സാംസൻ 5 [Eros – God of Lust] 988

 

“ആഹാ… കിങ്ങിണി മോളും ചേട്ടനോട് ഇണങ്ങിയോ..?!” ഇടക്ക് കിങ്ങിണി എവിടെനിന്നോ ഓടി വന്ന് എന്റെ മടിയില്‍ വലിഞ്ഞു കേറാന്‍ ശ്രമിച്ചപ്പോ ദേവി പുഞ്ചിരിയോടെ ചോദിച്ചു.

 

“അവനോട് ആരെങ്കിലും ഇണങ്ങിയില്ലെങ്കിലെ അല്‍ഭുതപ്പെടാനുള്ളു.” വിനില ചിരിച്ചുകൊണ്ട് ആന്റിയെ നോക്കി.

 

ഞാൻ ചിരിക്കുക മാത്രം ചെയ്തിട്ട് കിങ്ങിണിയെ തൂകി എന്റെ മടിയിലിരുത്തി.

 

“പലപ്പോഴും നല്ല മനസ്സുള്ളവരോട് കുഞ്ഞുങ്ങള്‍ പെട്ടന്ന് ഇണങ്ങുമടി, മോളെ.” ആന്‍റിയാണ് മറുപടി കൊടുത്തത്.

 

“അമ്മ ആരെയും സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുന്നത് ഞാൻ ഇതുവരെ കേട്ടിട്ടില്ല.” ദേവി തെല്ല് ആശ്ചര്യത്തോടെ എന്നെ നോക്കി പറഞ്ഞു.

 

“എനിക്കും നല്ല മനസ്സുള്ളവരെ തിരിച്ചറിയാൻ കഴിയുമെന്ന് കൂട്ടിക്കോ…!!” ആന്റി തമാശ പോലെ പറഞ്ഞു. അപ്പോഴും ദേവിക്ക് ആശ്ചര്യം മാത്രം. വിനില വെറുതെ ചിരിച്ചു.

 

അന്നേരം ദേവി എന്നെ നോക്കി പറഞ്ഞു, “ചേട്ടന് വല്ല വശീകരണ മന്ത്രവും അറിയാമെങ്കില്‍ എനിക്കും പറഞ്ഞ്‌ തരുമോ… ഇവരെ എനിക്കും മയക്കി എടുക്കണം.”

 

ദേവിയുടെ തമാശ കേട്ട് ഞങ്ങൾ എല്ലാവരും ചിരിച്ചു. ആന്റി പോലും പൊട്ടിച്ചിരിച്ചു. വിനില എന്നെ കുസൃതിയോടെ നോക്കി. പക്ഷെ എന്തിനാണെന്ന്‌ എനിക്ക് മനസ്സിലായില്ല.

 

“അവന് വല്ല മന്ത്രവും അറിയാമായിരുന്നെങ്കിൽ ചെറിയ പെണ്‍കുട്ടികളെ മയക്കി എടുക്കുമായിരുന്നു… അല്ലാതെ എന്നെപോലെ പ്രായമായ സ്ത്രീകളുടെ അടുത്ത് മന്ത്രം പ്രയോഗിക്കേണ്ട കാര്യമില്ല.” ആന്റി ചിരിച്ചു കൊണ്ട്‌ പറഞ്ഞു.

 

ശേഷം ഞങ്ങൾ എല്ലാവരും എന്തൊക്കെയോ സംസാരിച്ചും ചിരിച്ചും സമയം കളഞ്ഞു.

 

രണ്ട് മണിവരെ സമയം പോയത് പോലും ഞങ്ങൾ അറിഞ്ഞില്ല.

 

ആന്റിക്ക് ചിലപ്പോ ഇഷ്ട്ടം ആവില്ലെന്ന ചിന്ത ഉണ്ടായിരുന്നത് കൊണ്ട്‌ ദേവിയോട് ഞാൻ അധികം സംസാരിക്കാൻ മിനക്കെട്ടില്ല… എന്നാല്‍ ദേവി എല്ലാ സംസാരത്തിലും എന്നെ ഉള്‍പ്പെടുത്താൻ കാര്യമായി ശ്രമിച്ചു കൊണ്ടിരുന്നു. അവള്‍ എന്തെങ്കിലും കാര്യം പറയുമ്പോൾ ഞാൻ അവളുടെ സംസാരം ശ്രദ്ധിക്കുന്നോ എന്നറിയാന്‍ അവൾ പ്രത്യേകം താല്പര്യം കാണിക്കുന്നത് ഞാൻ അറിഞ്ഞു… അവള്‍ ഏതെങ്കിലും തമാശ പറഞ്ഞാൽ പോലും ഞാൻ ചിരിക്കുന്നുണ്ടോ എന്നും അവള്‍ നോക്കുമായിരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *