സാംസൻ 5 [Eros – God of Lust] 988

 

ഇടക്കിടക്ക് ഞങ്ങളുടെ കണ്ണുകൾ ഇടയുമ്പോൾ അവള്‍ പുഞ്ചിരിക്കും.. ഞാൻ നേരിയ പുഞ്ചിരി സമ്മാനിച്ചിട്ട് വേഗം നോട്ടം മാറ്റുകയാണ് ചെയ്തിരുന്നത്.

 

“ശെരി പിള്ളാരെ, നമുക്കിനി ഊണ് കഴിക്കാം.” ആന്റി പറഞ്ഞു കൊണ്ട്‌ എഴുനേറ്റു.

 

അവിടന്ന് കഴിക്കാൻ എനിക്ക് ചെറിയൊരു മടി തോന്നി. പക്ഷെ വിനിലയും ആന്‍റിയും എന്നെ പിടിച്ചു വലിച്ചു കൊണ്ട് നടന്നു. ഞാൻ ബലം പിടിക്കുന്നത് കണ്ട് ദേവി പോലും ചിരിച്ചു കൊണ്ട്‌ പിറകില്‍ നിന്ന് എന്നെ പതിയെ ഉന്തി കൊണ്ട്‌ നടന്നു.

 

അവസാനം ഞാനും മടിയൊക്കെ കളഞ്ഞിട്ട് ആഹാരം കഴിക്കാനിരുന്നു.

 

ആഹാരം അടിപൊളി ആയിരുന്നു. അതിനെ അവരോട് പറഞ്ഞതും ആന്റിയും ദേവിയും സന്തോഷം പ്രകടിപ്പിച്ചു.

 

അങ്ങനെ കഴിച്ചതിന് ശേഷം ഞാനും വിനിലയും സുമി മോളും യാത്ര പറഞ്ഞ്‌ പുറത്തേക്ക്‌ വന്നു. ദേവിയും ആന്റിയും ഞങ്ങളെ അനുഗമിച്ചു.

 

ആന്റി സിറ്റവുട്ടിൽ തന്നെ നിന്നു. പക്ഷേ ദേവി കിങ്ങിണി മോളുമായി പുറത്ത്‌ ബൈക്കിന്റെ അടുത്തേക്ക് വന്നു.

 

“അമ്മ ആരോടും ഇത്ര അടുപ്പം കാണിച്ചിട്ടില്ല, പ്രത്യേകിച്ച് ആണുങ്ങളോട്. പക്ഷേ ചേട്ടൻ ഇങ്ങോട്ട് വന്നു…. നിസ്സാരമായി അമ്മയുടെ സ്നേഹത്തെ പിടിച്ചുപറ്റുന്നു….. പോകുന്നു….!! ഒന്നുംതന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.” ദേവി തലയാട്ടി. “എന്തായാലും ചേച്ചിയുടെ കൂടെ ചേട്ടനും ഇടക്കിടക്ക് ഇങ്ങോട്ട് വരണം, ട്ടോ..!”

 

ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. എന്നിട്ട് കിങ്ങിണിക്ക് കഴുത്തിൽ ഇക്കിളി കാണിച്ചതും അവള്‍ വിരണ്ടു തുള്ളി ചിരിച്ചു.

 

“പിന്നേ ചേട്ടാ, അന്ന് ഞാൻ റിപ്ലൈ ചെയ്യാത്തതിന് സോറി.” ദേവി പറഞ്ഞിട്ട് അസ്വസ്ഥതയോടെ നിന്നു.

 

“അത് സാരമില്ല. അറിയാത്തവരെ ഒഴിവാക്കുന്നത് തന്നെയാ നല്ലത്.” ഞാൻ അല്‍പ്പം മുന വച്ച് പറഞ്ഞതും ദേവിക്ക് മനസ്സിൽ കൊണ്ടത് പോലെ എന്നെ നോക്കി നിന്നു.

 

അവസാനം ഞങ്ങൾ യാത്രയും പറഞ്ഞ്‌ അവിടുന്ന് തിരിച്ചു.

 

“നി ഒരു സംഭവം തന്നെയാണ്, സാം.” വഴിക്ക് വച്ച് വിനില എന്റെ തുടയിൽ തട്ടിക്കൊണ്ട് പറഞ്ഞു.

 

“എടി, ദേവാംഗന ആന്‍റിയോട് ഞാൻ സ്നേഹത്തില്‍ സംസാരിച്ചു, അതോടെ ആന്‍റിക്കും എന്നെ ഇഷ്ട്ടപ്പെട്ടു.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *