“ആഹ.. ഈ പ്രോഗ്രാം തുടങ്ങിയോ… ഞാനും ഇപ്പൊ വരാം.”
അതും പറഞ്ഞ് ഡ്രസ് മാറാനായി ഞാൻ റൂമിലേക്ക് ചെന്നതും ജൂലി എന്റെ പിന്നാലെ വന്നു. റൂമിൽ കേറിയ ഉടനെ പിന്നില്‍ നിന്നും അവളെന്നെ കെട്ടിപിടിച്ചു.
“സോറി ചേട്ടാ. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.” ജൂലി വിഷമത്തോടെ പറഞ്ഞതും അവളെ ഞാൻ മുന്നിലേക്ക് വലിച്ച് കൊണ്ട് വന്നിട്ട് എന്നോട് ചേര്‍ത്തു പിടിച്ചു.
“അതൊന്നും സാരമില്ല. ഞാനാണ് കൂടുതല്‍ തെറ്റും ചെയ്തത്. ഞാൻ—”
പെട്ടന്ന് ജൂലി എന്റെ വായ പൊത്തിപ്പിടിച്ചു.
“മതി… കഴിഞ്ഞത് ഒന്നും പറയേണ്ട… പ്ലീസ്.” അവള്‍ കെഞ്ചി.
“ശെരി ഒന്നും ഞാൻ പറയില്ല.” അവളുടെ കൈ മാറ്റി കൊണ്ട് ഞാൻ പറഞ്ഞു.
“എനിക്ക് നല്ല തലവേദന എടുക്കുന്നു. ഞാൻ കിടക്കട്ടെ.” ജൂലി പറഞ്ഞതും ഞാൻ അവളെ വിട്ടു.
എനിക്കൊരു ചുംബനവും തന്നിട്ട് അവള്‍ പോയി മരുന്നും കഴിച്ച് ബെഡ്ഡിൽ കേറി കിടന്നിട്ട് എന്നെ നോക്കി.
“ഞാൻ ഉറങ്ങും വരെ എന്റെ കൂടെ കിടക്കൂന്നേ..!” ജൂലി സ്നേഹത്തോടേയും ആഗ്രഹത്തോടെയും ആവശ്യപ്പെട്ടു.
ഉടനെ ഞാനും ഡ്രസ് ചേഞ്ച് ചെയ്ത് ഒരു ലുങ്കിയും അടിബെനിയനും ഇട്ടിട്ട് അവളുടെ അടുത്ത് കിടന്നതും അവളെന്നെ കെട്ടിപിടിച്ചു കൊണ്ട് എന്റെ നെഞ്ചില്‍ മുഖം ചേര്‍ത്തു.
“എനിക്കെന്തോ പോലെ തോന്നുന്നു ചേട്ടാ…!”
“എന്തുപറ്റി…” പെട്ടന്ന് ഞാൻ വിരണ്ടെഴുനേൽക്കാൻ ഞാൻ ശ്രമിച്ചു. “നമുക്ക് ഹോസ്പിറ്റലിൽ പോകാം വേഗം എണീ—”
ഉടനെ ജൂലി പൊട്ടിച്ചിരിച്ചു കൊണ്ട് എന്നെ എഴുനേൽക്കാൻ സമ്മതിക്കാതെ പിടിച്ചു കിടത്തി.
“എന്റെ സാമേട്ട… എനിക്ക് വയ്യായ്ക ഉണ്ടെന്നല്ല ഞാൻ പറഞ്ഞത്.” അതും പറഞ്ഞ് അവള്‍ പിന്നെയും ചിരിച്ചു. അപ്പോഴാണ് എന്റെ പേടിയും വിഷമവും മാറി ഞാൻ ശാന്തനായത്.
“പിന്നേ എന്താ നി ഉദ്ദേശിച്ചത്…?” അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“കഴിഞ്ഞ രാത്രി അങ്ങനെ ചെയ്തതിന് ശേഷം മുതൽ എന്റെ മനസ്സിനും ശരീരത്തിനും എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നത് പോലെ അനുഭവപ്പെട്ടു തുടങ്ങി. ചേട്ടന്റെ കൂടെ അങ്ങനെ കൂടുതൽ നേരം ചെയ്യാൻ ആഗ്രഹം പോലെ തോന്നുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഇഷ്ട്ടം തോന്നുന്നു. അങ്ങനെ എന്തൊക്കെയോ തോനുന്നു.”
