എനിക്ക് വിളമ്പി തന്ന ശേഷം ജൂലി എന്റെ അടുത്തിരുന്നു.
“എല്ലാവർക്കും കൂടി ഒരു സിനിമയ്ക്ക് പോയാലോ. ഫസ്റ്റ് ഷോ കാണാം…!” ഞാൻ ജൂലിയോട് പറഞ്ഞതും നല്ല താല്‍പര്യം ഉള്ളത് പോലെ അവളുടെ കണ്ണുകൾ വിടര്‍ന്നു.
“പോകാം ചേട്ടാ…. ഞാനും എപ്പോഴേ റെഡി.” സാന്ദ്ര സന്തോഷത്തോടെ സോഫയിൽ നിന്നും വിളിച്ചു പറഞ്ഞു. എന്നിട്ട് ചാടി എഴുനേറ്റ് പുറത്തേക്ക് ഓടി.
അവള്‍ അമ്മായിയോടും വിനിലയോടും ത്രില്ലടിച്ച് സംസാരിക്കുന്നത് കേട്ടതും ജൂലി ചിരിച്ചു.
“എല്ലാവർക്കും പോകാം ചേട്ടാ. പിന്നെ രാത്രി നമുക്ക് പുറത്തു നിന്ന് കഴിച്ചിട്ടും വരാം.” ഉത്സാഹവതിയായി ജൂലി എന്നെ നോക്കി. അവളുടെ ഉത്സാഹം കണ്ടിട്ട് എനിക്കും സന്തോഷം തോന്നി.
“എടാ സാം, നമുക്ക് സുമയും കാര്‍ത്തികേയും ഗോപനും നെല്‍സനേയും കൂടി വിളിക്കാം. നമ്മൾ എല്ലവരും ഇതുപോലെ ഒരുമിച്ച് ഒരു സിനിമക്ക് പോയിട്ട് കുറെ ആയില്ലേ..!” വിനില പറഞ്ഞതും ജൂലിയും ശെരി വെച്ചു.
അന്നേരം എന്റെ മനസ്സിൽ വല്ലാത്ത അസ്വസ്ഥതയാണ് നിറഞ്ഞത്. കാര്‍ത്തികയേയും സുമയേയും എങ്ങനെ ഫേസ് ചെയ്യും എന്ന അസ്വസ്ഥതയും പിന്നേ നല്ലതുപോലെ ഭയവും ഉണ്ടായിരുന്നു. അതോടെ സിനിമയ്ക്ക് പോകാൻ തന്നെ ഒരു മടി പോലെയും ഫീൽ ചെയ്തു.
അന്നേരം വിനിലയും ജൂലിയും ചേര്‍ന്ന് നെല്‍സനേയും ഗോപനേയും വിളിച്ച് സംസാരിച്ചു.
“ടിക്കറ്റിന് ചേട്ടൻ വിളിച്ചു പറയെന്നെ…” സാന്ദ്ര പറഞ്ഞിട്ട് തുള്ളിച്ചാടി.
അവള്‍ തുള്ളിച്ചാടുന്നതും പിന്നേ മറ്റുള്ളവരുടെ സന്തോഷവും കണ്ടിട്ട് എന്റെ മനസ്സും മാറി.
ആറ് മണിക്കാണ് ഷോ. ഇവിടെ നിന്നും കാറിൽ അര മണിക്കൂറത്തെ യാത്ര ഉണ്ട്. അവിടെ ഓൺലൈൻ ബുക്കിങ് ഇല്ലെങ്കിലും, തിയേറ്റര്‍ ഓണർ, അശോകന്‍ ചേട്ടനെ, എനിക്ക് പരിചയമുള്ളത് കൊണ്ട് വിളിച്ചു പറഞ്ഞാൽ ടിക്കറ്റ് കിട്ടും, അവിടെ ചെന്ന് ലൈനില്‍ നില്‍ക്കേണ്ട കാര്യവുമില്ല.
ഞാൻ കോൾ ചെയ്തു ബാൽക്കനി ടിക്കറ്റിന് പറഞ്ഞ ശേഷം കാശിനെ ഗൂഗിൾ പേ ചെയ്തു കൊടുത്തു.
ഞാൻ ഇട്ടിരിക്കുന്ന ഡ്രസ് തന്നെ എനിക്ക് മതിയായിരുന്നത് കൊണ്ട് മറ്റുള്ളവർ റെഡിയായി വരുന്നതും നോക്കി ഞാൻ ഹാളില്‍ തന്നെ ഇരുന്നു.
