“അയ്യോ ആന്റി, നിങ്ങൾ എന്നെ വഴക്കും പറഞ്ഞ് എന്നെ ചവിട്ടി പുറത്താക്കാന്‍ പോകുന്നുവെന്ന് തോന്നിയപ്പൊ ഞാൻ വെറുതെ എന്തൊക്കെയോ പറഞ്ഞുപോയി.” ഞാൻ അല്‍പ്പം വെപ്രാളത്തിൽ പറഞ്ഞു.
ഉടനെ ആന്റി കൗതുകത്തോടെ ചിരിച്ചു.
“എന്തായാലും നി അങ്ങനെയൊക്കെ പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഒന്നും ചിന്തിക്കാതെ എനിക്ക് വായിൽ തോന്നിയത് ഞാൻ പറഞ്ഞു പോകുമായിരുന്നു.” ആന്റി നേരിയ പുഞ്ചിരിയോടെ പറഞ്ഞു. പക്ഷേ ആ പുഞ്ചിരി രണ്ട് സെക്കന്‍ഡിൽ കൂടുതൽ നിന്നില്ല.
“ഓഹ്, അങ്ങനെ ഒന്നും ആവില്ല. ശെരിക്കും നിങ്ങള്‍ക്ക് നല്ല മനസ്സുണ്ട്. അതുകൊണ്ട് ഞാൻ ഇടക്ക് കേറി ഒന്നും പറഞ്ഞില്ലെങ്കില്‍ പോലും നിങ്ങൾ ചിന്തിക്കുമായിരുന്നു.” ഞാൻ അങ്ങനെ പറഞ്ഞപ്പൊ അവർ പിന്നെയും പുഞ്ചിരിച്ചു.
ഇപ്പോഴും ആന്റിയുടെ ആ പുഞ്ചിരി അധികനേരം നീണ്ടില്ല.
“ആന്റിക്ക് എത്ര വയസ്സുണ്ട്? ഒരു അന്‍പത്തി മൂന്ന് ഉണ്ടാവുമോ…?” ആന്റിയുടെ മുഖത്ത് സൂക്ഷിച്ചുനോക്കി കൊണ്ട് ഞാൻ ചോദിച്ചു.
അതുകേട്ട് അവർ അല്‍ഭുതം കൂറി. ചെറിയൊരു ചിരിയും അവരുടെ ചുണ്ടില്‍ വിടര്‍ന്നു.
“എനിക്ക് അന്‍പത്തി രണ്ടേ ഉള്ളു. പക്ഷേ പലരും ഒത്തിരി വയസ്സ് കൂട്ടിയാണ് എന്നോട് ചോദിച്ചിട്ടുള്ളത്. നീയാണ് ആദ്യമായി എന്റെ വയസിനെ ഏറെകുറെ ശരിയായി ഊഹിച്ചത്.” ചിരി മാറ്റി അവർ ജിജ്ഞാസയോടെ എന്നെ നോക്കി.
“ആദ്യം കണ്ടപ്പോ ആന്റിക്ക് പ്രായം കൂടുതല്‍ ഉള്ളത് പോലെ തന്നെയാ തോന്നിയത്. പക്ഷേ നേരത്തെ നിങ്ങൾ നന്നായി ചിരിച്ചപ്പോ നിങ്ങളുടെ മാറ്റം അപാരമായിരുന്നു. അന്നേരം നിങ്ങളുടെ യാഥാര്‍ത്ഥ പ്രായത്തെ എനിക്ക് ഊഹിക്കാൻ കഴിഞ്ഞു.”
അതു കേട്ടതും ആന്റി പുരികം ഒന്ന് ഉയർത്തി പിടിച്ചു. പക്ഷേ ഇപ്പോഴും ചെറു പുഞ്ചിരി ആ ചുണ്ടില്‍ തങ്ങി നിന്നു.
“ഈ ഗൗരവം നിങ്ങള്‍ക്ക് ചേരില്ല ആന്റി. ചിരിച്ച മുഖം നിങ്ങളുടെ ഐശ്വര്യത്തെ ഒരുപാട് വർദ്ധിപ്പിക്കും. അതുകൊണ്ട് ആന്റി എപ്പോഴും ഒരു പുഞ്ചിരിയോടെ ഇരുന്നാല്‍ അടിപൊളിയാകും” ഞാൻ ഉത്സാഹത്തോടെ പറഞ്ഞു.
അതുകേട്ട് ആന്റിയുടെ ചുണ്ടുകള്‍ അല്‍പ്പം കൂടി വിരിഞ്ഞു. പക്ഷേ വലിയ ചിരി ഒന്നും അവരുടെ മുഖത്ത് തങ്ങി നിന്നില്ല. ചിരി അവര്‍ക്ക് അത്ര ശീലമില്ലെന്ന് മനസ്സിലായി.
