായി മാറി. ആന്റിയുടെ മുഖത്ത് പെട്ടന്ന് വലിയ ചിരി തന്നെ നിറഞ്ഞു.. ഒപ്പം രണ്ട് കവിളത്തും നുണക്കുഴികളും പ്രത്യക്ഷപ്പെട്ടു.
അപ്പോഴാണ് അവരുടെ യാഥാര്‍ത്ഥ പ്രായവും ഭംഗിയും എനിക്ക് ശെരിക്കും മനസ്സിലായത്.
സത്യത്തിൽ അവരുടെ മുഖത്തിന് ഉണ്ടായ മാറ്റം കണ്ട് ഞാൻ അന്തം വിട്ടു. നേരത്തെ അറുപത് വയസ്സ് തോന്നിച്ചിരുന്നു സ്ഥാനത്ത് ഇപ്പോൾ അന്‍പത് വയസ്സുകാരിയെ ആണു ഞാൻ കണ്ടത്. ഒരു നിമിഷത്തേക്ക് ആരും കൊതിക്കുന്ന സ്നേഹനിധിയായ ഒരു അമ്മയുടെ രൂപം എനിക്ക് ദൃശ്യമായി.
ഞാൻ അവരെ തന്നെ മിഴിച്ച് നോക്കിയിരുന്നു പോയി.
“നി ആള് കൊള്ളാമല്ലോ..!” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “സംസാരത്തിലൂടെ മറ്റുള്ളവരുടെ നാവിനെ നിനക്ക് നിശ്ചലമാക്കാൻ പോലും കഴിയും, അല്ലേ..? ദേഷ്യത്തെ നിർവീര്യമാക്കാനും ചിലരുടെ നാവിന് കഴിയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്…. പക്ഷേ ഇപ്പൊ കാണുകയും ചെയ്തു.” ആന്റി എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് കൗതുകത്തോടെ പറഞ്ഞു.
